വിദേശത്തുണ്ട് ഇന്ത്യയിലേയ്ക്ക് എത്തില്ല, പുത്തൻ സ്വിഫ്റ്റിൽ ഒഴിവാക്കാൻ സാധ്യതയുളള ഫീച്ചറുകൾ ഇവയൊക്കെ
വാഹനപ്രേമികളും മാരുതി സുസുക്കി ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് 2024 മാരുതി സുസുക്കി സ്വിഫ്റ്റ്. അധികം താമസിക്കാതെ ഇന്ത്യൻ വിപണിയിലേക്ക് ഒരു കൊടുങ്കാറ്റ് പോലെ വീശുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ വിദേശ സ്പെക്കിൽ നിന്ന് അൽപ്പസ്വൽപ്പം ഫീച്ചറുകളിൽ മാറ്റമുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ മണ്ണിലെത്തുമ്പോൾ സ്വിഫ്റ്റിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുളള ചില ഫീച്ചറുകളെ കുറിച്ചാണ് പറയാൻ പോകുന്നത്.
അന്താരാഷ്‌ട്ര വിപണികളിൽ, സുസുക്കി സ്വിഫ്റ്റ് ഓപ്‌ഷണൽ ഓൾ-വീൽ-ഡ്രൈവ് വേരിയൻ്റുകളിലാണ് ലഭിക്കുന്നത്. അതും ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനോട് കൂടിയാണ്. എന്നാൽ ഇന്ത്യൻ കാലാവസ്ഥയ്ക്കും വിപണിക്കും ഈ സംവിധാനം പ്രയോജനപ്പെടുമെന്ന് തോന്നുന്നില്ല. അത് കൊണ്ട് തന്നെ കമ്പനി അത് ഒഴിവാക്കാനുളള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ഓൾ വീൽ ഡ്രൈവ് സംവിധാനം നൽകിയാൽ അത് മോഡലിൻ്റെ വിലയെയും കാര്യമായി തന്നെ ബാധിക്കുമെന്ന കാര്യം കൂടെ ഓർക്കണം.

അത് പോലെ തന്നെയുളള ഒരു ഫീച്ചറാണ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ. ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് ആൻഡ് വീവിംഗ് അലേർട്ട്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, എൻഹാൻസ്ഡ് ട്രാഫിക് സൈൻ റെക്കഗ്നിഷൻ, അധിക ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ADAS ലെവൽ 2 ഫീച്ചറുകളോടെയാണ് അന്താരാഷ്ട്ര-സ്പെക്ക് സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചത്. പക്ഷേ ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ വില നിയന്ത്രിക്കാൻ അതും ഒഴിവാക്കിയേക്കാം.
ഹീറ്റഡ് സീറ്റുകളാണ് മറ്റൊന്ന്. വിദേശത്ത് ശൈത്യകാലത്ത് വളരെ ഗുണമുളള ഒരു ഫീച്ചറാണ് ഹീറ്റഡ് സീറ്റുകൾ. എന്നാൽ ഇന്ത്യൻ കാലാവസ്ഥയ്ക്ക് വലിയ പ്രയോജനമില്ലാത്ത ഒരു ഫീച്ചറാണ് ഹീറ്റഡ് സീറ്റുകൾ. വെൻ്റിലേറ്റഡ് സീറ്റുകളാണ് ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഏറ്റവും ഗുണകരവും കസ്റ്റമേഴ്സ് കൂടുതൽ ഡിമാൻഡ് ചെയ്യുന്ന ഒരു ഫീച്ചറിൽ പ്രധാനപ്പെട്ടത്. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കാണ് ഇന്ത്യൻ മോഡലുകളിൽ വരാൻ സാധ്യതയില്ലാത്ത മറ്റൊരു ഫീച്ചർ. പകരം, മാരുതി സുസുക്കി സ്വിഫ്റ്റ് എത്തുമ്പോൾ ഒരു മാനുവൽ ഹാൻഡ് ബ്രേക്ക് സജ്ജീകരണമായിരിക്കും ലഭിക്കുക.

വിദേശത്തുളള മോഡലിൽ മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകളുള്ള 360 ഡിഗ്രി ക്യാമറയാണ് സ്വിഫ്റ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ എത്തുമ്പോൾ, റിയർ പാർക്കിംഗ് ക്യാമറയും സെൻസറുകളും ഉപയോഗിച്ച് പതിവ് പോലെ സാധാരണ രീതിയിലായിരിക്കും ലഭിക്കുന്ന എന്ന് തന്നെ വിശ്വസിക്കാം.
കഴിഞ്ഞ വർഷം ജപ്പാനിൽ അരങ്ങേറിയ ഏറ്റവും പുതിയ ആവർത്തനം, മൊത്തത്തിൽ ഒരു ഷാർപ്പ് ലുക്ക് ഉൾപ്പെടുത്തിക്കൊണ്ട് പരിചിതമായ ഡിസൈൻ ഘടകങ്ങൾ നിലനിർത്തുന്നു. പുതിയ സ്വിഫ്റ്റ് അതിന്റെ മുൻഗാമിയുടെ വലുപ്പവുമായി ഏതാണ്ട് സമാനമായി കാണപ്പെടുമ്പോൾ, ഇതിന് 15 mm കൂടുതൽ നീളവും വീതിയിൽ 40 mm കുറവും ഉയരത്തിൽ 30 mm വർദ്ധനവുമുണ്ട്.

എന്നിരുന്നാലും വീൽബേസ് 2,450 mm തന്നെയായി തുടരുന്നു. ഈ അളവുകൾ ജാപ്പനീസ് മോഡലുമായി ബന്ധപ്പെട്ടതാണെന്നും ഇന്ത്യൻ വേരിയന്റിന് സ്റ്റൈലിംഗിലും വലുപ്പത്തിലും സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ടാകാമെന്നും ഓർമ്മിക്കണം. ഇന്റീരിയറിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഡാഷ്‌ബോർഡ് ബലേനോയുടെയും ഫ്രോങ്കിസിന്റെയും ഡിസൈൻ ശൈലിയെ പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും, ഒരു സൂക്ഷ്മ പരിശോധന നടത്തിയാൽ പുതിയ സ്വിഫ്റ്റിന്റെ ഡിസ്റ്റിംഗ്റ്റീവായ ഡാഷ്‌ബോർഡ് ഡിസൈൻ സ്ഥിരീകരിക്കുന്ന, അതുല്യമായ സ്റ്റൈലിംഗ് സൂക്ഷ്മതകളും ഘടകങ്ങളും വെളിപ്പെടുത്തുന്നു.
പുതിയ 1.2 ലിറ്റർ Z12 ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിൻ്റെ സവിശേഷത. മെച്ചപ്പെട്ട മൈലേജിനായി ഭാവിയിൽ ഈ പവർട്രെയിനിൻ്റെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് മാരുതി സുസുക്കി വാഗ്ദാനം ചെയ്തേക്കാം. പുത്തൻ മാരുതി സുസുക്കി സ്വിഫ്റ്റിൽ ഇതൊക്കെയാണ് ചിലപ്പോൾ ഒഴിവാക്കാൻ സാധ്യതയുളള ഫീച്ചറുകൾ. നിങ്ങൾക്ക് പുതിയ മോഡലിനെ പറ്റി തോന്നുന്ന കാര്യങ്ങൾ തീർച്ചയായും കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുത്.


Click it and Unblock the Notifications








