ലക്ഷങ്ങളുടെ ഇയൻ എന്റ് ഓഫറുകൾ നോക്കിയിരിക്കുന്നവർ കളം വിട്ടോ! മാരുതിയിൽ ഈ മാസമുള്ള ഡിസ്‌കൗണ്ടുകൾ ഇത്രമാത്രം
ഓഫറുകളും ഡിസ്‌കൗണ്ടുകളും ഇന്ത്യൻ വാഹന വിപണിയിൽ വിൽപ്പനയെ കാര്യമായി സ്വാധീനിക്കുന്ന ചില ഘടകങ്ങളിൽ ഒന്നാണ്. വാഹനം എത്ര നല്ലതാണ് എങ്കിലും ഇതിന് എന്താ ഇപ്പോഴത്തെ ഓഫർ എന്ന് ചോദിക്കാതെ തൃപ്തരാവാത്തവരാണ് നമ്മിൽ ഭൂരിഭാഗവും. എന്തോ അത് അങ്ങനെയാ. അതുപോലെ തന്നെ വിപണിയിൽ കാര്യമായ ആനുകൂല്യങ്ങൾ വർഷത്തിലുടനീളം വാഗ്ദാനം ചെയ്യുന്നവരാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അഥവാ MSIL. ഡിസംബറിലും ഇക്കാര്യത്തിൽ കമ്പനി ഒട്ടും 2024 വ്യത്യസ്തമല്ല, തങ്ങളുടെ അരീന ഡീലർഷിപ്പ് ശൃംഖലയ്ക്ക് കീഴിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് കമ്പനി പരമാവധി ഓഫറുകൾ ഈ മാസം വാഗ്ദാനം ചെയ്യുന്നു.
ആദ്യമായി തന്നെ, ആൾട്ടോ K10 -ന് 43,302 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2,100 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങളും ലഭ്യമാണ്. അങ്ങനെ ആകെ മൊത്തം 72,100 രൂപ വരെ കുഞ്ഞൻ ഹാച്ച്ബാക്കിൽ ഈ മാസം ലാഭിക്കാം.

അടുത്തതായി ലിസ്റ്റിലുള്ളത് മാരുതി സുസുക്കി എസ്-പ്രസ്സോയാണ്, ഇതും ഏതാണ്ട് സമാനമായ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. 76,953 രൂപയുടെ ഓഫറുകൾ ഇതിനുണ്ട്. ബ്രേക്കപ്പിൽ 49,853 രൂപ വരെ കസ്റ്റമർ ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, ഇൻസ്റ്റിറ്റൂഷണൽ വിൽപ്പന ഓഫറായി 2,100 രൂപയുമാണ് ഇതിനു ലഭിക്കുന്നത്.
എസ്-പ്രെസോ VXi (ഡ്രീം എഡിഷന് ഏറ്റവും ഉയർന്ന ഓഫർ ലഭിക്കുന്നു, AGS ട്രാൻസ്മിഷൻ വേരിയന്റുകളാണ് അതിനു പിന്നിലുള്ളത്. ഈ ഓഫറുകൾ കൂടാതെ, വാഗൺആറും സെലേറിയോയും വാങ്ങുന്ന ഉപഭോക്താക്കൾക്ക് യഥാക്രമം 77,000 രൂപയുടേയും 83,100 രൂപ വരെയും കിഴിവുകൾ ലഭിക്കും എന്നത് ശ്രദ്ധേയമാണ്.

വാഗൺആർ വാൾട്സ് എഡിഷനും സെലേരിയോ ഡ്രീം എഡിഷനുമാണ് പരമാവധി ഓഫറുകളോടെ ലഭ്യമാവുന്നത്. പഴയ തലമുറ സ്വിഫ്റ്റും ഈ ഓഫർ സ്കീമിന് കീഴിൽ 35,000 രൂപ വരെ ഡിസ്‌കൗണ്ടിൽ വരുന്നതാണ്. മറുവശത്ത്, പുതിയ തലമുറ സ്വിഫ്റ്റ് 75,000 രൂപ വരെ സേവിംഗ്സോടെ ലഭ്യമാണ്.
എൻട്രി ലെവൽ LXi പെട്രോൾ മാനുവൽ വേരിയന്റിനൊപ്പം പരമാവധി ആനുകൂല്യങ്ങൾ ലഭിക്കും, ഈ വേരിയന്റ് 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. പഴയ തലമുറ ഡിസയറിന് 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 15,000 രൂപയോളം ക്യാഷ് ഡിസ്കൗണ്ടുമായി 30,000 രൂപ വരെ കിഴിവുകൾ ലഭിക്കും.

മാരുതിയുടെ മോഡൽ നിരയിലും അതോടൊപ്പം സെഗ്‌മെന്റ് കിംഗും, ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നുമായ ബ്രെസയ്ക്ക് 2024 ഡിസംബറിൽ 50,000 രൂപ വരെ കിഴിവുകൾ ലഭിക്കുന്നു. LXi, VXi വേരിയന്റുകളോടൊപ്പം ലഭ്യമായ അർബാനോ എഡിഷൻ പരമാവധി ലാഭവുമായി എത്തുമ്പോൾ ഏറ്റവും മികച്ച ZXi AT, ZXi+ AT ട്രിമ്മുകൾക്കും 25,000 രൂപ വരെ ഉയർന്ന ക്യാഷ് ഓഫറുകൾ ലഭിക്കും.
ബ്രെസ CNG പതിപ്പിന് ഓഫറുകൾ ഒന്നും ലഭ്യമല്ല. അതുപോലെ, എർട്ടിഗയ്ക്കും ഈ മാസം അങ്ങനെ കമ്പനി ഡിസ്‌കൗണ്ടുകൾ ഇല്ല. ഇതുകൂടാതെ, വാഗൺആർ ടൂർ H3, ഇക്കോ, ഡിസയർ ടൂർ S, ആൾട്ടോ ടൂർ V, ടൂർ H1 തുടങ്ങിയ ചില ഫ്ലീറ്റ്/ ടാക്സി വാഹനങ്ങൾക്ക് കനത്ത ഓഫറുകൾ ഉണ്ട്.
വേരിയന്റും പവർട്രെയിൻ ഓപ്ഷനും അനുസരിച്ച് ഡിസ്കൗണ്ട് ഓഫറുകൾ വ്യത്യാസപ്പെടുന്നു. മാരുതി സുസുക്കി ലൈനപ്പിലുടനീളം 25,000 രൂപയുടെ സ്ക്രാപ്പേജ് ബോണസും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഇത് എക്സ്ചേഞ്ച് ബോണസുമായി സംയോജിപ്പിക്കാൻ കഴിയില്ല എന്നത് ശ്രദ്ധിക്കണം. ഇവ കൂടാതെ മറ്റ് മോഡൽ ഇയർ എന്റ് ഓഫറുകളും വമ്പൻ ആനുകൂല്യങ്ങളും ഒന്നും തന്നെ ഇതുവരെ മാരുതി പ്രഖ്യാപിച്ചിട്ടില്ല. ഡീലർ സ്റ്റോകുകൾ അനുസരിച്ച് ചിലപ്പോൾ പ്രാദേശികമായി ഇവ ലഭ്യമായേക്കാം.


Click it and Unblock the Notifications








