മൈലേജിൽ മാത്രമല്ല ലുക്കിലും കേമൻ! സ്വിഫ്റ്റ് റേസിംഗ് റോഡ്സ്റ്റാർ വെളിപ്പെടുത്തി മാരുതി

ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷം സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡൽ അടുത്തിടെ മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് LXi, VXi, VXi (O), ZXi, ZXi+ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ ലഭ്യമാണ്. പുതിയ സ്വിഫ്റ്റിനൊപ്പം, ഹാച്ച്ബാക്കിനെ കൂടുതൽ സ്റ്റൈലിഷാക്കാൻ മാരുതി നിരവധി ആക്‌സസറികളും പ്രദർശിപ്പിച്ചു.

അത്തരത്തിൽ നിരവധി ആക്സസറികൾ ഉൾപ്പെടുത്തിയ റേസിംഗ് റോഡ്സ്റ്റാർ പായ്ക്കുമായി ഒരുക്കിയിരിക്കുന്ന ഒരു മോഡലും നിർമ്മാതാക്കൾ പ്രദർശിപ്പിച്ചു. നോർമൽ മോഡലിനേക്കാൾ കൂടുതൽ മികവും ലുക്സും വാഗ്ദാനം ചെയ്യുന്ന ഈ പായ്ക്കേജിൽ മാരുതി സുസുക്കി എന്തെല്ലാമാണ് വാഗ്ദാനം ചെയ്യുന്നത് എന്ന് നമുക്ക് വിശദ്ധമായി നോക്കാം.

2024 maruti swift racing roadstar

ഫ്രണ്ട്: സ്വിഫ്റ്റ് റേസിംഗ് റോഡ്സ്റ്റാർ ഹാച്ച്ബാക്ക് മോഡൽ മാഗ്മ ഗ്രേ ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, കൂടാതെ 'സ്വിഫ്റ്റ്' ബ്രാൻഡിംഗ് സ്പോർട് ചെയ്യുന്ന ബോണറ്റ് ഡീക്കലും ഇതിൽ കാണാം. പിയാനോ ബ്ലാക്ക് ഫിനിഷുള്ള നോമൽ മോഡലിലെ അതേ ഓവൽ ഗ്രില്ലാണ് ഇതിന്റെ ഫാസിയയിലും ഇടംപിടിക്കുന്നത്, കൂടാതെ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുകൾക്ക് സ്മോക്ക്ഡ് ഇഫക്റ്റും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. താഴേയായി, പുതുതായി ഉൾപ്പെടുത്തിയ പിയാനോ ബ്ലാക്ക് ഫിനിഷ്ഡ് സ്പ്ലിറ്ററും ബമ്പറിലെ റെഡ് ആക്‌സന്റ് ഹൈലൈറ്റും കാണാം.

സൈഡ്: ഔട്ട്സൈഡ് റിയർവ്യൂ മിറർ (ORVM) ഹൗസിംഗുകൾക്കായി ഒരു പുതിയ ഡീക്കൽ ഇതിൽ വരുന്നു, കൂടാതെ പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള വീൽ ആർച്ചുകൾക്കും ഡോർ സിൽ ഗാർഡുകൾക്കും ചുറ്റും റെഡ് പിൻസ്ട്രൈപ്പിംഗും ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, സാധാരണ മോഡലിന് സമാനമായ 15 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് ഈ ആക്സസറി മോഡലിനും ലഭിക്കുന്നത്.

2024 maruti swift racing roadstar rear

റിയർ: സ്വിഫ്റ്റ് റേസിംഗ് റോഡ്‌സ്റ്റാർ ടെയിൽ ലൈറ്റുകളെ കണക്ട് ചെയ്യുന്ന ഒരു പിയാനോ ബ്ലാക്ക് സ്ട്രിപ്പ് ഉൾപ്പെടുത്തുന്നത് ഒഴിച്ചാൽ പിൻവശത്ത് നിന്ന് സ്റ്റാൻഡേർഡ് മോഡലിന് സമാനമായി കാണപ്പെടുന്നു. ഇവിടെയും, റെഡ് ഇൻസേർട്ടുകളുള്ള ഒരു പിയാനോ ബ്ലാക്ക് ലപ്പിന്റെ അഡീഷനും നമുക്ക് കാണാം.

ക്യാബിൻ: അകത്തളത്തിൽ പുതുക്കിയ അപ്‌ഹോൾസ്റ്ററി, ഡാഷ്‌ബോർഡിൽ പുതിയ ട്രിം ഇൻസേർട്ട്, സ്‌പോർട്ടി റെഡ് ആക്‌സന്റുകൾ, ചില ലക്ഷ്വറി മോഡലുകളിൽ കാണുന്നത് പോലെ ഫോക്സ് കാർബൺ ഫൈബർ ഫിനിഷ് എന്നിങ്ങനെയുള്ള ചില കോസ്‌മെറ്റിക് അപ്‌ഗ്രേഡുകൾ നമുക്ക് ഒറ്റ നോട്ടത്തിൽ തന്നെ കാണാൻ സാധിക്കും.

2024 maruti swift racing roadstar interior

സ്റ്റാൻഡേർഡ് മോഡലിന്റെ ടോപ്പ് സ്പെക്ക് ZXi+ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഈ സ്വിഫ്റ്റ് റേസിംഗ് റോഡ്സ്റ്റാർ ഒരുക്കിയിരിക്കുന്നത്, അതിനാൽ ZXi+ -ന്റെ എല്ലാ ഫീച്ചറുകളും ഇതിൽ ഉണ്ടാവും. 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എസി എന്നിവ ഇതിൽ ഉൾപ്പെടുന്നു. വാഹനത്തിന്റെ സേഫ്റ്റി കിറ്റിൽ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, റിവേഴ്‌സിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ ലഭ്യമാണ്.

പവർട്രെയിൻ: റേസിംഗ് റോഡ്സ്റ്റാർ ആക്സസറി പാക്കേജ് പൂർണ്ണമായും സൗന്ദര്യവർധക അപ്പ്ഡേറ്റുകൾ മാത്രം ഫോക്കസ് ചെയ്യുന്നതിനാൽ, 2024 സ്വിഫ്റ്റിന്റെ പുതിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ തന്നെ യാതൊരു മാറ്റവും ഇല്ലാതെ തുടരുന്നു. സ്വിഫ്റ്റിന്റെ ഏത് വേരിയന്റിലും വരുന്ന അതേ 82 PS പവറും 112 Nm പീക്ക് torque ഉം എഞ്ചിൻ നൽകുന്നു. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ, AMT ഓപ്ഷനുകളും ഇതിന് ലഭിക്കുന്നു.

2024 maruti swift racing roadstar

വിലയും എതിരാളികളും: 2024 മോഡൽ മാരുതി സ്വിഫ്റ്റിന്റെ എക്സ്-ഷോറൂം വില 6.49 ലക്ഷം മുതൽ 9.65 ലക്ഷം രൂപ വരെയാണ് . എന്നിരുന്നാലും, ഈ റേസിംഗ് റോഡ്സ്റ്റാർ ആക്സസറി പാക്കേജിന്റെ വിലകൾ ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ഹാച്ച്ബാക്കിന്റെ നേരിട്ടുള്ള എതിരാളി ഹ്യുണ്ടായിയുടെ ഗ്രാൻഡ് i10 നിയോസ് ആണ്, കൂടാതെ റെനോ ട്രൈബർ എംപിവി, ഹ്യുണ്ടായി എക്‌സ്‌റ്റർ, ടാറ്റ പഞ്ച് തുടങ്ങിയ മൈക്രോ എസ്‌യുവികൾക്ക് ഒരു പെപ്പി ബദലായി ഇത് പ്രവർത്തിക്കുന്നു.

More from DriveSpark

Article Published On: Friday, May 10, 2024, 16:41 [IST]
English summary
Maruti suzuki unveiled swift racing roadster accessory package
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X