ഇന്ത്യൻ വിപണിയിലെ മാരുതി സൂപ്പർ സ്റ്റാർ വീണ്ടും അരങ്ങ് വാഴാൻ എത്തുന്നു; ആവേശമുയർത്തി പുത്തൻ സ്പൈ ചിത്രങ്ങൾ
ദീർഘകാലമായി, മാരുതി സ്വിഫ്റ്റ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് മോഡലായി തുടരുന്നു. വാഹനത്തിൻ്റെ സ്‌പോർട്ടി ഡിസൈൻ, പെപ്പി പെർഫോമൻസ്, വിശ്വാസ്യത എന്നിവ വർഷങ്ങളായി ഉപഭോക്താക്കളുടെ സ്ഥിരമായ ഒരു ഫ്ലോ ഉറപ്പാക്കിയിട്ടുണ്ട്. മാരുതി ഇപ്പോൾ സ്വിഫ്റ്റിന്റെ നാലാം തലമുറ പതിപ്പ് തയ്യാറാക്കുകയാണ്, ഇത് മൊത്തത്തിലുള്ള കസ്റ്റമർ എക്സ്പീരിയൻസ് കൂടുതൽ മെച്ചപ്പെടുത്തും.
പുതിയ തലമുറ സ്വിഫ്റ്റിൻ്റെ ടെസ്റ്റ് മോഡലുകൾ സമീപ മാസങ്ങളിൽ നിരവധി തവണ റോഡ് ടെസ്റ്റുകൾ നടത്തുന്നതായി കണ്ടെത്തിയിരുന്നു. കർവ്വ്ഡ്, എയറോഡൈനാമിക് പ്രൊഫൈൽ ഉള്ളതിനാൽ, സ്വിഫ്റ്റ് എല്ലായ്പ്പോഴും ഒരു ഡൈനാമിക് മെഷീനാണ്. പുതുക്കിയ ഡിസൈൻ എയർ റെസിസ്റ്റൻസ് ഏകദേശം 4.6 ശതമാനം കുറയ്ക്കാൻ സഹായിക്കുന്നതിനാൽ, പുതിയ സ്വിഫ്റ്റിന് മെച്ചപ്പെട്ട കഴിവുകൾ ഉണ്ട്.

പുതിയ സ്വിഫ്റ്റിന് മികച്ച എയറോഡൈനാമിക്സും കുറഞ്ഞ നോയിസ് വൈബ്രേഷനും ഉണ്ട്. ഹാച്ചിന് അതിൻ്റെ മുൻഗാമിയേക്കാൾ 90 കിലോഗ്രാം കൂടുതൽ ഭാരമുണ്ട്. ഈ അപ്‌ഡേറ്റുകൾ എല്ലാം മെച്ചപ്പെട്ട ക്രൂയിസിംഗ് കഴിവുകൾ ഹാച്ചിന് അനുവദിക്കുന്നു, ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ ഉയർന്ന വേഗതയിൽ ടെസ്റ്റ് മോഡലിനെ കണ്ടെത്തി.
ദൈനംദിന യാത്രകൾക്കും ഇൻ്റർസിറ്റി യാത്രകൾക്കും മികച്ച കഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ബഹുമുഖ മെഷീനായി പുതിയ സ്വിഫ്റ്റ് തുടരും. പുതിയ Z സീരീസ്, 1.2 ലിറ്റർ, ത്രീ സിലിണ്ടർ എഞ്ചിനിനൊപ്പം പുതിയ സ്വിഫ്റ്റിന് ഉയർന്ന മൈലേജ് ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾക്ക് ഇന്ധനച്ചെലവ് ലാഭിക്കാം എന്നും പ്രതീക്ഷിക്കാം.

ഇത് മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണത്തോടെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എഞ്ചിൻ പരമാവധി 83 PS മാക്സ് പവറും 108 Nm പീക്ക് torque ഉം സൃഷ്ടിക്കും. നിലവിലുള്ള K സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT പെട്രോൾ എഞ്ചിൻ 89.73 PS പവറും 113 Nm torque ഉം നൽകുന്നു.
നിലവിലുള്ള സ്വിഫ്റ്റ് മാനുവൽ ട്രാൻസ്മിഷനിൽ ലിറ്ററിന് 22.38 കിലോമീറ്ററും, AGS ഓട്ടോമാറ്റിക് യൂണിറ്റിനൊപ്പം ലിറ്ററിന് 22.56 കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു. CNG മാനുവൽ വേരിയൻ്റിലുള്ള മൈലേജ് കിലോഗ്രാമിന് 30.90 കിലോമീറ്റർ ആണ്. പുതിയ ഗ്രില്ല്, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, DRL -കൾ, സ്ലീക്ക് ബമ്പർ, പോളിഗണൽ ഫോഗ് ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം പുതുക്കിയ ഫ്രണ്ട് ഫാസിയയുമായിട്ടാണ് പുതിയ സ്വിഫ്റ്റ് വരുന്നത്.
ഇൻ്റർനാഷണൽ സ്പെക്ക് മോഡലുകൾക്ക് ADAS ലഭിക്കുന്നു, അതിനാൽ ഫ്രണ്ട് ഗ്രില്ലിൻ്റെ മുകൾ ഭാഗത്ത് റഡാർ മൊഡ്യൂൾ ഇൻസ്റ്റാളേഷൻ ആവശ്യമാണ്. ഇതുമൂലം സുസുക്കിയുടെ ലോഗോ ബോണറ്റിലേക്ക് മാറ്റിയിട്ടുണ്ട്. ടെസ്റ്റ് മോഡൽ പൂർണ്ണമായും മറഞ്ഞിരിക്കുന്നതിനാൽ, ഇതേ കോൺഫിഗറേഷൻ ഇന്ത്യ-സ്പെക്ക് മോഡലിലും നൽകുമോ എന്ന് ഉറപ്പൊന്നും ഇല്ല.
സൈഡ് പ്രൊഫൈലിൽ C പില്ലർ മൗണ്ടഡ് യൂണിറ്റുകൾക്ക് പകരം സ്റ്റാൻഡേർഡ് റിയർ ഡോർ ഹാൻഡിലുകളാണ് ഉള്ളത്. സ്‌പോർട്ടി അലോയി വീലുകളുടെ ഒരു പുതിയ സെറ്റും നമുക്ക് ഇതിൽ കാണാം. പിൻഭാഗത്ത്, പുതിയ സ്വിഫ്റ്റിന് വിചിത്രമായ C ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ ലഭിക്കുന്നു. അകത്ത്, ഡാഷ്‌ബോർഡ്, എസി വെൻ്റുകൾ, ക്ലൈമറ്റ് കൺട്രോൾ, സെൻ്റർ കൺസോൾ എന്നിവയിലുടനീളം പുതിയ സ്വിഫ്റ്റിന് പല മാറ്റങ്ങളുണ്ട്.

ഹാച്ചിന് വലിയ 9.0 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും ലഭിക്കുന്നു. വിദേശ മോഡലുകൾക്ക് ഹീറ്റഡ് സീറ്റുകൾ, AWD തുടങ്ങിയ സവിശേഷതകളുണ്ട്. എന്നാൽ ഇന്ത്യയിൽ ഇവ കമ്പനി നൽകണമെന്നില്ല. പുതിയ സ്വിഫ്റ്റിൻ്റെ ഉത്പാദനം ഈ മാസം അവസാനത്തോടെ നിർമ്മാതാക്കൾ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
മാരുതിയുടെ ഗുജറാത്തിലെ ഹൻസൽപൂർ പ്ലാൻ്റിൽ, നിലവിലുള്ള മോഡൽ നിർമ്മിക്കുന്ന അതേ സ്ഥലത്താണ് ഹാച്ച്ബാക്കിന്റെ പുത്തൻ ആവർത്തനവും നിർമ്മിക്കുക. ഡിമാൻഡ് കൂടുതലായതിനാൽ, പ്രതിമാസം 20,000 യൂണിറ്റുകൾ മാരുതി ലക്ഷ്യമിടുന്നതായി പറയപ്പെടുന്നു. വിപുലീകരിച്ച എക്യുപ്മെന്റ് ലിസ്റ്റ് കാരണം പുതിയ സ്വിഫ്റ്റിന് വിലയിൽ കാര്യമായ വർദ്ധനവ് ലഭിക്കാൻ സാധ്യതയുണ്ട്. നിലവിലെ സ്വിഫ്റ്റ് 5.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വിൽപ്പനയ്‌ക്കെത്തുന്നത്.


Click it and Unblock the Notifications








