33.47 കി.മീ മൈലേജുള്ള കാര്‍ 6.44 ലക്ഷത്തിന്! ഈ വണ്ടി ഷോറൂമില്‍ നിന്നനില്‍പ്പില്‍ വിറ്റുതീരുന്നു
പെട്രോളിനും ഡീസലിനും തീപിടിച്ച വിലയായതിനാല്‍ ഇന്ത്യയില്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ധൈര്യമില്ലാത്തവരുടെ ആദ്യ പരിഗണന ഒന്നുകില്‍ സിഎന്‍ജി കാറുകളോ അല്ലെങ്കില്‍ ഹൈബ്രിഡ് വാഹനങ്ങളോ ആണ്. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടതിനാല്‍ തന്നെ സിഎന്‍ജി കാറുകള്‍ക്കാണ് സാധാരണക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ്. സിഎന്‍ജി ഇന്ധനത്തിന് വര്‍ധിച്ച് വരുന്ന സ്വീകാര്യത കണക്കിലെടുത്ത് ഈ മാസം ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്കും വിപണിയില്‍ എത്തിച്ചിരുന്നു. ബജാജ് ഫ്രീഡം 125 എന്ന പേരിലാണ് ബജാജ് കന്നി സിഎന്‍ജി ബൈക്ക് ലോഞ്ച് ചെയ്തത്.
ഒരാഴ്ചക്കുള്ളില്‍ 6000 ബുക്കിംഗുകള്‍ നേടാന്‍ ഫ്രീഡത്തിനായി. സിഎന്‍ജി ബൈക്കിന് ഈ രീതിയിലുള്ള സ്വീകരണം ലഭിക്കാന്‍ കാരണമായത് സിഎന്‍ജി കാറുകളുടെ വിജയമാണ്. മാരുതി സുസുക്കിയുടെ വാഗണ്‍ആര്‍ സിഎന്‍ജി ഇതിന് തെളിവാണ്. ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ മോഡല്‍ നിരയില്‍ ഒരു ഡസനിലേറെ കാറുകള്‍ക്ക് ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റ് സമ്മാനിച്ചു. കൃത്യമായി പറഞ്ഞാല്‍ 14 കാറുകളാണ് മാരുതി സുസുക്കിയുടെ സിഎന്‍ജി പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്.

ഇതില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്നത് വാഗണ്‍ആര്‍ സിഎന്‍ജിയാണ്. സ്വകാര്യ ഉപഭോക്താക്കള്‍ക്കുള്ള മാരുതിയുടെ മൊത്തത്തിലുള്ള സിഎന്‍ജി കാര്‍ വില്‍പ്പനയുടെ 46 ശതമാനവും സംഭാവന ചെയ്യുന്നത് വാഗണ്‍ആര്‍ കാര്‍ മോഡലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാക്‌സിക്കാര്‍ക്കിടയില്‍ ജനപ്രിയമായ എര്‍ട്ടിഗ സിഎന്‍ജിയെ ഇക്കൂട്ടത്തില്‍ എണ്ണിയിട്ടില്ല. ബ്രെസ സബ് 4 മീറ്റര്‍ എസ്‌യുവിയാണ് വാഗണ്‍ആര്‍ സിഎന്‍ജിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്.
മാരുതി സിഎന്‍ജി കാറുകളുടെ മൊത്തം വില്‍പ്പനയുടെ 26 ശതമാനം ബ്രെസയാണ്. കമ്പനിയുടെ ബാക്കി 12 കാര്‍ മോഡലുകളാണ് ശേഷിക്കുന്ന 28 ശതമാനം വിഹിതം വഹിക്കുന്നത്. മാരുതി സുസുക്കി വാഗണ്‍ആര്‍ പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ ഇന്ത്യയില്‍ ലഭ്യമാണ്. കമ്പനിയുടെ മൊത്തത്തിലുള്ള 14 സിഎന്‍ജി കാര്‍ മോഡലുകളില്‍ മാരുതിയുടെ തുറുപ്പുചീട്ടാണ് വാഗണ്‍ആര്‍. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ടോള്‍ബോയ് ഹാച്ചിന്റെ വില്‍പ്പന കണക്കുകള്‍.

വാഗണ്‍ആര്‍ Lxi, Vxi എന്നീ രണ്ട് വേരിയന്റുകളിലും സിഎന്‍ജി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്. വാഗണ്‍ആര്‍ സിഎന്‍ജിയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് വെറും 6.44 ലക്ഷം രൂപ മുതലാണ്. എക്സ്ഷാറൂം വിലയാണിത്. വാഗണ്‍ആര്‍ സിഎന്‍ജിയിലേക്ക് ജനങ്ങള്‍ ഇത്രയധികം ആകര്‍ഷിക്കപ്പെടാനുളള കാരണം മറ്റൊന്നുമല്ല ഈ കാറിന്റെ ഇന്ധനക്ഷമതയാണ്. ഒരു കിലോ സിഎന്‍ജിക്ക് 33.47 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
അതായത് യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ 28 മുതല്‍ 30 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് ഉറപ്പാണ്. ഇന്ന് ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങുന്ന പല പ്രീമിയം ബൈക്കുകളേക്കാള്‍ മൈലേജാണ് മാരുതി വാഗണ്‍ആര്‍ സിഎന്‍ജി തരുന്നതെന്ന് സാരം. കുറഞ്ഞ വിലയില്‍ ഇത്രയും ഗംഭീര മൈലേജ് നല്‍കുന്ന കാര്‍ എന്നതാണ് മാരുതി വാഗണ്‍ആറിനെ ജനപ്രിയമാക്കുന്നത്. ഇന്ത്യയില്‍ സിഎന്‍ജി വാഹനങ്ങള്‍ക്ക് വില്‍പ്പന കൂടിയ സാഹചര്യത്തില്‍ മാരുതിക്ക് വെല്ലുവിളിയുമായി ഹ്യുണ്ടായിയും ടാറ്റ മോട്ടോര്‍സും രംഗത്തുണ്ട്.
ട്വിന്‍ സിലിണ്ടര്‍ ടെക് പോലെ നൂതന സാങ്കേതികവിദ്യകള്‍ കൊണ്ടുവന്നാണ് എതിരാളികള്‍ മാരുതിയുമായി മത്സരിക്കുന്നത്. ടാറ്റ മാസങ്ങള്‍ക്ക് മുമ്പേ അവതരിപ്പിച്ച ഇരട്ട സിലിണ്ടര്‍ ഓപ്ഷന്‍ അടുത്തിടെ ഹ്യുണ്ടായിയും സ്വീകരിച്ചിരുന്നു. എക്സ്റ്റര്‍ സിഎന്‍ജിയിലാണ് ഹൈ-സിഎന്‍ജി ഡ്യുവോ ആദ്യമായി എത്തിയത്. സിഎന്‍ജി ടാങ്കുകള്‍ ബൂട്ട്‌സ്‌പെയ്‌സ് കവരുന്നുവെന്ന പരാതി ഇതുവഴി മറികടക്കാന്‍ ഹ്യുണ്ടായിക്കും സാധിച്ചു. മാരുതിയും ഭാവിയില്‍ ഇതേ രീതി പിന്തുടരുമേ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








