35 കി.മീ വരെ മൈലേജ് കിട്ടിയാല്‍ പിന്നാരാ വാങ്ങാത്തത്! ടാക്‌സിക്കാരുടെ ആദ്യ ചോയ്‌സായി മാരുതി ടൂര്‍ റേഞ്ച്

തൊട്ടതെല്ലാം പൊന്നാക്കുന്നവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ഇക്കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കിയുടെ ജനപ്രിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ എര്‍ട്ടിഗ 10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്. രാജ്യത്തെ മുന്‍നിരയിലുള്ളതും അതിവേഗം വളരുന്നതുമായ വാണിജ്യ വാഹന റേഞ്ചാണ് മാരുതി സുസുക്കി ടൂര്‍ റേഞ്ച്.

ഇപ്പോള്‍ മാരുതി സുസുക്കി ടൂര്‍ റേഞ്ചും ഇപ്പോള്‍ സുപ്രധാനമായ വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. വാണിജ്യ വാഹന വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആരംഭിച്ച ടൂര്‍ ശ്രേണി ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ടാക്‌സി കമ്പനികള്‍ക്കും താങ്ങാനാവുന്ന ഓപ്ഷനാണ്. വ്യക്തികള്‍ക്ക് പുറമെ സ്ഥാനപനങ്ങള്‍ക്കും എണ്ണമറ്റ വളര്‍ച്ചാ അവസരങ്ങള്‍ ഒരുക്കിക്കൊണ്ട് കൊമേഴ്ഷ്യല്‍ മൊബിലിറ്റി ലാന്‍ഡ്‌സ്‌കേപ്പിനെ മാറ്റിമറിച്ച മാരുതി സുസുക്കി ടൂര്‍ റേഞ്ച് ഇപ്പോള്‍ 5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്.

maruti suzuki tour range

ട്രാവല്‍ ആന്‍ഡ് ടൂറിസം മുതല്‍ ആപ്പ് അഗ്രഗേറ്ററുകളുടെയും ജീവനക്കാരുടെ യാത്രാ ആവാശ്യങ്ങള്‍ എന്ന് തുടങ്ങി വിവിധ മേഖലകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാന്നിധ്യമായി ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ടൂര്‍ ശ്രേണി മാറിക്കഴിഞ്ഞു. വാഹനങ്ങളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോ ഉപയോഗിച്ച്, ഉയര്‍ന്ന ഇന്ധനക്ഷമത, നല്ല വിശ്വാസ്യത, കുറഞ്ഞ അറ്റകുറ്റപ്പണി എന്നിവ നല്‍കിക്കൊണ്ട് മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമത ഇത് വാഗ്ദാനം ചെയ്യുന്നു.

വാണിജ്യ മേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മാരുതി സുസുക്കി ടൂര്‍ ശ്രേണിയില്‍ നിലവില്‍ 5 മോഡലുകള്‍ ഉള്‍പ്പെടുന്നു. മാരുതി സുസുക്കി ടൂര്‍ ശ്രേണിയില്‍ ടൂര്‍ H1, ടൂര്‍ H3, ടൂര്‍ S, ടൂര്‍ M, ടൂര്‍ V എന്നിവയാണുള്ളത്. ടൂര്‍ H1 ഏറ്റവും പുതിയ ആള്‍ട്ടോ K10 എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടൂര്‍ H3 വാഗണ്‍ ആര്‍ ടാള്‍ ബോയ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

maruti suzuki tour h1

രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാനായ ഡിസയറിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ടൂര്‍ S നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം ഈക്കോ വാനിന്റെ പ്ലാറ്റ്ഫോമില്‍ ടൂര്‍ V-യും എര്‍ട്ടിഗ എംപിവിയുടെ പ്ലാറ്റ്‌ഫോമില്‍ ടൂര്‍ M ഉം നിര്‍മ്മിച്ചിരിക്കുന്നു. ഈ രണ്ട് വാഹനങ്ങളും അതത് സെഗ്മെന്റുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നവയാണ്. വാണിജ്യ വാഹന മേഖലയിലെ സുസ്ഥിരതയ്ക്കും പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന സിഎന്‍ജി പവര്‍ട്രെയിനിന്റെ ഓപ്ഷനാണ് ടൂര്‍ ശ്രേണിയുടെ ശ്രദ്ധേയമായ സവിശേഷത.

ഈ സമീപനം പരിസ്ഥിതിക്ക് ഗുണം ചെയ്യുക മാത്രമല്ല പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിലൂടെ ഉപഭോക്താക്കളെ അവരുടെ വരുമാനം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.മാരുതി സുസുക്കിയുടെ ടൂര്‍ ശ്രേണി വാങ്ങുന്നവര്‍ക്ക് വളരെ ലളിതമായ മാരുതി സുസുക്കി സ്മാര്‍ട്ട് ഫിനാന്‍സ് പ്രോഗ്രാമും ഓഫര്‍ ചെയ്യുന്നു. കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാകുന്നതിനാല്‍ തന്നെ ഈ ഫിനാന്‍സിംഗ് ഓപ്ഷന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വലിയ അനുഗ്രമാണ്.

maruti suzuki tour s

ടാക്‌സി ഉടമകള്‍ക്ക് സൗകര്യപ്രദവും ആക്‌സസ് ചെയ്യാവുന്നതുമായ ഫിനാന്‍സിംഗ് ഓപ്ഷന്‍ കൂടുതല്‍ പേരെ ഫ്‌ലീറ്റ് മാനേജ്‌മെന്റ് ബിസിനസിലേക്ക് കാലെടുത്ത് വെക്കാന്‍ സഹായിച്ചിട്ടുണ്ട്. നിരവധി ഫിനാന്‍സിംഗ് പങ്കാളികള്‍ മുഖേന അവരുടെ ലോണ്‍ തുകയും ഡൗണ്‍ പേയ്മെന്റും കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനും വാഹന നിര്‍മാതാക്കള്‍ നല്‍കുന്നു. ആക്സസ് ചെയ്യാവുന്ന വിലയില്‍ നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ചുകൊണ്ട് ഫ്‌ലീറ്റ് സെഗ്മെന്റില്‍ വിപ്ലവം സൃഷ്ടിക്കുകയായിരുന്നു മാരുതി.

സ്പീഡ് ലിമിറ്റിംഗ് സിസ്റ്റമടക്കം ഗവണ്‍മെന്റ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അവശ്യമായ സവിശേഷതകളോടെയാണ് ഈ വാഹനങ്ങള്‍ വരുന്നത്. ടൂര്‍ ശ്രേണിയില്‍ 5 ലക്ഷം വില്‍പ്പന നേടിയത് വാണിജ്യ വാഹന വിഭാഗത്തിന് വിശ്വസനീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരങ്ങള്‍ നല്‍കാനുള്ള മാരുതി സുസുക്കിയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.

ടൂര്‍ ശ്രേണി വികസിക്കുകയും സ്ഥാപനങ്ങളുടെയും ബിസിനസുകളുടെയും ഡിമാന്‍ഡ് നിറവേറ്റുകയും ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ മികവിന്റെയും നവീകരണത്തിന്റെയും നേതൃസ്ഥാനത്ത് തുടരുകയാണ് മാരുതി സുസുക്കി. വാണിജ്യ വാഹന വിഭാഗത്തിലും എതിരാളികളെ കാഴ്ചക്കാരാക്കി നിര്‍ത്തി കുതിക്കുന്ന മാരുതിയുടെ പുത്തന്‍ നേട്ടത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ ഞങ്ങളെ കമന്റ് ബോക്‌സിലൂടെ എഴുതി അറിയിക്കുമാല്ലോ.

More from DriveSpark

Article Published On: Monday, February 12, 2024, 14:00 [IST]
English summary
Maruti suzuki tour range crosses 5 lakh sales milestone in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X