മാരുതി ഷോറൂമിന് മുന്നില്‍ 'ഒളിപ്പിച്ച്' വെച്ചിരിക്കുന്നത് എന്താണെന്ന് മനസിലായോ? കാത്തിരിപ്പ് അവസാനിക്കുന്നു
ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണി കൈയ്യടക്കാനായി ഒത്തിരി മോഡലുകള്‍ അരങ്ങേറ്റം കാത്തിരിക്കുന്നുണ്ടെങ്കിലും രാജ്യം കാത്തിരിക്കുന്നത ഒരൊറ്റ മോഡലിനായാണ്. മാരുതി സുസുക്കി പുറത്തിറക്കാന്‍ പോകുന്ന കന്നി ഇവിയായ eVX ആണ് ആ മോഡല്‍. ഇലക്ട്രിക് എസ്‌യുവിയുടെ കണ്‍സെപ്റ്റ് പതിപ്പ് 2023 ഓട്ടോ എക്സ്പോയിലും പിന്നീട് ടോക്കിയോയില്‍ നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയിലും പ്രദര്‍ശിപ്പിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലും ഈ കണ്‍സെപ്റ്റ് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന eVX 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പ്രൊഡക്ഷന്‍ പതിപ്പായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കന്നി ഇലക്ട്രിക് കാറിന്റെ ലോഞ്ച് അടുത്തുവെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് മാരുതി സുസുക്കിയുടെ നെക്സ (Nexa) ഡീലര്‍ഷിപ്പുകള്‍ക്ക് പുറത്ത് ഇവി ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാകും eVX (Maruti Suzuki eVX) വില്‍പ്പന നടത്തുക. മാരുതിയുടെ ബജറ്റ് വിലയിലുള്ള കാറുകള്‍ അരീന ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍ക്കുന്നത്. അതുകൊണ്ട് തന്നെ മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ഉയര്‍ന്ന നിലവാരമുള്ള പ്രീമിയം മോഡലായി വിപണിയിലെത്തുമെന്ന് ഇതുവഴി മനസ്സിലാക്കാം.

നെക്‌സ ഷോറൂമിന് പുറത്ത് മറച്ചിരിക്കുന്ന നിലയിലാണ് ചാര്‍ജറുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇലക്ട്രിക് വാഹന ഉപഭോക്താക്കളെ തുടക്കം മുതല്‍ തന്നെ പിന്തുണയ്ക്കാനുള്ള മാരുതി സുസുക്കിയുടെ പ്രതിബദ്ധതയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍ തുടങ്ങിയ എതിരാളികളേക്കാള്‍ വൈകിയാണ് ഇലക്ട്രിക് വാഹന വിപണിയില്‍ പ്രവേശിക്കുന്നതെങ്കിലും, തുടക്കം മുതല്‍ ശക്തമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉറപ്പാക്കിക്കൊണ്ട് കാര്യമായ സ്വാധീനം ചെലുത്താനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.
അവതരണത്തിന് മുന്നോടിയായി മാരുതി eVX ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണയോട്ടം സജീവമായി നടക്കുന്നുണ്ട്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കൊപ്പം സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ലാമ്പുകളും കാറില്‍ വരുമെന്ന് സ്‌പൈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. V ആകൃതിയിലുള്ള മള്‍ട്ടി-സ്പോക്ക് അലോയ് വീലുകളാണ് ഇതില്‍ വരിക. പിന്‍വശത്തെ ഡോര്‍ ഹാന്‍ഡിലുകളും പില്ലറുകളുമായി സംയോജിപ്പിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ മോഡല്‍ കണ്‍സെപ്റ്റ് പോലെയായിരിക്കുമോ എന്ന കാര്യം ഉറപ്പില്ലെങ്കിലും ചില ഡിസൈന്‍ ഘടകങ്ങള്‍ നിലനിര്‍ത്തിയേക്കാം.

പവര്‍ട്രെയിന്‍ വശം പരിശോധിക്കുമ്പോള്‍ മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ 60kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചായിരിക്കും എത്തുക. ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്റര്‍ മുതല്‍ 550 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ബാറ്ററി കാറിനെ പ്രാപ്തമാക്കുന്നു. വിപണിയിലെ എതിരാളികളുമായി റേഞ്ചിന്റെ കാര്യത്തില്‍ മത്സരിക്കാന്‍ ഇതുവഴി മാരുതി മോഡലിന് സാധിക്കും.
വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്രൈവ് മോഡുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (HUD), പുതിയ ടു-സ്പോക്ക് ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ ടണ്‍ കണക്കിന് സൗകര്യങ്ങള്‍ കാറില്‍ ലഭ്യമാക്കും. ലെവല്‍ 2 ADAS സാങ്കേതികവിദ്യ, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് എന്നീ ഫീച്ചറുകളും കാറിന് ലഭിച്ചേക്കും.

ഇലക്ട്രിക് എസ്‌യുവിക്ക് 20 ലക്ഷം രൂപയ്ക്ക് അടുത്ത് വില പ്രതീക്ഷിക്കാം. പ്രധാനമായും ഇന്ത്യന്‍ വിപണിയാണ് ലക്ഷ്യമിടുന്നതെങ്കിലും ഈ കാര്‍ ജപ്പാന്‍, യൂറോപ്യന്‍ വിപണികളിലേക്ക് കയറ്റുമതി ചെയ്യും. eVX എന്നത് മാരുതി സുസുക്കി ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റ് പതിപ്പിന് നല്‍കിയിരിക്കുന്ന നാമമാണ്. ഉത്പാദനത്തിന് കയറുമ്പോള്‍ ഈ കാറിന് ഒരുപക്ഷേ പുത്തന്‍ പേര് ലഭിച്ചേക്കാം.
ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള മാരുതി സുസുക്കിയുടെ പ്രവേശനം ടാറ്റ പോലെ ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. സമഗ്രമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിനൊപ്പം ആഭ്യന്തര വില്‍പ്പനയ്ക്കും കയറ്റുമതിക്കുമുള്ള പദ്ധതികളോടെ മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവിയുമായി ഇവി സെഗ്മെന്റിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്.
Source: GaadiWaadi


Click it and Unblock the Notifications








