ലിറ്ററിന് 29 കി.മീ മൈലേജ് നൽകുന്ന മാരുതി കാറിൽ കൂടുതൽ ലാഭിക്കാം; ഈ മാസം ബെസ്റ്റ്
വിൽപ്പനയുടെ കാര്യത്തിൽ ഇന്നും ഇന്ത്യൻ വിപണിയിൽ നമ്പർ വൺ മാരുതി തന്നെയാണ്, ഈ സ്ഥാനം നിലനിർത്താൻ കമ്പനി പല പദ്ധതികളും സ്ഥിരമായി പയറ്റുന്നുണ്ട്. അതിൽ നമുക്ക് എല്ലാവർക്കും വളരെ സുപരിചിതമായ ഒന്നാണ് ഓഫറുകൾ/ ഡിസ്‌കൗണ്ടുകൾ. കാലങ്ങളായി പയറ്റി തെളിഞ്ഞ ഈ തന്ത്രം ഇന്നും കാര്യം സാധിക്കുന്നു.
അതിനാൽ ഗ്രാൻഡ് വിറ്റാര, ബലേനോ, ഫ്രോങ്ക്സ് തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടെ, ഈ മാസം ഏതാണ്ട് മുഴുവൻ നെക്സ ലൈനപ്പിലും മാരുതി സുസുക്കി ആകർഷകമായ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, കോർപ്പറേറ്റ് ബോണസുകൾ എന്നിവയുടെ രൂപത്തിൽ ഇവ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ഈ മാസം കമ്പനി ഒരു ആനുകൂല്യവും നൽകാത്ത ഒരേയൊരു മോഡൽ ഫ്ലാഗ്ഷിപ്പ് മോഡൽ ഇൻവിക്ടോ എംപിവി മാത്രമാണ്.

മാരുതി സുസുക്കി ഫ്രോങ്ക്സ് : മാരുതി സുസുക്കി ഫ്രോങ്ക്സിൻ്റെ ടർബോ പെട്രോൾ വേരിയൻ്റുകളിൽ 68,000 രൂപ വരെ ഓഫറുകൾ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപയുടെ വെലോസിറ്റി എഡിഷൻ ആക്‌സസറി കിറ്റ്, 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ബോണസായി 13,000 രൂപ എന്നിവ ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.
കൂപ്പെ ടൈപ്പ് എസ്‌യുവി മോഡലിന്റെ നോർമൽ പെട്രോൾ, CNG വേരിയൻ്റുകൾക്ക് യഥാക്രമം 20,000 രൂപ, 10,000 രൂപ എന്നിങ്ങനെ മൊത്തത്തിലുള്ള ആനുകൂല്യങ്ങൾ അല്പം കുറവാണ്. ഫ്രോങ്ക്സ് വളരെ സ്റ്റൈലിഷും വിശാലവും സൗകര്യപ്രദവുമാണ്, എന്നാൽ ടർബോ പെട്രോൾ വേരിയൻ്റുകളിൽ നാം പ്രതീക്ഷിക്കുന്ന ഒരു പഞ്ച് ഇല്ല.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര: ബ്രാൻഡ് പുറത്തറക്കുന്ന ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ വരെ കോർപ്പറേറ്റ് ഓഫറുകളും ഉൾപ്പെടെ 79,000 രൂപ വരെ ആനുകൂല്യങ്ങൾ ഈ മാസം ലഭിക്കും.
അതേസമയം, ഗ്രാൻഡ് വിറ്റാരയുടെ നോർമൽ പെട്രോൾ വകഭേദങ്ങൾക്ക് 59,000 രൂപ വരെ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂ. മൈലേജിന്റെ കാര്യത്തിൽ കാര്യമായ മതിപ്പുളവാക്കുന്ന മികച്ച പാക്കേജ് വാഗ്ദാനം ചെയ്യുന്ന എസ്‌യുവി മോഡലാണ് ഗ്രാൻഡ് വിറ്റാര, എന്നിരുന്നാലും നോർമൽ പെട്രോൾ വകഭേദങ്ങൾക്ക് ഒരു പെർഫോമെൻസ് ലാഗ് പലപ്പോഴും ഫീൽ ചെയ്യുന്നു.

മാരുതി സുസുക്കി ജിംനി : ഈ ഏപ്രിലിൽ നെക്‌സ ലൈനപ്പിൽ നിന്നുള്ള ഏറ്റവും ഉയർന്ന ഓഫറുകളുടെ നേട്ടം ജിംനിക്കാണ് എന്നത് ശ്രദ്ധിക്കണം. MY2023 യൂണിറ്റുകൾക്ക് ടോപ്പ് സ്പെക്ക് ആൽഫ വേരിയന്റിൽ 1.50 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ട് കമ്പനി ഓഫർ ചെയ്യുന്നത് ഈ മാസവും തുടരുന്നു.
അതേസമയം പുതിയ MY2024 മോഡലുകൾക്ക് എൻട്രി ലെവൽ സീറ്റ പതിപ്പിൽ 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. എസ്‌യുവിക്ക് മികവുറ്റ ഓഫ് റോഡ് കഴിവുള്ളതാണ് എങ്കിലും, ഉയർന്ന വില വാഹനത്തിന്റെ വിൽപ്പന മന്ദഗതിയിലാക്കാൻ കാരണമായി. ഡിസംബറിൽ 2.3 ലക്ഷം രൂപ കിഴിവ് ഉൾപ്പെടെ നിരവധി ഡിസ്‌കൗണ്ടുകൾ എസ്‌യുവിക്ക് ലഭിച്ചിട്ടുണ്ട് എന്ന കാര്യവും നാം ഓർക്കണം.

മാരുതി സുസുക്കി ഇഗ്‌നിസ് : ഇഗ്‌നിസിൻ്റെ മാനുവൽ, ഓട്ടോമാറ്റിക് വകഭേദങ്ങൾ 58,000 രൂപ വരെ ആനുകൂല്യങ്ങളോടെ ഇപ്പോൾ ലഭ്യമാണ്. ഇതിൽ 40,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബെനിഫിറ്റും 3,000 രൂപയുടെ കോർപ്പറേറ്റ് ബോണസും ഉൾപ്പെടുന്നു എന്നാണ് കമ്പനി പുറത്തുവിടുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
83 bhp മാക്സ് പവറും 113 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇഗ്നിസിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT യൂണിറ്റ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇതിൽ ലഭ്യമാണ്. ഇഗ്നിസ് ഒരു വശത്ത് വളരെ ശാന്തവും മറുവശത്ത് സ്പോർട്ടിയുമായ ഹാച്ച്ബാക്ക് ആണ്, എന്നാൽ ടോപ്പ് എൻഡ് വേരിയൻ്റുകൾക്ക് വില അല്പം കൂടുതലാണ്.

മാരുതി സുസുക്കി ബലേനോ : നെക്സ ബ്രാൻഡിനായി സ്ഥിരമായ വിൽപ്പന നേടി വളരെ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്ന മോഡലാണ് ബലേനോ. പെട്രോൾ, CNG പവർട്രെയിനുകൾക്ക് ഒപ്പം ഹാച്ച്ബാക്ക് ലഭ്യമാണ്. പെട്രോൾ വേരിയൻ്റുകൾ 53,000 രൂപ വരെ ആനുകൂല്യങ്ങളോടെ ഈ മാസം ലഭ്യമാണ്. അതിൽ 35,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.
അതേസമയം, സിഎൻജി വേരിയൻ്റുകൾക്ക് 15,000 രൂപയുടെ അല്പം കുറഞ്ഞ ക്യാഷ് ഡിസ്‌കൗണ്ടാണ് ലഭിക്കുന്നത്. പെട്രോളിനൊപ്പം 90 bhp -യും സിഎൻജിയിൽ 78 bhp -യും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ബലേനോ വളരെ വിശാലമായ, സുസജ്ജമായ ഒരു പ്രീമിയം ഹാച്ച്‌ബാക്കാണ്, വാഹനം സുഖസൗകര്യങ്ങളുടെ കാര്യത്തിൽ ഉയർന്ന സ്‌കോർ നൽകുന്നു.

മാരുതി സുസുക്കി സിയാസ് : സിയാസിൻ്റെ എല്ലാ വകഭേദങ്ങളും 53,000 രൂപ വരെ ആനുകൂല്യങ്ങളോടെ കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്നു, അവയിൽ ഓരോന്നിനും 25,000 രൂപ വീതം ക്യാഷ് ഡിസ്കൗണ്ടും 3,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്ന ആനുകൂല്യങ്ങളുമായി ലഭ്യമാണ് എന്നത് ശ്രദ്ധിക്കണം.
105 bhp പവർ പുറപ്പെടുവിക്കുന്ന, 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് സിയാസിന്റെ ഹുഡിന് അടിയിൽ വരുന്നത്, അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇതിനോടൊപ്പം ലഭ്യമാണ്. വാഹനത്തിൻ്റെ ഇൻ്റീരിയറുകൾ അല്പം കാലഹരണപ്പെട്ടതും പെട്രോൾ എഞ്ചിൻ അത്ര ആവേശകരമല്ലാത്തതുമാണ്, എന്നാൽ വാഹനത്തിൻ്റെ വിശാലമായ ക്യാബിനും സ്മാർട്ട് വിലനിർണ്ണയവും അതിനെ ഒരു ലെവൽ-ഹെഡ് പർച്ചേസ് ആക്കി മാറ്റുന്നു.

മാരുതി സുസുക്കി XL6 : മാരുതിയുടെ പ്രീമിയം എംപിവി, XL6 ഈ മാസം 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമായി മാത്രമേ ലിസ്റ്റ് ചെയ്തിട്ടുള്ളൂ. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് AT ഗിയർബോക്‌സ് എന്നിവയാണ് ഇതിൽ വരുന്ന ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
103 bhp മാക്സ് പവർ നൽകുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. XL6 -ന് CNG വകഭേദങ്ങളും ലഭിക്കുന്നുണ്ട്, എന്നാൽ ഈ മാസം അവയ്ക്ക് ആനുകൂല്യങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല. അത്യാവശം വിശാലവും പ്രായോഗികവുമായ ഒരു എംപിവി ആണ് XL6 എന്ന് നിസംശയം പറയാം.


Click it and Unblock the Notifications








