33 കി.മീ മൈലേജുള്ള കാറിന്റെ വില 4.26 ലക്ഷം മാത്രം! പക്ഷേ പണ്ടത്തെ പോലെ വാങ്ങാൻ ആളെത്തുന്നില്ല

ഒരുകാലത്ത് മാരുതി സുസുക്കി വിപണിയില്‍ എത്തിക്കുന്ന ചെറുകാറുകള്‍ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും ഡിമാന്‍ഡ് ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാരുതി സുസുക്കിയുടെ കുറഞ്ഞ വിലയുള്ള കാറുകളുടെ വില്‍പ്പന ഇടിയുകയാണ്. മാരുതി സുസുക്കിയുടെ ജനപ്രിയ കാര്‍ മോഡലുകളില്‍ ഒന്നാണ് എസ്-പ്രെസ്സോ. ഈ കാറിന്റെ ലുക്ക് എല്ലാവര്‍ക്കും ഇഷ്ടമാകില്ലെങ്കിലും അതിന്റെ അകത്ത് കയറിയാല്‍ നമ്മുടെ അഭിപ്രായമെല്ലാം മാറും. ചെറുകാറുകളില്‍ നിന്ന് ഇന്ത്യക്കാര്‍ മെല്ലെ അകലാന്‍ തുടങ്ങിയതോടെ 'പണി' കിട്ടിയ മോഡലുകളില്‍ ഒന്ന് കൂടിയാണ് എസ്-പ്രെസ്സോ അതിലൊന്നാണ്. എസ്-പ്രെസ്സോയുടെ മന്ദഗതിയിലുള്ള വില്‍പ്പന 2024 ഒക്ടോബറിലും തുടര്‍ന്നു. പോയമാസത്തെ വില്‍പ്പന കണക്കുകള്‍ വിശദമായി ചുവടെ വായിക്കാം.

2024 ഒക്ടോബറില്‍ 2,139 എസ്-പ്രെസ്സോ കാറുകള്‍ മാത്രമാണ് മാരുതി സുസുക്കി വിറ്റത്. ഒരു വര്‍ഷം മുമ്പ് 2023 ഒക്ടോബറില്‍ 3,368 യൂണിറ്റ് വില്‍പ്പന ഉണ്ടായിരുന്നു. 36 ശതമാനമാണ് കാറിന്റെ വില്‍പ്പനയില്‍ ഇടിവ് നേരിട്ടത്. കുറഞ്ഞ വിലയും ആകര്‍ഷകമായ മൈലേജും വിശാലമായ അകത്തളവുമെല്ലാം ഉണ്ടായിട്ടും ഈ കാര്‍ വാങ്ങാനായി വളരെ കുറച്ച് പേര്‍ മാത്രമാണ് എത്തുന്നത്.

maruti-s-presso side

1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി എസ്-പ്രെസ്സോക്ക് തുടിപ്പേകുന്നത്. ഇതില്‍ പരമാവധി 67 PS പവറും 89 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം.

ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റോട് കൂടിയും എസ്-പ്രെസ്സോ മാരുതി ഓഫര്‍ ചെയ്യുന്നുണ്ട്. സിഎന്‍ജി മോഡില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ പവര്‍ 57 PS ആയും ടോര്‍ക്ക് 82 Nm ആയും കുറയും. കാറിന്റെ സിഎന്‍ജി പതിപ്പ് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനോടൊപ്പം മാത്രമേ ലഭ്യമാകൂ.

maruti s-presso display

എസ്-പ്രെസ്സോയുടെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 24.12 കിലോമീറ്റര്‍ മുതല്‍ 25.30 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജുള്ള സിഎന്‍ജി കാറുകളില്‍ ഒന്ന് കൂടിയാണ് എസ്‌െപ്രസ്സോ. കിലോഗ്രാമിന് 32.73 കിലോമീറ്റര്‍ വരെയാണ് എസ്-പ്രെസ്സോ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്.

7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, എയര്‍ബാഗുകള്‍ എന്നിവയുമായാണ് മാരുതി സുസുക്കി എസ്-പ്രെസ്സോ വരുന്നത്. ഇന്ത്യയില്‍ ബജറ്റ് കാറുകളില്‍ നിന്ന് മാറി എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് ആണ്. ഹാച്ച്ബാക്ക് കാറുകളുടെ തന്നെ വിലയില്‍ സ്റ്റൈലിഷും ഫീച്ചര്‍ സമ്പന്നവുമായ എസ്‌യുവികള്‍ വിപണിയില്‍ എത്തുന്നതാണ് എസ്-പ്രെസ്സോ പോലെയുള്ള ചെറുകാറുകളുടെ വില്‍പ്പന തകര്‍ച്ചക്ക് കാരണം.

maruti-s-presso rear

ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഡീലര്‍ഷിപ്പുകള്‍ വിളിച്ച്കൂവി ഓഫറുകള്‍ നല്‍കിയിട്ടും രക്ഷ കാണുന്നില്ലെന്നാണ് മനസ്സിലാകുന്നത്. കാരണം ഉത്സവ സീസണില്‍ ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്ന മാസമാണ് പൊതുവേ ഒക്ടോബര്‍. എന്നാല്‍ കഴിഞ്ഞ മാസം എസ്-പ്രെസ്സോ നേടിയ വില്‍പ്പ നിങ്ങള്‍ മുകളില്‍ കണ്ടതല്ലേ. ഏതായാലും മാരുതിയുടെ ചെറുകാറുകള്‍ വാങ്ങുന്നവരുടെ ഒരു ആശങ്ക അവ തീരേ സേഫ്റ്റി കുറവാണെന്നതായിരുന്നു.

ഏറ്റവും പുതിയ ഡിസയറിലൂടെ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ മാരുതി ഏവരെയും ഞെട്ടിച്ചിരുന്നു. ചെറുകാറുകളുടെ ഡിമാന്‍ഡ് കൂട്ടാന്‍ ഒരുപക്ഷേ അവയുടെ ഏറ്റവും വലിയ പോരായ്മയായ സേഫ്റ്റി കൂട്ടാന്‍ ഒരുപക്ഷേ മാരുതി തയാറാക്കും. നിലവില്‍ ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് സേഫ്റ്റി. മികച്ച മൈലേജ്, താങ്ങാവുന്ന വില എന്നിവയുടെ കൂടെ സുരക്ഷയും കൂടുന്നത് കൂടുതല്‍ കുടുംബങ്ങളെ ബജറ്റ് കാറുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കും.

More from DriveSpark

Article Published On: Saturday, November 16, 2024, 12:14 [IST]
English summary
Maruti suzuki s presso sales only 2139 unit in october 2024 price engine features mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X