പുതുവർഷത്തിൽ ഇവി സെഗ്മെന്റ് കൈയ്യടക്കാൻ മാരുതി; eVX 4 മാസത്തിനുള്ളിൽ എത്തും!
മിക്ക കാർ ബ്രാൻഡുകളും ഇലക്ട്രിക് കാർ മോഡലുകൾ അവതരിപ്പിക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി മാത്രം എന്താണ് അനങ്ങാത്തത് എന്ന് പലരും ഉന്നയിച്ച ഒരു ചോദ്യമാണ്. അതിന് ഉത്തരവുമായി ഫെബ്രുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024 -ൽ മാരുതി സുസുക്കി തങ്ങളുടെ eVX കൺസെപ്റ്റ് പ്രദർശിപ്പിച്ചു. 2023 -ൽ ടോക്കിയോയിൽ നടന്ന ജപ്പാൻ മൊബിലിറ്റി ഷോയിലും തുടർന്നുള്ള 2023 ഓട്ടോ എക്‌സ്‌പോയിലും ഈ മോഡലിനെ കമ്പനി വെളിപ്പെടുത്തിയിരുന്നു.
വരുന്ന ജനുവരിയിൽ ഭാരത് മൊബിലിറ്റി എക്‌സ്‌പോയുടെ 2025 പതിപ്പിൽ പ്രൊഡക്ഷൻ സ്പെക്ക് മോഡൽ അവതരിപ്പിക്കും എന്ന വമ്പൻ പ്ലാനിലാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഇരിക്കുന്നത്. 2025 -ൻ്റെ മധ്യത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ബ്രാൻഡ് eVX-ൻ്റെ പ്രോട്ടോടൈപ്പുകൾ സജീവമായി പരീക്ഷിച്ചു വരികയാണ്.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ്, ജപ്പാൻ, യൂറോപ്പ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിൽ eVX ഇലക്ട്രിക് കാർ അവതരിപ്പിക്കും. സമീപകാല സ്പൈ ചിത്രങ്ങൾ ടെസ്റ്റ് പ്രോട്ടോടൈപ്പുകളുടെ കാര്യമായ വികസനം വെളിപ്പെടുത്തുന്നു, വാഹനം പ്രൊഡക്ഷൻ സ്പെക്കിലേക്ക് അടുക്കുന്നു എന്ന് സൂചിപ്പിക്കുന്ന നിരവധി ഘടകങ്ങളും ഇത് പ്രദർശിപ്പിക്കുന്നു.
മാരുതി സുസുക്കി eVX -ൻ്റെ പ്രോട്ടോടൈപ്പുകൾ ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും വ്യത്യസ്തമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും റിയർ ടെയിൽ ലാമ്പുകളെ കണക്ട് ചെയ്യു്ന എൽഇഡി ലൈറ്റ് ബാറും വെളിപ്പെടുത്തുന്നു. ട്വിൻ ലൈറ്റിംഗ് സിഗ്നേച്ചറുകൾ പരസ്പരം സമാന്തരമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, അടുത്തിടെ പുറത്തിറക്കിയ ടാറ്റ കർവ്വ് ഇവി തുടങ്ങിയ മോഡലുകളോട് ഇന്ത്യൻ വിപണിയിൽ eVX മത്സരിക്കും.

മാരുതി സുസുക്കി eVX -ന് ഒരു വിശാലമായ ബമ്പർ ഓപ്പണിംഗ്, 'V' ആകൃതിയിലുള്ള മൾട്ടി -സ്‌പോക്ക് അലോയി വീലുകൾ, പില്ലറുകളിൽ ഘടിപ്പിച്ച റിയർ ഡോർ ഹാൻഡിലുകൾ എന്നിവയുണ്ട്. ഉയരമുള്ള പില്ലറുകളും ഹെഡ്‌ലാമ്പുകളെ കണക്ട് ചെയ്യുന്ന കട്ടിയുള്ള ഹൊറിസോണ്ടൽ ഗ്രില്ല് ബാറും വാഹനത്തിൻ്റെ എക്സ്റ്റീരിയറിനെ കൂടുതൽ നിർവചിക്കുന്നു. എസ്‌യുവിയുടെ ആരംഭ എക്സ്-ഷോറൂം വില 15 ലക്ഷം രൂപയിൽ തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു.
പുറത്തു മാത്രമല്ല ഉള്ളിലം വിപുലമായ ഫീച്ചറുകളുടെ ഒരു നിര തന്നെ ഇവി വാഗ്ദാനം ചെയ്യും. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഉൾക്കൊള്ളുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, ഓൾ -ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഹെഡ്‌സ് -അപ്പ് ഡിസ്‌പ്ലേ എന്നിവയോടെയാണ് മാരുതി സുസുക്കി eVX വരുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൂടാതെ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, പുതിയ ടു -സ്പോക്ക് ഫ്ലാറ്റ് -ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവയും ഇതിൽ ലഭ്യമാകും. അത് കൂടാതെ മിഡ് സൈസ് ഇലക്ട്രിക് എസ്‌യുവിയിൽ ലെവൽ 2 ADAS സാങ്കേതികവിദ്യ വരുന്നുണ്ട്.
അതോടൊപ്പം ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി, ഒട്ടനവധി ഡ്രൈവ് മോഡുകൾ എന്നിവയും ഫീച്ചർ ചെയ്യും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 60 kWh ബാറ്ററി പായ്ക്കാണ് ഇതിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുക, ഇതിന് ഒരു സിംഗിൾ ചാർജിൽ 550 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാെ ചെയ്യം എന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








