40 കി.മീ മൈലേജുമായി മാരുതിയുടെ പുത്തൻ മോഡലുകൾ; അണിയറയിൽ ഫ്രോങ്ക്സ്, ബ്രെസ തുടങ്ങി ഒരു വമ്പൻ ഹൈബ്രിഡ് നിര
വാഹനം വ്യവസായം ഇലക്ട്രിക്കിലേക്ക് കുതിക്കുമ്പോൾ, വാസ്തവത്തിൽ ഹൈബ്രിഡുകൾ നിവിലെ സഹാചര്യത്തിൽ ഇവികളെക്കാൾ മികവും വേഗത്തിൽ ജനപ്രീതിയും കണ്ടെത്തുന്നു. മറ്റ് വാഹന നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തമായി ഇവി സെഗ്മെന്റിലേക്ക് തിരക്കുകൂട്ടാത്ത മാരുതി സുസുക്കിയും ടൊയോട്ടയുമാണ് ഹൈബ്രിഡ് മോഡലുകളുടെ ഡിമാൻഡ് ഇത്രത്തോളം കുതിച്ചുയരാൻ കാരണമായത്.
വാസ്തവത്തിൽ, ഇവികൾ, CNG, ബയോ ഫ്യൂവലുകൾ, ഹൈബ്രിഡുകൾ എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി ഫ്യുവൽ തന്ത്രം ഉപയോഗിച്ച് മാരുതി സുസുക്കി ഒരു പുത്തൻ അങ്കത്തിന് തയ്യാറാവുകയാണ്. ടൊയോട്ടയുടെ പ്രശസ്തമായ ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിക്കുന്ന ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിന് ലഭിച്ച മികച്ച പ്രതികരണത്താൽ പ്രോത്സാഹിപ്പിക്കപ്പെട്ട മാരുതി സുസുക്കി, വാസ്തവത്തിൽ, ഹൈബ്രിഡുകളിൽ വലിയ ഇൻവെസ്റ്റ്മെന്റ് നടത്തുകയാണ്.

2023 -ൽ പുറത്തിറക്കിയ ഇന്നോവ ഹൈക്രോസ് ബേസ്ഡ് എംപിവിയും, 2025 -ൽ വരുന്ന ഗ്രാൻഡ് വിറ്റാരയുടെ (കോഡ്: Y17) മൂന്ന് വരി പതിപ്പും മാരുതി സുസുക്കിയുടെ ഹൈബ്രിഡ് മോഡൽ നിര കൂടുതൽ വിപുലീകരിക്കും. അണിയറയിൽ ഒരുങ്ങുന്ന ഫ്രോങ്ക്സ്, ബലേനോ, സ്വിഫ്റ്റ്, ഒരു ചെറിയ എംപിവി എന്നിവയുടെ ഹൈബ്രിഡ് വകഭേദങ്ങൾ ഉപയോഗിച്ച് മാസ് സെഗ്‌മെൻ്റുകളിലെ മോഡലുകൾക്കൊപ്പം ഹൈബ്രിഡ് വോളിയം ഗണ്യമായി വർധിപ്പിക്കാൻ മാരുതി സുസുക്കിക്ക് വലിയ പദ്ധതികളുണ്ട് എന്നത് ശ്രദ്ധേയമാണ്.
എന്നിരുന്നാലും, കമ്പനി ടൊയോട്ടയുടെ സീരീസ് പാരലൽ ഹൈബ്രിഡ് സിസ്റ്റം ഉപയോഗിക്കില്ല, പകരം ഒരു ഇൻ ഹൗസ്, അഫോർഡബിൾ സീരീസ് ഹൈബ്രിഡ് പവർട്രെയിൻ വികസിപ്പിക്കുകയാണ്. HEV എന്ന കോഡ് നെയിമിൽ വരുന്ന മാരുതി സുസുക്കിയുടെ പുതിയ സീരീസ് ഹൈബ്രിഡ് പവർട്രെയിൻ ഒരു സീരീസ്-പാരലൽ, പാരലൽ-ഓൺലി ഹൈബ്രിഡിനേക്കാൾ വളരെ വിലകുറഞ്ഞതാണ്.

അതിനാലാണ് ഒരു IC എഞ്ചിൻ, ഇലക്ട്രിക് മോട്ടോർ, ബാറ്ററി എന്നിവ അടങ്ങുന്ന പവർട്രെയിനിൻ്റെ ഉയർന്ന വിലയെ പ്രതിരോധിക്കാൻ കാർ നിർമ്മാതാക്കൾ ഈ റൂട്ട് തെരഞ്ഞെടുത്തത്. കൂടാതെ, ഹൈബ്രിഡുകൾക്ക് നികുതി ആനുകൂല്യങ്ങളൊന്നും നൽകാൻ സർക്കാർ ഇതുവരെ സമ്മതിക്കാത്തതും, കൂടാതെ ഇവികൾക്കുള്ള വെറും 5.0 ശതമാനം ടാക്സുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈബ്രിഡുകളുടെ 43 ശതമാനം GST -യാണ് പ്രധാന കോസ്റ്റ് ബാരിയർ/ തടസ്സം.
അതിനാൽ ചെലവ് കുറയ്ക്കുന്നതിന്, മാരുതി സുസുക്കി ഒരു സീരീസ് ഹൈബ്രിഡ് ഉപയോഗിച്ച് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഇത് ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കാതെ തന്നെ പെർഫൊമെൻസിനൊപ്പം മികച്ച മൈലേജ് കൈവരിക്കാൻ സഹായിക്കുന്ന ഒരു പോംവഴിയാണ്. ഇന്ത്യൻ വിപണിയിൽ ഈ സിസ്റ്റത്തിൽ എത്തുന്ന കാറുകൾ ഒരു ഇൻസ്റ്റന്റ് ഹിറ്റ് ആയിരിക്കും എന്ന് നിസംശയം പറയാം.

മാരുതിയുടെ ഹൈബ്രിഡ് സിസ്റ്റം: മാരുതി സുസുക്കിയുടെ പുതിയ ശ്രേണിയിലുള്ള HEV-അധിഷ്‌ഠിത റേഞ്ചിന്റെ പവർ സ്രോതസ്സ് പുതിയ Z12E, ത്രീ സിലിണ്ടർ എഞ്ചിൻ ആയിരിക്കും. കോംപാക്ട് Z12E 1.5-2 kWh ബാറ്ററി പാക്ക് ചാർജ് ചെയ്യുന്നതിനോ ഫ്രണ്ട് വീലുകളെ ചലിപ്പിക്കുന്ന കാര്യക്ഷമമായ ഇലക്ട്രിക് മോട്ടോർ ഓടിക്കുന്നതിനോ ഒരു ജനറേറ്ററായി ഇത് പ്രവർത്തിക്കും. മാരുതി സുസുക്കിയുടെ HEV സീരീസ് ഹൈബ്രിഡ് പവർട്രെയിൻ ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിലും, അടുത്ത തലമുറ ബലേനോയിലും 2026 -ൽ അരങ്ങേറും.
ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്ന നെക്സ്റ്റ് ജെൻ സ്വിഫ്റ്റ്, 2027 -ഓടെ ഒരു ഹൈബ്രിഡ് ഓപ്ഷനുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ, വളരെ ജനപ്രിയമായ ഈ ഹാച്ച്ബാക്ക് പെട്രോൾ ഓപ്ഷനിൽ മാത്രമാവും വിൽപ്പനയ്ക്ക് എത്തുക. 2029 -ൽ മാത്രമാവും ഹൈബ്രിഡ് പവറിൽ വരുന്ന സ്‌പാസിയ അധിഷ്‌ഠിത കോംപാക്റ്റ് എംപിവി കമ്പനി വിപണിയിൽ എത്തിക്കുക. പുതിയ തലമുറ ബ്രെസയും HEV സിസ്റ്റത്തിൻ്റെ നിരയിലുള്ള മറ്റ് മോഡലുകളിൽ പെടുന്നു.


Click it and Unblock the Notifications