ബൈക്കിന്റെ മൈലേജ് തരുന്ന കാറുകള്‍ സാധാരണക്കാരും വാങ്ങട്ടെ! പുതിയ ഹൈബ്രിഡ് ടെക് വികസിപ്പിച്ച് മാരുതി

ഇന്ത്യയില്‍ ഉപഭോക്താക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ സമയമെടുക്കുമെന്ന് മനസ്സിലാക്കിയ ചില വാഹന നിര്‍മാതാക്കള്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയിലാണ് ശ്രദ്ധ ചെലുത്തുന്നത്. ഹൈബ്രിഡ് കാറുകള്‍ക്ക് ലഭിക്കുന്ന ജനപ്രീതി തന്നെയാണ് ഈ തീരുമാനത്തിന് കാരണം. ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണി അടക്കി ഭരിക്കുമ്പോഴും അവിടേക്കുള്ള എന്‍ട്രി പതുക്കെ മതിയെന്ന് മാരുതി തീരുമാനിക്കാനുള്ള കാരണം അതാണ്. ഹൈബ്രിഡ് ടെക്‌നോളജിയുമായി വരുന്ന മാരുതി സുസുക്കിയുടെ ഗ്രാന്‍ഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവി വമ്പന്‍ ഹിറ്റാണ്. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി ഗ്രാന്‍ഡ് വിറ്റാര മാറിയിരുന്നു.

സാധാരണക്കാരെ എന്നും ചേര്‍ത്ത് നിര്‍ത്താറുള്ള മാരുതി സുസുക്കി ചെറു കാറുകള്‍ക്കായി പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ പോകുകയാണ്. മാരുതി സുസുക്കിയുടെ സ്വന്തം ടീം വികസിപ്പിച്ച പുതിയ സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഇന്ന് വിപണിയിലുള്ള പല ജനപ്രിയ മോഡലുകളുടെയും സ്വീകാര്യത ഇരട്ടിയാക്കാന്‍ പോന്നതാണ്.അതിനെ കുറിച്ച് വിശദമായി വായിക്കാം.

suzuki strong hybrid system

അടുത്ത വര്‍ഷം വിപണിയിലെത്താന്‍ സാധ്യതയുള്ള ഫ്രോങ്ക്‌സ് ഫെയ്സ്ലിഫ്റ്റ് ആയിരിക്കും പുതിയ ഹൈബ്രിഡ് സിസ്റ്റം സജ്ജീകരിച്ചെത്തുന്ന ആദ്യത്തെ മോഡല്‍ എന്നാണ് പറയപ്പെടുന്നത്. സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ കാണപ്പെടുന്ന 1.2 ലിറ്റര്‍ Z12E ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും ക്രോസ്ഓവര്‍ കൂപ്പെയ്ക്ക് തുടിപ്പേകുക. മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ, ബ്രെസ എന്നിവയില്‍ ഈ പുതിയ ഹൈബ്രിഡ് സിസ്റ്റം ലഭ്യമാകും. എന്നിരുന്നാലും പ്രീമിയം എസ്‌യുവികളില്‍ ടൊയോട്ടയുടെ സീരീസ്-പാരലല്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ തന്നെ തുടര്‍ന്നും ഉപയോഗിക്കും.

പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യ മാരുതിയുടെ വരാനിരിക്കുന്ന ഫാമിലി കാറുകള്‍ക്കും പ്രയോജനം ചെയ്യും. വിദേശ വിപണികളില്‍ വില്‍ക്കുന്ന ചില 7 സീറ്റര്‍ കാറുകള്‍ ഇന്ത്യയിലെത്തിക്കാന്‍ മാരുതി സുസുക്കിക്ക് പദ്ധതികള്‍ ഉണ്ട്. ചെറുകാറുകള്‍ക്കായുള്ള മാരുതി സുസുക്കിയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ 2026-ഓടെ പുതിയ തലമുറ ബലേനോയില്‍ അവതരിപ്പിക്കുമെന്ന് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേവര്‍ഷം തന്നെ അവതരിപ്പിക്കാന്‍ പോകുന്ന ജപ്പാന്‍-സ്‌പെക് സ്‌പേഷ്യയെ അടിസ്ഥാനമാക്കിയുള്ള മിനി എംപിവിയിലും ഇത് കണ്ടേക്കാം.

suzuki strong hybrid system

2027-ല്‍ വരാന്‍ സാധ്യതയുള്ള അടുത്ത തലമുറ സ്വിഫ്റ്റ് 2029-ല്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ള പുതിയ തലമുറ ബ്രെസയ്ക്കും പുതിയ ഹൈബ്രിഡ് ടെക് ലഭിക്കും. ടൊയോട്ടയുടെ സ്‌ട്രോംഗ് ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ്, മാരുതിയുടെ പുതിയ സ്‌ട്രോംഗ് ഹൈബ്രിഡ് എന്നിവയുള്‍പ്പെടെ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ മൊത്തം വില്‍പ്പനയുടെ 25 ശതമാനം ഹൈബ്രിഡ് വാഹനങ്ങളില്‍ നിന്ന് നേടാനാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.

ടൊയോട്ടയുടെ അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിനേക്കാള്‍ ചെലവ് കുറഞ്ഞ സീരീസ് ഹൈബ്രിഡ് സജ്ജീകരണമാണ് HEV എന്ന കോഡ്‌നാമത്തിലുള്ള മാരുതിയുടെ പുതിയ സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം. സീരീസ് ഹൈബ്രിഡ് വാഹനത്തില്‍ പെട്രോള്‍ ജനറേറ്ററോ ബാറ്ററിയോ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോറില്‍ നിന്നാണ് മെക്കാനിക്കല്‍ പവര്‍ വരുന്നത്. ബാറ്ററിയില്‍ നിന്നോ ജനറേറ്ററില്‍ നിന്നോ എത്ര പവര്‍ വരുന്നു എന്ന് നിര്‍ണയിക്കാന്‍ ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു.

suzuki strong hybrid system

ബാറ്ററി പവറില്‍ മാത്രം മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതിനാല്‍ ഈ സാങ്കേതികവിദ്യ കാറിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നു.ബലേനോ, സ്വിഫ്റ്റ് എന്നീ ജനപ്രിയ കാര്‍ മോഡലുകള്‍ക്ക് ഇതിനോടകം തന്നെ ലിറ്ററിന് 20 കിലോമീറ്ററിലധികം മൈലേജുണ്ട്. സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ കൂടി വന്നാല്‍ ഇത് 30 കിലോമീറ്ററിന് അടുത്ത് വരെയെത്താം. സ്‌ട്രോംഗ് ഹൈബ്രിഡുകളിലേക്കുള്ള മാരുതി സുസുക്കിയുടെ തന്ത്രപരമായ നീക്കം ഓട്ടോമോട്ടീവ് ടെക്‌നോളജി നവീകരണത്തിനും സുസ്ഥിരതയ്ക്കുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്.

നൂതന ഹൈബ്രിഡ് സംവിധാനങ്ങള്‍ ജനപ്രിയ മോഡലുകളിലേക്ക് സമന്വയിപ്പിക്കുന്നതിലൂടെ പെര്‍ഫോമന്‍സില്‍ വിട്ടുവീഴ്ച ചെയ്യാതെ കൂടുതല്‍ ഇന്ധനക്ഷമതയുള്ള ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാന്‍ മാരുതി സുസുക്കി ലക്ഷ്യമിടുന്നു. സിഎന്‍ജി കാറുകള്‍ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രകടനത്തിന്റെ കാര്യത്തില്‍ നാം വിട്ടുവീഴ്ച ചെയ്യാന്‍ തയാറാകേണ്ടതായി വരുന്നു. ഈ സാഹചര്യത്തിലാണ് ഹൈബ്രിഡിന്റെ പ്രസക്തി.

ടെയോട്ടയില്‍ നിന്നുള്ള ഹൈബ്രിഡ് ടെക്കിനേക്കാള്‍ ചെലവ് കുറഞ്ഞ ഹൈബ്രിഡ് സിസ്റ്റം വികസിപ്പിക്കുന്നത് വഴി ഈ നൂതന സാങ്കേതികവിദ്യ കൂടുതല്‍ വിശാലമായ ഉപഭോക്തൃ ശൃംഖലയിലേക്ക് വ്യാപിപ്പിക്കാന്‍ കൂടിയാണ് ശ്രമം. മാരുതിയുടെ ഈ നീക്കാം ഇന്ധനക്ഷമത വര്‍ധിപ്പിക്കുക മാത്രമല്ല മലിനീകരണം കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ സംഭാവന നല്‍കുകയും ചെയ്യുന്നു.

ചുരുക്കി പറഞ്ഞാല്‍ മാരുതി സുസുക്കിയുടെ ഇന്‍-ഹൗസ് സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം അവരുടെ വാഹന നിരയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരും. 2030-ഓടെ ഹൈബ്രിഡ് വാഹനങ്ങള്‍ക്കായുള്ള തങ്ങളുടെ വില്‍പ്പന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഗണ്യമായ മുന്നേറ്റം നടത്താന്‍ പുതിയ ടെക്‌നോളജി ചേര്‍ക്കുന്നതിലൂടെ സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Tuesday, August 27, 2024, 14:41 [IST]
English summary
Maruti suzuki to introduce new in house developed strong hybrid technology on swift baleno fronx
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X