നമ്മൾ ഇന്ത്യയിൽ കണ്ടതല്ല ആദ്യ സ്വിഫ്റ്റ്! ജനപ്രിയ ഹാച്ച്ബാക്കിന്റെ പരിണാമം ഇങ്ങനെ

നിലവിൽ മാരുതി സുസുക്കി സ്വിഫ്റ്റാണ് ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഹാച്ച്ബാക്ക് എന്ന കാര്യത്തിൽ തർക്കം ഒന്നുമുണ്ടാവില്ല. 2005 -ലാണ് സ്വിഫ്റ്റിനെ മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ചത് എന്ന് പലർക്കും അറിയാം, അതിനുശേഷം, ഈ ഹാച്ച്ബാക്കിൻ്റെ മൂന്ന് തലമുറകൾ നാം ഇതിനോടകം കണ്ടു, നാലാം തലമുറ ഈ വർഷം വരാനിരിക്കുകയാണ്.

എന്നിരുന്നാലും, സ്വിഫ്റ്റിന് കൾട്ടസ് എന്ന ഒരു മുൻഗാമി ഉണ്ട് എന്ന വിഷയം പലർക്കും അറിയില്ല. വിപണിയിലെ നിലിവിലെ സൂപ്പർതാരത്തിന് തുടക്കമിട്ട മോഡലാണ് ഇത്. ലോകമെമ്പാടും ഇന്ത്യയിലും ഇതിഹാസമായി തുടരുന്ന സ്വിഫ്റ്റിൻ്റെ ആദ്യ തലമുറയുടെ അപൂർവ ചിത്രങ്ങളാമ് ഇന്ന് ഞങ്ങൾ നിങ്ങൾക്കായി പങ്കുവെയ്ക്കുന്നത്.

സ്വിഫ്റ്റിന്റെ പരിണാമം ഇങ്ങനെ

സുസുക്കി കൾട്ടസ്: വളരെ പ്രചാരമുള്ള സ്വിഫ്റ്റ് നെയിംപ്ലേറ്റ് ഉപയോഗിക്കുന്നതിന് മുമ്പ്, സുസുക്കിയുടെ ജപ്പാനിലെ മോഡൽ നിരയിൽ കൾട്ടസ് അല്ലെങ്കിൽ SA310 ഉണ്ടായിരുന്നു. ഈ ഹാച്ച്ബാക്ക് പിന്നീട് സൂപ്പർമിനി വിപണിയിലേക്കുള്ള സുസുക്കിയുടെ രംഗപ്രവേശനത്തിന് അടിത്തറയിട്ടു. തുടക്കത്തിൽ ജപ്പാനിലാണ് ഈ മോഡൽ വിൽപ്പനയ്ക്ക് എത്തിയത്.

പിന്നീട് കൾട്ടസ്, SA 310 എന്നിവയുൾപ്പെടെ ആഗോളതലത്തിൽ വിവിധ പേരുകളിൽ വിൽക്കുകയും ചെയ്ത ഈ കോംപാക്ട് ഹാച്ച്ബാക്ക് അതിൻ്റെ പ്രായോഗികതയും കാര്യക്ഷമതയും കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റി. എന്നിരുന്നാലും, 1980 -കളുടെ മധ്യത്തിൽ യൂറോപ്പിലും യുകെയിലും സ്വിഫ്റ്റ് എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടതാണ് സുസുക്കിയെ വിപണിയി കൂടുതൽ ശ്രദ്ധയിൽപ്പെടാൻ സഹായിച്ചത്. ആഗോളതലത്തിൽ സുസുക്കിക്ക് ഇത് ഒരു പുതിയ യുഗത്തിന് തന്നെ തുടക്കം കുറിച്ചു.

സ്വിഫ്റ്റിന്റെ പരിണാമം ഇങ്ങനെ

സുസുക്കി കൾട്ടസ് പവർട്രെയിനുകൾ: കൾട്ടസ് അല്ലെങ്കിൽ SA310 ഒട്ടനവധി പവർട്രെയിനുകളുടെ ഒരു വമ്പൻ ശ്രേണി തന്നെ അവതരിപ്പിച്ചു, ആദ്യകാല മോഡലുകൾ 1.0 ലിറ്റർ ത്രീ സിലിണ്ടർ എഞ്ചിൻ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. മൂന്ന് സ്പീഡ് ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ എന്നീ ഓപ്ഷനുകളിലാണ് ഈ എഞ്ചിൻ അന്ന് എത്തിയിരിക്കുന്നത്.

പിന്നിൽ ലീഫ് സ്പ്രിംഗ് സസ്പെൻഷനും കാറിന് ലഭിച്ചു, ഇത് സുഖകരമായ യാത്ര പ്രദാനം ചെയ്തു. കൂടാതെ, ഡാഷ്‌ബോർഡിൽ അനലോഗ്, ഡിജിറ്റൽ എക്യുപ്മെന്റുകളുടെ ഒരു മിശ്രിതം ഇത് ഫീച്ചർ ചെയ്തിരുന്നു, ഓപ്ഷണൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സജ്ജീകരിച്ചിരിക്കുന്ന മോഡലുകൾക്കുള്ള ഗിയർ സെലക്ഷൻ ഇന്റിക്കേറ്റർ ഉൾപ്പെടെയാണ് ഇവ വന്നിരുന്നത്.

സ്വിഫ്റ്റിന്റെ പരിണാമം ഇങ്ങനെ

ആദ്യ തലമുറ സ്വിഫ്റ്റ്: 2000 -ൽ ജപ്പാനിൽ കൾട്ടസിന് പകരമായി എത്തിയ പുതിയ മോഡലുകളുടെ നിരയായ സ്വിഫ്റ്റ് നെയിംപ്ലേറ്റ് പ്രാധാന്യം നേടി. ഈ തലമുറ പുതിയ എഞ്ചിൻ ഓപ്ഷനുകളും സുസുക്കി ഉപഭോക്താക്കളുടെ പുതിയ തലമുറയ്ക്ക് അനുയോജ്യമായ ഡിസൈൻ ഘടകങ്ങളും വ്യക്തമായി അവതരിപ്പിച്ചു.

ഇന്ത്യയിലും പുറത്തിറക്കിയ ഈ പ്രത്യേക തലമുറയിൽ ത്രീ ഡോർ, ഫൈവ് ഡോർ ഹാച്ച്ബാക്ക് വകഭേദങ്ങൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു. അതിൻ്റെ മുൻഗാമിയെപ്പോലെ, വൈവിധ്യമാർന്ന സ്വഭാവത്തിനും ഒതുക്കമുള്ള രൂപകൽപ്പനയ്ക്കും ലോകമെമ്പാടും സ്വിഫ്റ്റ് വളരെയധികം പ്രശസ്തി നേടി. പിന്നീട് സൂപ്പർമിനി സെഗ്‌മെൻ്റിലെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായി സ്വിഫ്റ്റിനെ സ്ഥാപിക്കപ്പെട്ടു.

സ്വിഫ്റ്റ് രണ്ടാം തലമുറ: സ്വിഫ്റ്റിൻ്റെ ആദ്യ തലമുറയുടെ വമ്പൻ വിജയത്തെത്തുടർന്ന്, കമ്പനി രണ്ടാം തലമുറ സ്വിഫ്റ്റ് 2010 -ൽ ആഗോളതലത്തിലും ഇന്ത്യയിലും പുറത്തിറക്കി. മുൻ തലമുറയെ അപേക്ഷിച്ച് 50 mm കൂടുതൽ വീൽബേസോടെയാണ് പുതിയ കാർ നിർമ്മാതാക്കൾ പുറത്തിറക്കിയത്, കൂടാതെ നിരവധി ഡിസൈൻ അപ്‌ഡേറ്റുകളും ഇതിൽ ഉണ്ടായിരുന്നു.

പുതിയ കാർ പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുമ്പോൾ, അതിൻ്റെ രൂപകല്പന ഇതിനകം തന്നെ ജനപ്രിയമായ ഒന്നാം തലമുറ മോഡലിൻ്റെ പരിണാമമായിരുന്നു എന്നത് ശ്രദ്ധേയമാണ്. 91 bhp പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ VVT പെട്രോൾ എഞ്ചിനാണ് (K12B) ഇതിന് കരുത്തേകുന്നത്.

മൂന്നാം തലമുറ സ്വിഫ്റ്റ്: അതിനു ശേഷം കമ്പനി പിന്നീട് 2016 -ൽ സ്വിഫ്റ്റിൻ്റെ മൂന്നാം തലമുറ മോഡൽ പുറത്തിറക്കി. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഈ മോഡൽ സെഗ്മെന്റ് ലീഡർ എന്ന സ്ഥാനം നിലനിർത്തി. HEARTECT പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെടുന്ന ഈ ആവർത്തനത്തിന് കൂടുതൽ വിശാലമായ ഇൻ്റീരിയറാണ് ഉള്ളത്, കൂടാതെ മാന്യമായ ഫീച്ചറുകളാൽ വാഹനം സജ്ജീകരിച്ചിരിക്കുന്നു.

നാലാം തലമുറ സ്വിഫ്റ്റ്: നിലവിലുള്ള ഈ മൂന്നാം തലമുറ സ്വിഫ്റ്റിന് പകരമായി, ജപ്പാനിൽ ഇതിനകം ലോഞ്ച് ചെയ്‌ത ഉടൻ തന്നെ പുറത്തിറക്കാൻ പോകുന്ന നാലാം തലമുറ സ്വിഫ്റ്റ് വിപണിയിൽ വരും. സ്വിഫ്റ്റിൻ്റെ വരാനിരിക്കുന് ഈന തലമുറ പുതിയ ഹൈബ്രിഡ് പവർട്രെയിനുമായി സജ്ജീകരിച്ചിരിക്കുന്നു.

Z12 എഞ്ചിൻ എന്നറിയപ്പെടുന്ന ബ്രാൻഡിന്റെ പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാവും ഇതിന്റെ ഹൃദയം. സുസുക്കിയുടെ Z സീരീസിൻ്റെ ഭാഗമായ ഈ എഞ്ചിൻ, ഔട്ട്ഗോയിംഗ് 1.2 ലിറ്റർ, ഫോർ സിലിണ്ടർ K-സീരീസ് എഞ്ചിന് പകരമായിരിക്കും. കൂടാതെ ഇതിന് നിരവധി എക്സ്റ്റീരിയർ, ഇൻ്റീരിയർ ഡിസൈൻ അപ്‌ഡേറ്റുകളും ലഭിക്കും.

More from DriveSpark

Article Published On: Tuesday, February 20, 2024, 8:30 [IST]
English summary
Maruti suzuki swift history cultus model explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X