വാരിക്കോരി മൈലേജ് തരുന്ന കുറഞ്ഞ വിലയുള്ള മാരുതി കാര്‍ വരുന്നു! ടാറ്റക്കും ഹ്യുണ്ടായിക്കും ഞെട്ടല്‍...

ഇന്ത്യയില്‍ സമീപകാലത്ത് ഉയര്‍ന്നുവന്ന സെഗ്‌മെന്റാണ് മൈക്രോ എസ്‌യുവി. മൈക്രോ എസ്‌യുവികള്‍ക്ക് ഈയിടെയായി ഇന്ത്യന്‍ വിപണിയില്‍ വലിയ രീതിയിലുള്ള പ്രചാരം ലഭിക്കുന്നുണ്ട്. 2024 ജനുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവി ടാറ്റ പഞ്ച് ആയിരുന്നു. പഞ്ചിന് ഒത്ത എതിരാളിയായി ഹ്യുണ്ടായി എക്സ്റ്ററും സെഗ്‌മെന്റില്‍ വിഹരിക്കുന്നുണ്ട്.

മൈക്രോ എസ്‌യുവി സെഗ്‌മെന്റില്‍ നിന്ന് ടാറ്റയും ഹ്യുണ്ടായിയും നേട്ടം കൊയ്യുമ്പോള്‍ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കളായ മാരുതിക്ക് നോക്കിനില്‍ക്കാന്‍ സാധിക്കില്ലെല്ലോ. അതുകൊണ്ട് ഈ സെഗ്മെന്റില്‍ പുതിയ കാര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി. മാരുതി സുസുക്കി അവതരിപ്പിക്കാന്‍ പോകുന്ന പുതിയ മൈക്രോ എസ്‌യുവിക്ക് Y43 എന്നാണ് ആന്തരികമായി കോഡ് നാമം നല്‍കിയിരിക്കുന്നത്.

maruti future s concept

മാരുതി സുസുക്കിയുടെ മോഡല്‍ നിരയില്‍ ബ്രെസയ്ക്കും ഫ്രോങ്ക്സിനും താഴെയായിരിക്കും വരാന്‍ പോകുന്ന മൈക്രോ എസ്‌യുവി സ്ഥാനം പിടിക്കുക. വരാന്‍ പോകുന്ന മോഡലിനെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമല്ലെങ്കിലും എസ്‌യുവിഷ് ലുക്ക് ലഭിക്കാനായി തരക്കേടില്ലാത്ത ഉയരവും പരുക്കന്‍ സ്റ്റാന്‍സും പുത്തന്‍ എസ്‌യുവിക്ക് നല്‍കിയേക്കും.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ മാരുതി സുസുക്കി പുതുതായി വികസിപ്പിച്ച Z സീരീസ്, 3-സിലിണ്ടര്‍, പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും ഇതിന് തുടിപ്പേകുക. ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ വില്‍പ്പനയ്ക്കെത്താന്‍ പോകുന്ന പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് കാറിലാണ് ഈ മോട്ടോര്‍ ആദ്യമായി ഉള്‍പ്പെടുത്തുന്നത്. ഭാവിയില്‍ വരാന്‍ പോകുന്ന ഒരുപിടി മാരുതി കാറുകള്‍ക്ക് ഈ എഞ്ചിനാകും കരുത്തേകുക. മികവുറ്റ പെര്‍ഫോമന്‍സിനൊപ്പം മികച്ച ഇന്ധനക്ഷമതയും ഈ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു.

maruti future s concept rear

മാരുതി സുസുക്കിയുടെ പുതിയ മൈക്രോ എസ്‌യുവി ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ച്, എക്‌സ്റ്റര്‍ എന്നീ എതിരാളികള്‍ ഫീച്ചറുകളുടെ കാര്യത്തില്‍ സമ്പന്നരാണ്. അതുകൊണ്ട് തന്നെ ഫീച്ചര്‍ റിച്ചായ ക്യാബിന്‍ തന്നെ ആയിരിക്കും മാരുതി പുതിയ കാറില്‍ ഒരുക്കുക. നിലവില്‍ ആറ് ലക്ഷം രൂപയാണ് ടാറ്റ പഞ്ച് കാറിന്റെ പ്രാരംഭ എക്സ് ഷോറൂം വില.

അതേ സമയം 6.13 ലക്ഷം രൂപയാണ് ഹ്യുണ്ടായി എക്സ്റ്ററിന്റെ പ്രാരംഭ എക്സ് ഷോറൂം വില. എന്നാല്‍ മാരുതി സുസുക്കിയുടെ പുതിയ മൈക്രോ എസ്‌യുവിയുടെ പ്രാരംഭ വില വെറും 5.50 ലക്ഷം രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ഓളം തീര്‍ക്കാന്‍ പോകുന്ന ഈ കാര്‍ വരുന്ന വര്‍ഷം 2026-ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗം ദശലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു.

അതുകൊണ്ട് തന്നെ ഈ വിഭാഗത്തില്‍ മാരുതി കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ജിംനി, ബ്രെസ, ഫ്രോങ്ക്‌സ് എന്നിവയടങ്ങുന്ന കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ മാരുതിയുടെ ഏറ്റവും താങ്ങാനാകുന്ന ഓഫറിംഗ് ആയിരിക്കും വരാനിരിക്കുന്ന മോഡല്‍. കുറഞ്ഞ വില മാത്രമല്ല മാരുതിയുടെ വിശ്വാസ്യതയും വില്‍പ്പനാനന്തര സേവനങ്ങളും പുത്തന്‍ മോഡലിലേക്ക് ജനങ്ങളെ ആകര്‍ഷിക്കും. മാരുതി സുസുക്കിയില്‍ നിന്ന് താങ്ങാവുന്ന വിലയില്‍ ഒരു എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കുമെന്നാണ് തോന്നുന്നത്.

ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്നീ മോഡലുകള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഈ കാറിനെ കൊണ്ട് സാധിക്കും. അടുത്ത കാലത്തായി ഇന്ത്യയില്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. പഞ്ചും എക്‌സ്റ്ററും സിഎന്‍ജി പതിപ്പുകളില്‍ പുറത്തിറക്കുന്നതിനാല്‍ മാരുതി സുസുക്കിയും വരാന്‍ പോകുന്ന മൈക്രോ എസ്‌യുവിയില്‍ സിഎന്‍ജി ഓപ്ഷനും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

പെട്രോള്‍ എഞ്ചിനേക്കാള്‍ കൂടുതല്‍ മൈലേജ് നല്‍കാന്‍ സിഎന്‍ജി പതിപ്പുകള്‍ക്ക് സാധിക്കുന്നതിനാല്‍ മൈലേജ് നോക്കുന്ന ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് ഇരച്ചെത്തും. ഏതായാലും മൈക്രോ എസ്‌യുവി സെഗ്‌മെന്റിലെ പൊടിമാറുന്ന പോരാട്ടം കാണാന്‍ നാം കുറച്ച് നാള്‍ കൂടി കാത്തിരിക്കണം. മാരുതിയുടെ പുത്തന്‍ മൈക്രോ എസ്‌യുവിയെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ അറിയാനായി ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം സ്ഥിരമായി സന്ദര്‍ശിക്കൂ.

More from DriveSpark

Article Published On: Wednesday, February 14, 2024, 12:56 [IST]
English summary
Maruti suzuki upcoming micro suv competing against punch exter expected price engine launch details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X