25 കി.മീ മൈലേജുള്ള കാര്‍ വാങ്ങാന്‍ മാരുതി ഷോറൂമിലെത്തിയത് 16854 പേര്‍! കുറഞ്ഞ വില തന്നെ കാരണം

ഇന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെട്ട കാര്‍ മോഡലുകളില്‍ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഇക്കഴിഞ്ഞ മെയില്‍ മാരുതി ഹാച്ച്ബാക്ക് കാര്‍ അപ്‌ഡേറ്റ് ചെയ്ത് പുറത്തിറക്കിയിരുന്നു. പുറത്തിറങ്ങി ആദ്യ മാസം തന്നെ ഇന്ത്യയിലെ നമ്പര്‍ വണ്‍ കാറായി മാറിയ 2024 സ്വിഫ്റ്റിനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ എല്ലാ വാഹന നിര്‍മാതാക്കളും ജൂലൈയിലെ വില്‍പ്പന കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. മാരുതി സുസുക്കിയും തങ്ങളുടെ കാറുകളുടെ വില്‍പ്പന ഡേറ്റ പ്രസിദ്ധീകരിച്ചു. പുത്തന്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന രണ്ടാമത്തെ കാറായി മാറിയിരിക്കുകയാണ് സ്വിഫ്റ്റ്. ജനപ്രിയ ഹാച്ച്ബാക്കിന്റെ ജൂലൈ മാസത്തെ വില്‍പ്പനയെ കുറിച്ച് വിശദമായി വായിക്കാം.

2024 ജൂലൈ മാസത്തില്‍ ടാറ്റ പഞ്ചിനെ താഴെ ഇറക്കി ഹ്യുണ്ടായി ക്രെറ്റ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറായി മാറി. ഒന്നാമതുണ്ടായിരുന്ന പഞ്ച് (16,121 യൂണിറ്റ്) ജൂലൈയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടോപ് 5 കാറുകളുടെ പട്ടികയില്‍ മൂന്നെണ്ണം മാരുതിയുടേതാണ്. സ്വിഫ്റ്റ് രണ്ടാമതെത്തിയപ്പോള്‍ വാഗണ്‍ആര്‍ (16,191 യൂണിറ്റ്) മൂന്നാം സ്ഥാനവും എര്‍ട്ടിഗ (15,701 യൂണിറ്റ്) അഞ്ചാം സ്ഥാനവും നേടി.

2024 maruti suzuki swift front

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ പട്ടികയില്‍ രണ്ട് കാറുകള്‍ മാത്രമാണ് ഹാച്ച്ബാക്ക്. ജൂലൈയില്‍ മാത്രം മാരുതി 16,854 സ്വിഫ്റ്റ് കാറുകളാണ് വിറ്റഴിച്ചത്. 2023ലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ 5.82 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും സമീപകാല അപ്ഡേറ്റിന് ശേഷം കൂടുതല്‍ ആളുകള്‍ ഈ കാര്‍ വാങ്ങുന്നു.

2023 ജൂലൈയില്‍ 17,896 യൂണിറ്റായിരുന്നു സ്വിഫ്റ്റിന്റെ വില്‍പ്പന. സമീപകാലത്തായി ചെറുകാര്‍ വില്‍പ്പന കുറയുന്ന ട്രെന്‍ഡ് ആണെങ്കിലും സ്വിഫ്റ്റില്‍ മാരുതി വരുത്തിയിരിക്കുന്ന അപ്‌ഡേറ്റുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നവയാണ്. നാലാം തലമുറ സ്വിഫ്റ്റിന്റെ അകത്തും പുറത്തും മാത്രമല്ല ഹൃദയം വരെ മാരുതി മാറ്റിവെച്ചിട്ടുണ്ട്. LXi, VXi, VXi (O), ZXi, ZXi+, ZXi+ ഡ്യുവല്‍ ടോണ്‍ എന്നീ 6 വേരിയന്റുകളിലാണ് 2024 സ്വിഫ്റ്റ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അവതരിപ്പിച്ചത്.

2024 maruti suzuki swift rear design

ബേസ് വേരിയന്റായ LXi യുടെ വില 6.49 ലക്ഷം രൂപയാണ്. മുന്‍നിര മോഡല്‍ ZXi ഡ്യുവല്‍ ടോണിന് 9.64 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. എക്സ്ഷോറൂം വിലകളാണിത്. വിപണിയില്‍ ഗ്രാന്‍ഡ് i10 നിയോസുമായി ഈ കാര്‍ മത്സരിക്കുന്നു. പുതിയ സ്വിഫ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് ഇതിന്റെ പുതുക്കിയ ഇന്റീരിയറാണ്. ആഡംബരം നിറഞ്ഞ ഒരു ക്യാബിനാണ് കാറില്‍ ഇപ്പോള്‍ ഓഫര്‍ ചെയ്യുന്നത്.

9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ടെക് തുടങ്ങിയവ സമീപകാല അപ്‌ഡേറ്റില്‍ മാരുതി സ്വിഫ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവ കൂട്ടിച്ചേര്‍ത്ത് സേഫ്റ്റിയും ഗണ്യമായി വര്‍ധിപ്പിച്ചു.

2024 maruti suzuki swift interior

നേരത്തെ സൂചിപ്പിച്ച പോലെ പുത്തന്‍ Z സീരീസ് എഞ്ചിന്‍ ഉപയോഗിച്ച് സ്വിഫ്റ്റ് കാര്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 82 bhp കരുത്തും 112 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. വേരിയന്റുകള്‍ക്ക് അനുസരിച്ച് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം.

പവര്‍ ഔട്ട്പുട്ട് അല്‍പ്പം കുറയുമെങ്കിലും മികച്ച ഇന്ധനക്ഷമത നല്‍കുന്നവെന്നതാണ് സ്വിഫ്റ്റിന്റെ പുത്തന്‍ എഞ്ചിന്റെ സവിശേഷത. പെട്രോള്‍ മാനുവല്‍ വേരിയന്റില്‍ ലിറ്ററിന് 24.8 കിലോമീറ്റര്‍ മൈലേജാണ് കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റിന് 25.75 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് നിലവില്‍ ഓഫര്‍ ചെയ്യുന്നില്ല. സിഎന്‍ജി വേരിയന്റ് കൂടി വന്നാല്‍ മൈലേജ് ഇനിയും കൂടും.

പതിറ്റാണ്ടുകളായി മാരുതിക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്ന കാറുകളില്‍ ഒന്നാണ് സ്വിഫ്റ്റ. ആദ്യമായി കാര്‍ വാങ്ങുന്നവരുടെ ആദ്യ ചോയ്‌സുകളില്‍ ഒന്നായതിനാല്‍ തന്നെ സ്ഥിരമായി ഈ കാറിന് മികച്ച വില്‍പ്പന നേടാന്‍ സാധിക്കുന്നു. ട്രെന്‍ഡിന് അനുസരിച്ച് കാറിന് അപ്‌ഡേറ്റ് നല്‍കുന്നതിനാലാണ് സ്വിഫ്റ്റിന് എസ്‌യുവികളുടെ കാലത്തും ഇതേപോലെ നെഞ്ചുംവിരിച്ച് നടക്കാന്‍ പറ്റുന്നത്.

കുറഞ്ഞ വിലയില്‍ മികച്ച മൈലേജും നൂതന സവിശേഷതകളും നല്‍കുന്ന ഈ കാര്‍ വരുന്ന മാസങ്ങളിലും മികച്ച വില്‍പ്പന നേടുമെന്നാണ് കരുതുന്നത്. ഇന്ത്യക്കാര്‍ കൂടുതലായി കാര്‍ വാങ്ങുന്ന ഉത്സവകാലത്ത് സ്വിഫ്റ്റ് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും അതിനായി മാരുതി സുസുക്കി ആകര്‍ഷകമായ ഓഫറുകളും നല്‍കി വരുന്നുണ്ട്. ഇനിയും വിറ്റ് പോകാത്ത മുന്‍ തലമുറ സ്വിഫ്റ്റ് കാറിനും ഡീലര്‍ഷിപ്പുകള്‍ ആകര്‍ഷകമായ ഓഫറുകള്‍ ഇട്ടിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, August 7, 2024, 13:25 [IST]
English summary
Maruti suzuki swift sales report july 2024 becomes second best selling car in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X