സ്വിഫ്റ്റിനേക്കാൾ പെപ്പി ലുക്കിൽ 2024 ഡിസയർ; മാർക്കറ്റ് പിടിക്കാൻ കൂട്ടിന് സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും

2008 -ലാണ് മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിന് മറ്റൊരു പരിവേഷമായി ഡിസയർ സബ്‌കോംപാക്റ്റ് സെഡാൻ അവതരിപ്പിച്ചത്. 2008 -ൽ 1.3 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇന്ത്യയിൽ ഇത് ആദ്യമായി പുറത്തിറക്കിയത്. ഏറെ കുറെ പതിനാറ് വർഷത്തോളം പിന്നിട്ട കാലയളവിൽ, മോഡലിന് ഒന്നിലധികം മിഡ് -ലൈഫ് അപ്‌ഡേറ്റുകളും രണ്ട് തലമുറ മാറ്റങ്ങളും (2012 -ലും 2017 -ലും) ലഭിച്ചു എന്നത് ശ്രദ്ധേയമാണ്, കഴിഞ്ഞ വർഷം അവസാനത്തോടെ 25 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ലും മോഡൽ കൈവരിച്ചു.

സബ്‌കോംപാക്‌ട് സെഡാൻ വിഭാഗത്തിൽ 50 ശതമാനം വിപണി വിഹിതം കൈവശം വച്ചുകൊണ്ട് ഒരു മില്യൺ വിൽപ്പന കടന്ന ഇന്ത്യയിലെ ആദ്യത്തെ സെഡാൻ മോഡലാണ് ഇത് എന്നതും ശ്രദ്ധേയമാണ്. മൂന്നാം തലമുറ ഡിസയർ ഏകദേശം ഏഴ് വർഷമായി വിപണിയിൽ എത്തിയിട്ട്, എന്നാൽ ഒടുവിൽ വരും മാസങ്ങളിൽ, ഒരുപക്ഷേ 2024 സെപ്റ്റംബറിൽ തന്നെ അടുത്ത തലമുറയിലേക്ക് ചുവടു വെയ്ക്കാൻ തയ്യാറാണ്.

2024

സുസുക്കിയുടെ പുതിയ Z -സീരീസ് പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്നതിനൊപ്പം സമഗ്രമായ ഡിസൈൻ മാറ്റങ്ങൾക്കും ഫീച്ചർ നവീകരണങ്ങൾക്കും അപ്‌ഗ്രേഡുകൾക്കും പുതിയ മാരുതി ഡിസയർ വിധേയമാകും എന്ന കാര്യത്തിൽ സംശയമില്ല. 2024 മാരുതി ഡിസയറിൻ്റെ ഡിസൈനും സ്റ്റൈലിംഗും പുതിയ സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

എന്നിരുന്നാലും ഇരു മോഡലുകളും ഒരേ അണ്ടർപിന്നിംഗും ഷീറ്റ് മെറ്റൽ പാർട്സുകളും പങ്കിടും. സബ്കോംപാക്ട് സെഡാനിൽ അല്പം വ്യത്യസ്തമായ ഫ്രണ്ട്, റിയർ ബമ്പറുകൾ, ട്വീക്ക് ചെയ്ത ഹെഡ്‌ലാമ്പുകൾ, അലോയി വീലുകൾ എന്നിവ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ അളവനിന്റെ കാര്യത്തിൽ, വലിയ മാറ്റമില്ലാതെ തുടർന്നേക്കാം.

2024

പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിന് സമാനമായി, പുതിയ തലമുറ ഡിസയറും അതിൻ്റെ ഇൻ്റീരിയർ ലേയൗട്ടും ഘടകങ്ങളും ഫ്രോങ്ക്സും ബലേനോയുമായി പങ്കിടും. ഒരു സൺറൂഫും പുതിയ മോഡലിൽ ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ അവതരിപ്പിച്ചേക്കാം, ഈ പ്രത്യേക സവിശേഷത വാഗ്ദാനം ചെയ്യുന്ന സെഗ്‌മെൻ്റിലെ ആദ്യത്തെ വാഹനമാവും ഇത്.

ക്യാബിനിനുള്ളിൽ, ലൈറ്റ് ഷേഡ് മെറ്റീരിയലുകൾക്കൊപ്പം ബ്രഷ്ഡ് അലുമിനിയം, ഫോക്സ് ഫിനിഷുകളും വാഹനത്തിന് ലഭിച്ചേക്കാം. 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വലിയ ഡിജിറ്റൽ MID സ്ക്രീൻ, സ്റ്റിയറിംഗ് മൗണ്ടഡ് ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ലഭ്യമാകും.

2024

മാനുവൽ, AMT ഗിയർബോക്‌സ് ഓപ്ഷനുകളുള്ള സ്വിഫ്റ്റിൻ്റെ 1.2 ലിറ്റർ, ത്രീ സിലിണ്ടർ Z12E പെട്രോൾ എഞ്ചിൻ 2024 മാരുതി ഡിസയർ അവതരിപ്പിക്കും. ഈ 12 -വാൽവ് മോട്ടോർ 82 bhp പരമാധി കരുത്തും 108 Nm പീക്ക് ടോർക്കും സ്വിഫ്റ്റിൽ നൽകുന്നു. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച്, ഈ യൂണിറ്റിൻ്റെ കരുത്തും ടോർക്കും 3.1 bhp -യും 60 Nm ഉം വർധിപ്പിക്കുന്നു.

നിലവിൽ ഇന്ത്യൻ വിപണിയിൽ സെഡാനുകൾക്ക് അത്ര വലിയ ഹോൾഡോ ആരാധകരോ ഇല്ല എങ്കിലും ഡിസയറിന് അതിന്റേതായ ഒരു സ്ഥാനവും മാനവുമുണ്ട് എന്ന് നിസംശയം പറയാം. അതിനാൽ തന്നെ സബ്കോംപാക്ട് സെഡാന്റെ പുതിയ അവതാരം വീണ്ടും മാരുതി സുസുക്കിയ്ക്ക് വലിയ നേട്ടങ്ങൾ നേടി കൊടുക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, August 28, 2024, 8:30 [IST]
English summary
Maruti suzuki to launch updated 2024 dzire sub compact sedan with massive changes soon in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X