ലക്ഷങ്ങളുടെ ഡിസ്കൗണ്ടുകണ്ടിൽ വിറ്റാര! കൂടാതെ വമ്പൻ കിഴിവുകളും; മാർച്ചിൽ നെക്സ നിരയിലെ ഓഫറുകൾ ഇങ്ങനെ
കഴിഞ്ഞ മാസത്തേക്കാൾ തങ്ങളുടെ വിൽപ്പന കണക്കുകൾ മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ വിപണിയിലെ പല നിർമ്മാതാക്കളും, ഒട്ടനവധി ഓഫറുകളും ഡിസ്കൗണ്ടുകളും പല ബ്രാൻഡുകളും തങ്ങളുടെ മോഡൽ നിരയിൽ ഈ മാസം വാഗ്ദാനം ചെയ്യുന്നുണ്ട്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) തങ്ങളുടെ നെക്സ (Nexa) ശ്രേണിയിലെ കാറുകൾക്കുള്ള കിഴിവുകളും ഓഫറുകളും വെളിപ്പെടുത്തിയിരിക്കുകയാണ്. 2024 മാർച്ച് മാസത്തിൽ, ആനുകൂല്യങ്ങൾ രൂപ വരെ 1.53 ലക്ഷം രൂപ വരെ നീളുന്നു.
MY 2024 കാറുകൾക്ക് 87,000 രൂപയും MY 2023 സ്റ്റോക്കിലുള്ള മോഡലുകൾക്ക് 10,000 രൂപ മുതൽ 1.53 ലക്ഷം രൂപ വരെ ഡിസ്കൗണ്ടുകൾ കമ്പനി നൽകുന്നുണ്ട്. 2024 മാർച്ചിൽ മാരുതി സുസുക്കി നെക്‌സ റേഞ്ച് കാറുകളുടെ കിഴിവുകൾ നമുക്ക് വിശദമായി നോക്കാം.

തുടക്കത്തിൽ, മാരുതി സുസുക്കി ഇഗ്നിസിന് 62,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. MY 2023, MY 2024 പതിപ്പുകൾക്ക് 40,000 രൂപ ക്യാഷ് ഡിസ്കൗണ്ടിനൊപ്പമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഹോട്ട് സെല്ലിംഗ് പ്രീമിയം ഹാച്ച്ബാക്ക് ബലേനോ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ ലഭ്യമാണ്.
2023 - 2024 സ്റ്റോക്കിന് ഒരേ ഓഫർ ലഭിക്കുന്നു. പെട്രോൾ AGS വകഭേദങ്ങൾ ഏറ്റവും ഉയർന്ന ഓഫറുകളോടെ ലഭ്യമാണ്, അതേസമയം CNG വേരിയൻ്റുകൾക്ക് 25,000 രൂപ വരെ ഓഫറിൽ ലഭിക്കും. നിങ്ങളുടെ അടുത്ത വാഹനമായി മാരുതി സിയാസിനെ പരിഗണിക്കുകയാണ് എങ്കിൽ, ഇപ്പോൾ ലൈനപ്പിലുടനീളം 60,000 രൂപ വരെ ലാഭിക്കാം.

മാരുതി ഫ്രോങ്ക്സ് ടർബോ 32,000 രൂപ വരെ കിഴിവോടെ ലഭ്യമാണ്. കൂടാതെ 43,000 രൂപ വിലയുള്ള ഒരു വെലോസിറ്റി എഡിഷനും ഇതിനൊപ്പം ലഭ്യമാണ്, ഇത് മൊത്തം ആനുകൂല്യങ്ങൾ 75,000 രൂപ വരെ ഉയർത്തുന്നു. നോർമൽ 1.2 ലിറ്റർ ഫ്രോങ്ക്‌സിനെ കുറിച്ച് പറയുമ്പോൾ, ആനുകൂല്യങ്ങൾ 27,000 രൂപ വരെ നീളുന്നു. പെട്രോൾ പതിപ്പിന് 27,000 ലഭിക്കുമ്പോൾ, CNG വേരിയൻ്റുകൾക്ക് 10,000 രൂപ ഓഫർ മാത്രമാണുള്ളത്.
മാരുതി സുസുക്കി XL6 എംപിവി 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമായി ലഭ്യമാണ്. പെട്രോൾ വേരിയൻ്റുകളിൽ മാത്രമായി ഈ ഓഫർ പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അതിശയകരം എന്നു പറയട്ടെ, ഉയർന്ന വിൽപ്പനയുള്ള മാരുതിയുടെ ഗ്രാൻഡ് വിറ്റാരയും 2024 മാർച്ചിൽ കനത്ത കിഴിവുകളോടെ ലഭ്യമാണ്.

2023 -ലെ സ്റ്റോക്ക് ഗ്രാൻഡ് വിറ്റാര വാങ്ങുമ്പോൾ 1.02 ലക്ഷം രൂപ വരെ ലാഭിക്കാൻ ഈ മാസം കഴിയും. മറുവശത്ത്, MY 2024 മോഡലുകൾ 87,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. മിഡ് സൈസ് എസ്‌യുവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയൻ്റുകൾക്ക് മുകളിൽ പറഞ്ഞിട്ടുള്ള ഏറ്റവും ഉയർന്ന നേട്ടങ്ങൾ ലഭിക്കുന്നു.
ഇനി ഒരു ഡെൽറ്റ പെട്രോൾ വേരിയൻ്റാണ് വാങ്ങുന്നത് എങ്കിൽ, 57,000 രൂപ വരെ കിഴിവ്. നോർമൽ മൈൽഡ് ഹൈബ്രിഡ് പെട്രോൾ ട്രിമ്മുകൾക്ക് (സീറ്റ, ആൽഫ, AWD) MY 2023 സ്റ്റോക്കിന് 77,000 രൂപ വരെയും, ഏറ്റവും പുതിയ MY 2024 സ്റ്റോക്കിന് 62,000 രൂപ വരെയും ഓഫറിൽ ലഭ്യമാണ്.

MY 2023, MY 2024 സ്റ്റോക്കുകളുടെ ഡിസ്കൗണ്ടിൽ ഏറ്റവും വലിയ വ്യത്യാസം ലഭിക്കുന്നത് ഓഫ് റോഡ് മോഡലായ ജിംനിക്കാണ്. 2023 -ലെ സ്റ്റോക്കിന് 1.53 ലക്ഷം രൂപയും, ഏറ്റവും പുതിയ 2024 -ൽ നിർമ്മിച്ച മോഡലുകൾക്ക് 53,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.
ഈ കിഴിവുകൾക്കും ഓഫറുകൾക്കുമെല്ലാം പുറമേ, ഒരു സ്ക്രാപ്പേജ് ബോണസ് 15,000 രൂപ മുതൽ 55,000 രൂപ വരെ നെക്സ ശ്രേണിയിലുടനീളം ലഭ്യമാണ്, എന്നിരുന്നാലും, ഇത് എക്സ്ചേഞ്ച് ബോണസുമായി സംയോജിപ്പിക്കാൻ കഴിയില്ല. മുകളിലെ പറഞ്ഞിരിക്കുന്ന ഡിസ്കൗണ്ട് ഓഫറുകൾ വേരിയൻ്റ്, ഇന്ധന തരം, പവർട്രെയിൻ ഓപ്ഷൻ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
MY 2023 സ്റ്റോക്കിലെ ആനുകൂല്യങ്ങൾ വാഹനത്തിന്റെ ലഭ്യതയ്ക്ക് (അവേലബിലിറ്റി) വിധേയമാണ്. വിശദമായ ഡിസ്കൗണ്ട് സ്കീമുകൾ അറിയുന്നതിനായി നിങ്ങളുടെ അടുത്തുള്ള ഡീലറെ കോണ്ടാക്ട് ചെയ്യാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. എന്നിരുന്നാലും 2023 ഡസ്റ്റ് സ്റ്റോക്ക് വാഹനങ്ങൾ വിലക്കുറവിൽ നല്ല ഓഫറുകളോടെ വാങ്ങാനിരിക്കുന്നവരാണ് നിങ്ങൾ എങ്കിൽ, സ്റ്റോക്ക് തീരും മുന്നേ വാങ്ങിക്കൊള്ളൂ.


Click it and Unblock the Notifications








