ഗുജറാത്തിലെ പ്ലാൻ്റ് വരാൻ സമയം പിടിക്കുമെന്ന് മാരുതി ചെയർമാൻ; കാരണമിതാണ്

മാരുതി സുസുക്കി ഇന്ത്യ, ഏകദേശം ഏഴ് വർഷത്തിനുള്ളിൽ കമ്പനിയുടെ മൊത്തം ഉൽപ്പാദന ശേഷി ഇരട്ടിയാക്കുകയെന്ന ലക്ഷ്യം നടപ്പിലാക്കാൻ തുടങ്ങിയിരിക്കുകയാണ്, നിലവിലെ പ്രതിവർഷം 2.2 ദശലക്ഷം യൂണിറ്റുകളിൽ നിന്ന് 2031 ഓടെ 4 ദശലക്ഷമായി മാറ്റുകയെന്നതാണ് കമ്പനിയുടെ ഭാവി പദ്ധതി. കമ്പനിയുടെ പുതിയ നിർമാണ പ്ലാൻ്റിനെ കുറിച്ച് ചെയർമാൻ ആർ സി ഭാർഗവ പറയുന്നത് കാലതാമസം ഉണ്ടാകുമെന്നാണ്.

അടുത്ത ഏതാനും വർഷങ്ങളിൽ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഗുജറാത്തിൽ കമ്പനിയുടെ അഞ്ചാമത്തെ പ്രതിവർഷം ഒരു ദശലക്ഷം യൂണിറ്റ് നിർമിക്കാൻ സൗകര്യമുളള പ്ലാൻ്റ് സ്ഥാപിക്കുന്നതിനായി 35000 കോടി രൂപയുടെ നിക്ഷേപം അടുത്തിടെയാണ് കമ്പനി പ്രഖ്യാപിച്ചിത്. ഗുജറാത്തിൽ പുതിയ പ്ലാന്റിനായുള്ള നിർദ്ദേശം ഡയറക്ടർ ബോർഡിലേക്ക് പോകുന്നതിന് മുമ്പ് ഭൂമി ഏറ്റെടുക്കുന്നതിന് മൂന്ന് നാല് മാസമെടുക്കും.

Maruti Suzuki Plant In Gujarat

ഈ പുതിയ പ്ലാന്റിന് പുറമെ, ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനായി 3200 കോടി രൂപ മുതൽമുടക്കിൽ ഗുജറാത്തിലെ നിലവിലുള്ള സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് (എസ്എംജി) ഫെസിലിറ്റിയിൽ നാലാമത്തെ പ്രൊഡക്ഷൻ ലൈനും മാരുതി സ്ഥാപിക്കുന്നുണ്ട്. ഗുഡ്ഗാവ് പ്ലാന്റിലെ ഉൽപ്പാദനത്തിൽ ക്രമാനുഗതമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഉൽപ്പാദന ശേഷിയിൽ ഗണ്യമായ വർദ്ധനവ് കൈവരിക്കാനുള്ള മാരുതിയുടെ അന്വേഷണം വരുന്നത്.

ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഹ്രസ്വകാല ദൗർബല്യമുണ്ടെങ്കിലും സിഎൻജി/ഹൈബ്രിഡ് പോലുള്ള ഇന്ധനക്ഷമതയുള്ള മോഡലുകളിലും എസ്‌യുവികൾക്ക് വേണ്ടിയുളള ശക്തമായ ലൈനപ്പിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, എംഎസ്‌ഐഎൽ അതിന്റെ നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചുപിടിക്കാൻ തയ്യാറായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി, MSIL സ്വീകരിച്ച തന്ത്രപരമായ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് ഗണ്യമായ വിപണി വിഹിതം തിരിച്ചുപിടിച്ചതായും അത്തരമൊരു പ്രവണത തുടരുമെന്നും മാർക്കറ്റുകൾ സൂചിപ്പിക്കുന്നത്.

Maruti Suzuki Plant In Gujarat

ജനങ്ങളുടെ വരുമാനം ഉയരുമെന്ന പ്രതീക്ഷിയുളളത് കൊണ്ട് എൻട്രി ലെവൽ കാർ വിഭാഗത്തിലെ വോളിയം വളർച്ച ഏകദേശം രണ്ട് വർഷത്തിനുള്ളിൽ തിരിച്ചെത്തുമെന്നാണ് ഭാർഗവ പറയുന്നത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ മത്സരവും അദ്ദേഹം തള്ളിക്കളഞ്ഞു, ഫോർ വീലറുമായി താരതമ്യപ്പെടുത്തുമ്പോൾ സുഖസൗകര്യങ്ങളും സുരക്ഷാ ഘടകങ്ങളും സമാനമാണ്. കോവിഡ് 19 ന് ശേഷം എൻട്രി ലെവൽ കാറുകളുടെയോ ചെറുകാറുകളുടെയോ വിഹിതം 30% ത്തിൽ താഴെയായി കുറഞ്ഞു.

ജനങ്ങളുടെ മനസ്സറിഞ്ഞ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനൊപ്പം നിലവിലുള്ളവ കാലോചിതമായി പരിഷ്‌കരിക്കുകയും ചെയ്യുന്നതാണ് അവരുടെ വിജയമന്ത്രം. മാര്‍ക്കറ്റിന്റെ പള്‍സറിഞ്ഞ് കളിക്കുന്ന മാരുതിക്ക് ഒരിക്കല്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ മറ്റ് കമ്പനികള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അടുത്തകാലത്തായി ടെക്നോളജിയിലും ഫീച്ചറുകളെ കാര്യത്തിലും സമ്പന്നമായ കാറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബ്രാന്‍ഡ്. ട്രെന്‍ഡ് എസ്‌യുവികള്‍ക്ക് അനുകൂലമാണെന്ന് മനസ്സിലാക്കിയ അവര്‍ അടവ് മാറ്റിപ്പിടിച്ചു.

Maruti Suzuki Plant In Gujarat

ഫ്രോങ്ക്സ്, ജിംനി, ഗ്രാൻഡ് വിറ്റാര തുടങ്ങിയ എസ്‌യുവികളുടെ പുതിയ റേഞ്ചിന്റെ നേതൃത്വത്തിൽ നെക്‌സ ചാനൽ 2023 -ൽ ആദ്യമായി അരലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പന കടന്നിരിക്കുകയാണ്. പുതിയ ലോഞ്ചുകൾ പ്രതിമാസം 25,000 യൂണിറ്റുകളുടെ വിൽപ്പന കൂട്ടിയത്. ഇത് 2023-'24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എസ്‌യുവി സെഗ്മെന്റിന്റെ നേതൃസ്ഥാനം പിടിക്കാൻ മാരുതി സുസുക്കിയെ സഹായിച്ചു, ഇത് ബ്രാൻഡിന്റെ എസ്‌യുവി വിപണി വിഹിതം ഏകദേശം ഇരട്ടിയാക്കി.

തങ്ങളുടെ നെറ്റ്‌വർക്കിന്റെ വിപുലീകരണത്തോടൊപ്പം, പോർട്ട്‌ഫോളിയോയുടെ വിപുലീകരണവും കുത്തനെയുള്ള വളർച്ചയ്ക്ക് പിന്നിലെ ഒരു പ്രധാന ഘടകമാണ്. നെക്സ ഔട്ട്‌ലെറ്റുകളിൽ ലഭ്യമായ മോഡലുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏകദേശം ഇരട്ടിയായി എന്ന് വേണം പറയാം. 10 ലക്ഷം മുതൽ 20 ലക്ഷം വരെയുള്ള സെഗ്‌മെന്റിൽ 22 ശതമാനത്തിലധികം വിഹിതമായി കമ്പനിക്ക് നേതൃത്വം നേടാൻ കഴിഞ്ഞതിൽ അതിശയിക്കാനില്ല.

Maruti Suzuki Plant In Gujarat

കൂടാതെ, ഈ വർഷം, കമ്പനി തങ്ങളുടെ ഏറ്റവും ചെലവേറിയ വാഹനമായ ഇൻവിക്റ്റോ എംപിവി പുറത്തിറക്കി. 25 ലക്ഷം രൂപയോളം ഓൺ-റോഡ് വിലയുള്ള ഈ മോഡൽ ബ്രാൻർിന്റെ ഗ്ലോബൽ പങ്കാളിയായ ടൊയോട്ടയിൽ നിന്നുള്ള റീബാഡ്ജ്ഡ് പതിപ്പാണ്.വാഹനം സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ, എന്നിരുന്നാലും വിപണിയിൽ ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്, ഇപ്പോഴും ഇതിന് ആറ് മാസത്തിലധികം കാത്തിരിപ്പ് കാലയളവുണ്ട് എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Saturday, January 13, 2024, 13:26 [IST]
English summary
Maruti suzuki plant in gujarat takes 3 to 4 months to setup says chairman r c bhargava
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X