കുറഞ്ഞ വിലയിൽ കൂടുതൽ മൈലേജ് എന്ന സ്വപ്നം പൂവണിയുന്നു; 10 ലക്ഷത്തിന് സ്ട്രോംഗ് ഹൈബ്രിഡുകൾ ഇറക്കാൻ മാരുതി

മികച്ച മൈലേജ്, കുറഞ്ഞ എമിഷൻ, ഇവികളേക്കാൾ താങ്ങാനാവുന്ന വില, വിശ്വാസിയത എന്നിവയെല്ലാം കാരണം ഹൈബ്രിഡ് മോഡലുകൾ മാർക്കറ്റിൽ വൻ ഹിറ്റാണ്. അതിനാൽ തന്നെ ഇവയ്ക്ക് ഇന്ന് വൻ ഡിമാൻഡുമാണ്. പ്രധാനമായി മൈൽഡ് ഹൈബ്രിഡുകളും സ്ട്രോംഗ് ഹൈബ്രിഡുകളും അടങ്ങുന്ന ഈ സെഗ്മെന്റിൽ ഇപ്പോൾ സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾക്കാണ് കൂടുതൽ ആവശ്യക്കാർ.

അതിനാൽ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, താങ്ങാനാവുന്ന/ ബജറ്റ് ഫ്രണ്ട്ലിയായ സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ (SHEVs) ഒരു പുതിയ നിര അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ, ICE ഇതര വാഹനങ്ങളെ സംബന്ധിച്ച ഭാവി പദ്ധതികൾ ചർച്ചചെയ്യുമ്പോൾ, കമ്പനി SHEV -കൾക്ക് ഊന്നൽ നൽകുന്നുണ്ട് എന്ന് MSIL ചെയർമാൻ R.C ഭാർഗവ പറഞ്ഞിരുന്നു.

maruti chairman rc bhargava

മൈലേജ് വർധിപ്പിക്കുന്നതിനും വാഹനങ്ങളുടെ മലിനീകരണം കുറയ്ക്കുന്നതിനുമായി സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ സുസുക്കി ജപ്പാൻ പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൊയോട്ട ഹൈബ്രിഡുകളിലേക്ക് പോകുന്ന സാങ്കേതികവിദ്യയുടെ ചെലവ്/ കോസ്റ്റ് എന്നത് ഇപ്പോഴും വളരെ ഉയർന്നതാണ്, അതുകൊണ്ടാണ് കാറിൻ്റെ വില ഉയരുന്നത് എന്ന് R.C ഭാർഗവ വ്യക്തമാക്കി.

സുസുക്കി ജപ്പാനിൽ മികച്ച സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്, ഇത് ചെറു കാറുകളെ ഹൈബ്രിഡൈസേഷൻ തത്വങ്ങളുമായി സംയോജിപ്പിക്കാനും കൂടുതൽ താങ്ങാനാവുന്ന ചെലവിൽ നമ്മുടെ ഫ്യുവൽ ഇക്കോണമി മെച്ചപ്പെടുത്താനും പ്രാപ്തമാക്കും. തൽഫലമായി ഇന്ന് ഉള്ളതിനേക്കാൾ മികച്ച മൈലേജുള്ള ചെറിയ കാറുകൾ നമുക്ക് പ്രതീക്ഷിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

suzuki strong hybrid

എന്നാൽ ഇവയെല്ലാം സുസുക്കി ജപ്പാന് എത്ര വേഗത്തിലും ഫലപ്രദമായും നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഫലങ്ങൾ നൽകുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ, മാരുതി സുസുക്കിയുടെ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ അതിൻ്റെ ഏറ്റവും ചെലവേറിയ രണ്ട് കാറുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഗ്രാൻഡ് വിറ്റാര, ഇൻവിക്ടോ പ്രീമിയം എംപിവി എന്നിവയിലാണ് ഇപ്പോൾ ഈ ടെക്നോളജി ഉള്ളത്. എന്നാൽ നിലവിൽ, 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന മോഡലുകൾ ഒന്നും തന്നെയില്ല എന്നതാണ് വാസ്തവം. എന്നിരുന്നാലും, കമ്പനിയുടെ മാതൃസ്ഥാപനമായ സുസുക്കി ജപ്പാൻ ഈ വിടവ് നികത്താൻ കാര്യമായ പ്രവർത്തനങ്ങളിലാണ്. താമസിയാതെ തന്നെ കമ്പനി കൂടുതൽ ചെലവ് കുറഞ്ഞ ഹ്രൈബ്രിഡ് മോഡലുകൾ വിപണിയിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കാം.

maruti grand vitara

അങ്ങനെ എത്തിച്ചാൽ വിശാലമായ ഒരു വിഭാഗം ഉപഭോക്താക്കൾക്ക് ഈ സെഗ്മെന്റ ആക്സസ് ചെയ്യാനാവും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിലവിൽ നിർമ്മാതാക്കൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹൈബ്രിഡ് സംവിധാനം ഏതൊക്കെ കാറുകൾക്കാവും ലഭിക്കുക എന്ന് ഇപ്പോൾ യാതൊരു വെളിപ്പെടുത്തല്ലും കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ മാരുതി സുസുക്കിയുടെ 10 ലക്ഷത്തിൽ താഴെ ചെലവു വരുന്ന സെഗ്‌മെൻ്റുകളിലെ ബെസ്റ്റ് സെല്ലർ മോഡലുകൾക്ക് കുറഞ്ഞ ചെലവിൽ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇനി മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മാരുതി സ്വിഫ്റ്റ്, ബലേനോ, ഫ്രോങ്ക്സ്, ഡിസയർ, ബ്രെസ എന്നീ ജനപ്രിയ മോഡലുകൾക്ക് സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഒരു പുതിയ പവർട്രെയിൻ സിസ്റ്റം ലഭിക്കാൻ സാധ്യതയുണ്ട് എന്ന ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. ഇത് ഇവയിൽ അവതരിപ്പിച്ചാൽ ഈ കാറുകൾ ഡീസൽ മോഡലുകളെ പോലെ മൈലേജ് നൽകുന്നവയും പെട്രോളിന്റെ ഉയർന്ന നിലവാരത്തിലുള്ള റിഫൈൻമെന്റും സ്മൂത്ത്നെസും നിലനിർത്തുകയും ചെയ്യും.

More from DriveSpark

Article Published On: Saturday, May 4, 2024, 13:05 [IST]
English summary
Maruti to build affordable strong hybrid cars future plans explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X