ഭാരത് മൊബിലിറ്റി എക്സപോയിൽ മാരുതിയുടെ തുറുപ്പ്ചീട്ടുകൾ ഇവരൊക്കെ, ടാറ്റയും മഹീന്ദ്രയും വിയർക്കും
2024 ഭാരത് മൊബിലിറ്റി എക്സ്പോയിൽ എല്ലാ വാഹന നിർമാതാക്കളും മത്സരിച്ച് തന്നെയാണ് തങ്ങളുടെ പുതിയ വാഹനങ്ങൾ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ബ്രാൻഡിൻ്റെ പേരിന് അടിവരയിടുന്ന രണ്ട് ശ്രദ്ധേയമായ മോഡലുകൾ അവതരിപ്പിച്ചിരിക്കുകയാണ്. അത് ഏതൊക്കെയെന്നാണ് പറയാൻ പോകുന്നത്. കൂടുതൽ അറിയാൻ തുർന്ന് വായിക്കാൻ മറക്കരുതേ.
മാരുതി വാഗൺആർ ഫ്ലെക്സ് ഫ്യൂവൽ, ഇവിഎക്സ് ഇലക്ട്രിക് എസ്‌യുവി എന്നീ രണ്ട് മോഡലുകളാണ് മാരുതി സുസുക്കി 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ചത്. ഇവിഎക്‌സും ടൊയോട്ടയുടെ അർബൻ എസ്‌യുവി കൺസെപ്‌റ്റും സഹോദര മോഡലുകളാണ്. രണ്ട് എസ്‌യുവികൾക്കും 4.3 മീറ്റർ നീളമുണ്ട്, വിശാലമായ ക്യാബിൻ ലഭിക്കുന്നു.

ഇന്ത്യയിൽ ഇതിനകം തന്നെ മോഡലുകളുടെ റോഡ് ടെസ്റ്റിംഗ് നടക്കുന്നുണ്ട്, ഇലക്ട്രിക് എസ്‌യുവി സെഗ്‌മെൻ്റിനെ തന്നെ തച്ചുടച്ച് വാർത്തെടുക്കുന്ന ഒന്നായിരിക്കും eVX എന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മോഡലിന് 22 ലക്ഷം മുതൽ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കാം. . ഒരു സ്റ്റാൻഡേർഡ് ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) പാക്കേജിൽ ലഭിക്കുന്ന 360-ഡിഗ്രി ക്യാമറയെക്കുറിച്ച് കമ്പനി സൂചന നൽകിയിട്ടുണ്ട്.
2025-ൽ മാരുതിയുടെ ഗുജറാത്ത് പ്ലാൻ്റിൽ 60kWh ബാറ്ററി പാക്ക് ഫീച്ചർ ചെയ്യുന്ന eVX ഉൽപ്പാദിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫ്ലോട്ടിംഗ് സ്‌ക്രീൻ, പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ എന്നിവയുൾപ്പെടെ എസ്‌യുവിയുടെ ഇൻ്റീരിയറിൻ്റെ വശങ്ങൾ മാരുതി സുസുക്കി ഫീച്ചറുകളാൽ സമ്പന്നമാക്കിയിട്ടുണ്ട്.

പെർഫോമൻസിൻ്റെ കാര്യത്തിൽ, സുരക്ഷിതമായ ബാറ്ററി സാങ്കേതികവിദ്യ ഉൾപ്പെടുത്തി 60kWh ബാറ്ററി പായ്ക്ക് eVX കൺസെപ്റ്റിൽ സജ്ജീകരിച്ചിരിക്കുന്നു. നിർദ്ദിഷ്ട പവർ ഔട്ട്പുട്ടുകൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ദൈനംദിന യാത്രയ്‌ക്ക് മോഡലിൻ്റെ പ്രായോഗികത ഊന്നിപ്പറയുന്ന 550 കിലോമീറ്റർ എന്ന ആകർഷകമായ ഡ്രൈവിംഗ് റേഞ്ച് മാരുതി സുസുക്കി ഒന്ന് കൂടി ഊട്ടി ഉറപ്പിക്കുന്നു.
ഇവിഎക്‌സ് കൺസെപ്‌റ്റിൻ്റെ എക്സ്റ്റീരിയർ ഡിസൈനിലേക്ക് വന്നാൽ ബോൾഡും സ്റ്റൈലിഷും ആണ്, ന്യൂ-ജെൻ ബ്രെസ്സയെ അനുസ്മരിപ്പിക്കുന്ന ക്ലാംഷെൽ ബോണറ്റ് രൂപകൽപ്പനയും എടുത്തു കാണിക്കുന്നു. അതേസമയം വി-ആകൃതിയിലുള്ള കട്ട് ഹെഡ്‌ലാമ്പുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും നൽകിയിട്ടുണ്ട്. എസ്‌യുവിയുടെ പ്രൊഫൈലിൽ മസ്‌കുലർ ക്യാരക്‌ടർ ലൈനുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ലോ-പ്രൊഫൈൽ ടയറുകളുള്ള ശ്രദ്ധ പിടിച്ചുപറ്റുന്ന ബ്ലാക്ക്ഡ്-ഔട്ട് എയ്‌റോ വീലുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്.

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഇവിഎക്‌സിനൊപ്പം വാഗൺ ആർ ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പും ഇ20-ഇ85 എത്തനോളിൽ പ്രവർത്തിക്കാൻ പരിഷ്‌ക്കരിച്ച 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ്. മാരുതി വാഗൺ ആർ ലൈനപ്പിൻ്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഈ ഫ്ലെക്‌സ്-ഫ്യുവൽ വേരിയൻ്റിന് ഏകദേശം 8.50 ലക്ഷം. രൂപ വിലവരുമെന്ന് കണക്കാക്കപ്പെടുന്നു.
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലെ മാരുതി സുസുക്കിയുടെ പ്രദർശനം ബ്രാൻഡിൻ്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഉയർത്തിക്കാട്ടുന്നു-ശൈലിയും പ്രകടനവും സുസ്ഥിരതയും സമന്വയിപ്പിക്കുന്ന ഇലക്ട്രിക് എസ്‌യുവികൾ. EVX കൺസെപ്റ്റ്, പ്രത്യേകിച്ച്, ഇലക്ട്രിക് എസ്‌യുവി ലാൻഡ്‌സ്‌കേപ്പിലെ ശക്തമായ ഒരു എതിരാളിയായി ഉയർന്നുവരുന്നുപറയാം. ടാറ്റ നെക്‌സോൺ ഇവി, ഹ്യൂണ്ടായ് കോന ഇലക്ട്രിക്, മഹീന്ദ്ര എക്‌സ്‌യുവി400, എംജി ഇസഡ് എസ് ഇവി തുടങ്ങിയ മോഡലുകൾക്ക് 2025-ൽ എതിരാളിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
മാരുതി സുസുക്കിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സുസുക്കി മോട്ടോര്‍ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡാണ് ഇത് നടത്തുന്നത്. വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 3,000 കോടി രൂപയിലധികം നിക്ഷേപിക്കുന്നതിനായി സുസുക്കി മോട്ടോര്‍ ഗുജറാത്ത് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടിരുന്നു. മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, ഫ്രോങ്ക്‌സ് തുടങ്ങിയ ബെസ്റ്റ് സെല്ലര്‍ മോഡലുകള്‍ പണിതിറങ്ങുന്നത് ഇവിടെ നിന്നാണ്. ഇവിടെ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകള്‍ മറ്റ് വിദേശ വിപണികളിലേക്ക് കയറ്റി അയക്കുകയും ചെയ്യുമെന്ന് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാവ് വ്യക്തമാക്കി.
ഓള്‍-ഇലക്ട്രിക് എസ്‌യുവിക്ക് സ്പോര്‍ട്ടി എല്‍ഇഡി ഹെഡ്ലൈറ്റും ഡിആര്‍എല്‍ യൂണിറ്റുകളും ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്ലും കണക്റ്റഡ് എല്‍ഇഡി ടെയില്‍ലൈറ്റുകളും സ്പോര്‍ട്ടി അലോയ് ഡിസൈനും ഉള്ള ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് ഇലക്ട്രിക് എസ്‌യുവി വരിക. മിനിമലിസ്റ്റിക് ലുക്കിലുള്ള ക്യാബിനായിരിക്കും അകത്തളത്തില്‍ സജ്ജീകരിക്കുക. സ്ലീക്ക് ഡാഷ്ബോര്‍ഡ്, വലിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ഡിജിറ്റല്‍ ഡ്യുവല്‍ സ്‌ക്രീന്‍, ടച്ച് അധിഷ്ഠിത മൗണ്ടഡ് കണ്‍ട്രോളുകളുള്ള ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവയടക്കമുള്ള നൂതന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കും.


Click it and Unblock the Notifications








