ടാറ്റ കേള്‍ക്കരുതെന്നാഗ്രഹിച്ച വാര്‍ത്ത! കുടുംബമൊന്നിച്ച് പോകാന്‍ മാരുതി 7 സീറ്റര്‍ ഇലക്ട്രിക് കാര്‍ വരുന്നു
ഇന്ത്യയില്‍ 7 സീറ്റര്‍ കാര്‍ വിഭാഗത്തില്‍ മികച്ച കച്ചവടമാണ് മാരുതി സുസുക്കിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. താങ്ങാവുന്ന വിലയില്‍ എംപിവി നോക്കുന്നവര്‍ക്ക് എര്‍ട്ടിഗയും XL6 ഉം കിട്ടുമ്പോള്‍ പ്രീമിയം കസ്റ്റമേഴ്‌സിനായി ഇന്‍വിക്‌റ്റോയുമുണ്ട്. സമീപ ഭാവിയില്‍ തന്നെ ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ പതിപ്പും വിപണിയില്‍ എത്തും. ഇതിനൊപ്പം തന്നെ മാരുതി മറ്റൊരു 7 സീറ്റര്‍ കാര്‍ കൂടി അണിയറയില്‍ ഒരുക്കുന്നുണ്ട്. അത് ഏതാണെന്നാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മ്മാതാക്കളാണെങ്കിലും മാരുതി സുസുക്കി ഇതുവരെ ഇലക്ട്രിക് വാഹന വിപണിയില്‍ പ്രവേശിച്ചിട്ടില്ല. എന്നിരുന്നാലും അടുത്ത സാമ്പത്തിക വര്‍ഷം തന്നെ തങ്ങളുടെ കന്നി ഇവി പുറത്തിറക്കി ഈ പോരായ്മ നികത്താന്‍ പോകുകയാണ് ബ്രാന്‍ഡ്. 2023 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ആദ്യ ഇവി കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം ടോക്കിയോയില്‍ നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഇതിന്റെ അപ്‌ഡേറ്റഡ് പതിപ്പും പ്രദര്‍ശിപ്പിച്ചു. ഷോയില്‍ വെച്ച് ഇവിയുടെ ഇന്റീരിയറും കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തുമായി പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നതിനാല്‍ മാരുതി eVX ഇലക്ട്രിക് എസ്‌യുവി ഈ വര്‍ഷം അവസാനമോ 2025-ന്റെ തുടക്കത്തിലോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
60 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇവി 550 കിലോമീറ്ററിലധികം റേഞ്ച് നല്‍കുമെന്നാണ് കരുതുന്നത്. മാരുതിയുടെ കന്നി ഇവിക്കായി കാത്തിരിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവേശം ഇരട്ടിയാക്കുന്ന മറ്റൊരു വാര്‍ത്ത കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. eVX ഒരു 5 സീറ്റര്‍ കാറാണ്. ഇത് ലോഞ്ച് ചെയ്തതിന് പിന്നാലെ മാരുതി സുസുക്കി അതേ സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലുള്ള 7 സീറ്റര്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മാരുതി സുസുക്കിയില്‍ നിന്നുള്ള രണ്ടാമത്തെ ഇലക്ട്രിക് കാറായിരിക്കും ഇത്. YMC എന്നാണ് ഇതിന് കോഡ് നാമം നല്‍കിയിരിക്കുന്നത്. ഈ ഇലക്ട്രിക് കാറിന്റെ പ്രൊഡക്ഷന്‍ പതിപ്പ് eVX വിപണിയിലെത്തി ഒന്നര വര്‍ഷത്തിന് ശേഷം ലോഞ്ച് ചെയ്യാനാണ് സാധ്യത. മാരുതി സുസുക്കിയുടെ വരാന്‍ പോകുന്ന 7 സീറ്റര്‍ ഇലക്ട്രിക് കാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.
എന്നിരുന്നാലും eVX ഇലക്ട്രിക് എസ്‌യുവിയുടെ അതേ സ്‌പെസിഫിക്കേഷനുകള്‍ ഈ 7 സീറ്റര്‍ ഇവി പങ്കുവെക്കാനാണ് സാധ്യത. 40 kWh, 60 kWh ബാറ്ററി പായ്ക്കുകളില്‍ ഇത് എത്തിയേക്കാം. അങ്ങനെ വന്നാല്‍ 500 കിലോമീറ്ററിന് മുകളില്‍ റേഞ്ച് പ്രതീക്ഷിക്കാം. ചെലവ് ചുരുക്കാന്‍ വേണ്ടി eVX ഇലക്ട്രിക് എസ്‌യുവിയുടെ മോട്ടോറും ഫീച്ചറുകളും തന്നെയായിരിക്കും വരാന്‍ പോകുന്ന മോഡലിലും സ്ഥാനം പിടിക്കുക.

25 ലക്ഷം രൂപയാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്. ഈ 7 സീറ്റര്‍ ഇലക്ട്രിക് കാറിന് പിന്നാലെ 2026 മെയ് മാസത്തോടെ കുറഞ്ഞ വിലയുള്ള മറ്റൊരു ഇലക്ട്രിക് കാറും 2026 അവസാനത്തോടെ ഇലക്ട്രിക് എംപിവിയും മാരുതി സുസുക്കി വിപണിയില്‍ എത്തിക്കാന്‍ പോകുന്നതായാണ് സൂചന. നിലവില്‍ ഇന്ത്യയില്‍ ഇവി വിപണി ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്.
80 ശതമാനത്തിലധികം വിപണി വിഹിതമാണ് ടാറ്റ കൈയ്യടക്കി വെച്ചിരിക്കുന്നത്. ഒന്നിന് പിറകെ മറ്റൊന്നായി ഇലക്ട്രിക് കാറുകള്‍ ലോഞ്ച് ചെയ്ത് ഇലക്ട്രിക് കാര്‍ വിപണിയുടെ കടിഞ്ഞാണും തങ്ങളുടെ കൈയ്യില്‍ എത്തിക്കാനാണ് മാരുതിയുടെ ശ്രമമെന്ന് തോന്നുന്നു. പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന പഴംചൊല്ല് അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മാരുതിയുടെ പ്ലാനുകള്‍ എത്ര കണ്ട് വിജയിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








