മാരുതി സുസുക്കിയുടെ രണ്ട് ചുണക്കുട്ടൻമാരിൽ മിടുക്കനാര്, സ്വിഫ്റ്റോ ആൾട്ടോ K10 ആണോ

മാരുതിയുടെ രാജ്യത്ത് ഏറ്റവും മികച്ചതും അത് പോലെ തന്നെ ഏറ്റവും കൂടുതൽ ഡിമാൻ്റുളള മോഡലുകളിൽ മുന്നിൽ തന്നെയാണ് സ്വിഫ്റ്റും ആൾട്ടോ K10 എന്ന മോഡലും. 2005 -ൽ സ്വിഫ്റ്റ് എന്ന മോഡൽ രാജ്യത്ത് അവതരിപ്പിച്ചതോടെ മാരുതി സുസുക്കിയുടെ വിൽപ്പന കൂടാൻ അത് സഹായിച്ചിട്ടുണ്ട് എന്നതാണ്. വെറും 6.49 ലക്ഷത്തിന്റെ പ്രാരംഭ വിലയിൽ എത്തുന്ന കാറിന്റെ ടോപ്പ് എൻഡ് മോഡലിന് 9.50 ലക്ഷം രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്. മൈക്രോ എസ്‌യുവികൾ അരങ്ങുവാഴുന്ന ഈ വിലയിൽ സ്വിഫ്റ്റിന് തിളങ്ങാൻ സാധിച്ചിട്ടുണ്ട്.കൊതിപ്പിക്കുന്ന വിലയ്ക്കൊപ്പം കിടിലൻ പെർഫോമൻസും അതിനേക്കാൾ മികച്ച മൈലേജും ഉഗ്രൻ സേഫ്റ്റിയുമാണ് പുത്തൻ സ്വിഫ്റ്റിന്റെ മുഖമുദ്ര.

ആള്‍ട്ടോ K10 VXi AGS വേരിയന്റിന്റെ പുതിയ വില 5.56 ലക്ഷം രൂപയും VXi+ AGS-ന്റെ വില 5.85 ലക്ഷം രൂപയുമായി. മാരുതി ആള്‍ട്ടോ K10-ന്റെ മറ്റ് വേരിയന്റുകളുടെ വില മാറ്റമില്ലാതെ തുടരുന്നു. 3.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ കാര്‍ തുടര്‍ന്നും ലഭ്യമാകും.

ടോപ് വേരിയന്റിന് 5.96 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. Std, LXi, VXi, VXi+ എന്നീ 4 വേരിയന്റുകളിലാണ് ഈ ഹാച്ച്ബാക്ക് വാങ്ങാന്‍ സാധിക്കുക. പെട്രോളിനൊപ്പം ഈ കാറിന്റെ സിഎന്‍ജി പതിപ്പും മാരുതി വിപണിയില്‍ ഇറക്കുന്നുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. സ്പീഡ് ബ്ലൂ, എര്‍ത്ത് ഗോള്‍ഡ്, സിസ്ലിംഗ് റെഡ്, സില്‍ക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നീ 6 കളര്‍ ഓപ്ഷനുകളില്‍ മോഡല്‍ വാങ്ങാനാകും.

കമ്പനിയുടെ അപ്ഡേറ്റ് ചെയ്ത ഹാര്‍ടക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ആള്‍ട്ടോ K10 കാര്‍ നിര്‍മിച്ചിരിക്കുന്നത്. പുതിയ തലമുറ K-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന്‍ ആണ് ഹാച്ചിന്റെ ഹൃദയം. ഈ എഞ്ചിന്‍ 66 bhp പവറും 89 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ഒന്ന് തെരഞ്ഞെടുക്കാം.

സ്വിഫ്റ്റിലേക്ക് വന്നാൽ LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ നാലാം തലമുറ സ്വിഫ്റ്റ് വാങ്ങാൻ സാധിക്കും. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുമ്പോൾ, ISOFIX ആങ്കറുകൾ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ കാര്യങ്ങളും സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ മാത്രമാണ് ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഓഫർ ചെയ്യുന്നത്. 2024 സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, Z സീരീസ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

80 bhp പവറിൽ പരമാവധി 112 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള പുതിയ ത്രീ സിലിണ്ടർ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനും സാധിക്കും. മുൻ മോഡലിനെ അപേക്ഷിച്ച് പവറിലും ടോർക്കിലും ചെറിയ വ്യത്യാസമുണ്ടെങ്കിലും ഇന്ധനക്ഷമത കണക്കുകളിൽ വർധനവുണ്ടായിട്ടുണ്ട്. ലിറ്ററിന് 25.72 കിലോമീറ്റർ മൈലേജാണ് പുതിയ മാരുതി സ്വിഫ്റ്റിൽ കമ്പനി അവകാശപ്പെടുന്നത്.

ആൾട്ടോ K10 -ൽ സിഎന്‍ജി മോഡില്‍ 56 bhp പവറും 82.1 Nm ടോര്‍ക്കും മാത്രമേ നല്‍കുകയുള്ളൂ. ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 24.90 കിലോമീറ്ററും മാനുവല്‍ വേരിയന്റ് ലിറ്ററിന് 24.39 കിലോമീറ്ററുമാണ് മൈലേജ് നല്‍കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കാറിന്റെ സിഎന്‍ജി വേരിയന്റിന്റെ കിലോഗ്രാമിന് 33.85 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 26, 2024, 11:19 [IST]
English summary
Maruti suzuki swift vs alto k10 which one is better details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X