ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടും മാരുതിയെ ടെന്‍ഷനടിപ്പിച്ച് വില്‍പ്പന കണക്കുകള്‍! രക്ഷകനാകുമോ സ്വിഫ്റ്റ്?

ഇന്ത്യയിലെ നമ്പര്‍ വണ്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഒരു മാസത്തെ വില്‍പ്പനയുടെ ഒപ്പമെത്താന്‍ പലപ്പോഴും രണ്ട്, മൂന്ന്, നാല് സ്ഥാനത്തുള്ള ബ്രാന്‍ഡുകളുടെ മൊത്തം കച്ചവടം ഒരുമിച്ച് ചേര്‍ത്താലും സാധിക്കാറില്ല. സമീപകാലത്തൊന്നും മാരുതിയുടെ സിംഹാസനത്തിന് ഇളക്കം തട്ടാന്‍ പോകുന്നില്ലെന്ന് നമുക്ക് ഉറപ്പിച്ച് പറയാം. ഇപ്പോള്‍ 2024 മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ട് വരുന്ന ട്രെന്‍ഡ് തുടര്‍ന്ന് കൊണ്ട് ചെറുകാര്‍ വിഭാഗത്തില്‍ നേരിടുന്ന വില്‍പ്പന ഇടിവ് മാരുതി യൂടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന വഴി മറികടന്നിരിക്കുകയാണ്. മാരുതിയുടെ പോയമാസത്തെ വില്‍പ്പന കണക്കുകള്‍ ചുവടെ വിശദമായി വായിക്കാം.

2024 മെയ് മാസത്തില്‍ മാരുതി സുസുക്കി മൊത്തം 1,74,551 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു. 2023 മെയ് മാസത്തില്‍ വിറ്റ 1,78,083 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്ത വ്യാപാരത്തില്‍ രണ്ട് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 2023 മെയ് മാസത്തിലെ 1,43,708 യൂണിറ്റില്‍ നിന്ന് 1,44,002 യൂണിറ്റായി ഉയര്‍ന്നു.

maruti alto k10

ആള്‍ട്ടോയും എസ്-പ്രെസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റില്‍ കഴിഞ്ഞ മാസം 9902 കാറുകളാണ് മാരുതി വിറ്റത്. 2023 മെയ് മാസത്തില്‍ വിതരണം ചെയ്ത 12,236 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 19.07 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബലേനോ, സെലേരിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നിവ ഉള്‍പ്പെടുന്ന കോംപാക്റ്റ് സെഗ്മെന്റിലെയും വില്‍പ്പന കണക്കുകള്‍ ആശാവഹമല്ല.

2023 മെയ്മാസത്തില്‍ ഈ വിഭാഗത്തില്‍ 71,419 കാറുകള്‍ വിറ്റപ്പോള്‍ കഴിഞ്ഞ മാസം വില്‍പ്പന 68206 യൂണിറ്റായി കുറഞ്ഞു. 4.49 ശതമാനമാണ് ഇടിവ്. സിയാസ് മിഡ്സൈസ് സെഡാന്‍ 2024 മെയ് മാസത്തില്‍ 730 യൂണിറ്റ് വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 992 യൂണിറ്റിനെ അപേക്ഷിച്ച് 26.41 ശതമാനം ഇടിവ് രേഖപ്പെടുത്തി. രണ്ട് മാസ് മാര്‍ക്കറ്റ് വിഭാഗത്തില്‍ വില്‍പ്പന കുറഞ്ഞെങ്കിലും യൂടിലിറ്റി വാഹനങ്ങളുടെ തകര്‍പ്പന്‍ വില്‍പ്പനയിലൂടെ മാരുതിക്ക് നിവര്‍ന്ന് നില്‍ക്കാനായി.

maruti suzuki brezza

ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ, ജിംനി, XL6 എന്നിവയുടെ സംയോജിത വില്‍പ്പന 2024 മെയ് മാസത്തില്‍ 54,204 യൂണിറ്റിലെത്തി. 2023 മെയ് മാസത്തിലെ 46,243 യൂണിറ്റുകളില്‍ നിന്ന് 17.21 ശതമാനമാണ് വളര്‍ച്ച.മാരുതി ഇക്കോ വാനിന്റെ വില്‍പ്പന 2024 മെയ് മാസത്തില്‍ 10,960 യൂണിറ്റായിരുന്നു, ഒരു വര്‍ഷം മുമ്പ് ഇത് 12,818 യൂണിറ്റായിരുന്നു. 14.49 ശതമാനമാണ് ഇടിവ്.

അതേസമയം ലൈറ്റ് കൊമേഴ്ഷ്യൽ വെഹിക്കിള്‍ സൂപ്പര്‍ കാരിയുടെ വില്‍പ്പന 2,692 യൂണിറ്റായിരുന്നു. 2023 മെയ് മാസത്തില്‍ ഇത് 2,888 യൂണിറ്റായിരുന്നു. 6.78 ശതമാനമാണ് ഈ വിഭാഗത്തില്‍ വില്‍പ്പന കുറഞ്ഞത്. അതേസമയം സുസുക്കിയും ടെയോട്ടയും തമ്മിലുള്ള പങ്കാളിത്തത്തിന് കീഴില്‍ വിതരണം ചെയ്യുന്ന കാറുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മെയില്‍ സുസുക്കി 5010 കാറുകള്‍ വിതരണം ചെയ്തപ്പോള്‍ ഇക്കഴിഞ്ഞ മാസം അത് 10,490 യൂണിറ്റായി ഉയര്‍ന്നു. മാരുതിയുടെ ബലേനോ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ് എന്നീ മോഡലുകളാണ് ടൊയോട്ട റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നത്. ഇനി കയറ്റുമതിയുടെ കാര്യത്തിലേക്ക് വന്നാലും മാരുതിക്ക് സന്തോഷിക്കാന്‍ വകയില്ല.

മാരുതി സുസുക്കിയുടെ കയറ്റുമതി 2023 മേയിലെ 26,477 യൂണിറ്റില്‍ നിന്ന് 2024 മെയ് മാസത്തില്‍ 17,367 യൂണിറ്റായി കുറഞ്ഞ് 34.40 ശതമാനം ഇടിവ് നേരിട്ടു. ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ പരിഗണനകളാണ് മാരുതിയുടെ വില്‍പ്പനയിലും പ്രതിഫലിക്കുന്നത്. എന്നാല്‍ ചെറുകാര്‍ വില്‍പ്പനയില്‍ അടുത്തിടെ നേരിട്ട ക്ഷീണം നികത്താന്‍ മരുതിയുടെ പുത്തന്‍ ലോഞ്ചായ ന്യൂജെന്‍ സ്വിഫ്റ്റിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

2024 maruti suzuki swift

പുത്തന്‍ എഞ്ചിനും കിടുക്കാച്ചി മൈലേജും കൈനിറയെ ഫീച്ചറുകളുമായി എത്തുന്ന 2024 സ്വിഫ്റ്റ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. സ്വിഫ്റ്റിന്റെ വിപണിയിലെ പെര്‍ഫോമന്‍സ് മാരുതിയെ സംബന്ധിച്ച് നിര്‍ണായകമാണ്. സ്വിഫ്റ്റിന്റെ സെഡാന്‍ സഹോദരനായ ഡിസയറും ഈ വര്‍ഷം ഉത്സവ സീസണില്‍ അപ്‌ഡേറ്റുകളോടെ വരുന്നുണ്ട്. ഈ രണ്ട് മോഡലുകളും വരും മാസങ്ങളില്‍ ചെറുകാര്‍ വില്‍പ്പന ഉയര്‍ത്തുമെന്നാണ് കമ്പനി പ്രത്യാശിക്കുന്നത്.

More from DriveSpark

Article Published On: Sunday, June 2, 2024, 10:00 [IST]
English summary
Maruti suzuki sales report may 2024 decline in mini compact segment utility vehicles growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X