ഈ പണമുണ്ടെങ്കില്‍ മലയാളത്തില്‍ ഒരു പടം പിടിക്കാം! കോടികള്‍ എറിഞ്ഞാലും ഈ കാര്‍ എല്ലാര്‍ക്കും കിട്ടൂല

ലോക പ്രശസ്ത ബ്രിട്ടീഷ് ലക്ഷ്വറി കാര്‍ ബ്രാന്‍ഡാണ് മക്‌ലാരന്‍. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ സാന്നിധ്യം വിപുലമാക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷ് ബ്രാന്‍ഡ് ഇപ്പോള്‍ പുതിയ മക്‌ലാരന്‍ 750S മോഡല്‍ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. ഏറെ പ്രത്യേകതകളുള്ള ഈ പുതിയ പെര്‍ഫോമന്‍സ് ഓറിയന്റ്ഡ് കാറിനെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

നമ്മുടെ രാജ്യത്ത് മുമ്പ് ബജറ്റ് കാറുകള്‍ക്കായിരുന്നു ഡിമാന്‍ഡ് ഏറെയെങ്കില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ട്രെന്‍ഡ് മാറുകയാണ്. രാജ്യത്തെ ഒട്ടുമിക്ക ആഡംബര കാര്‍ ബ്രാന്‍ഡുകളും മികച്ച വളര്‍ച്ച കൈവരിച്ച വര്‍ഷമായിരുന്നു 2023. അതുകൊണ്ട് തന്നെ വണ്ടിക്കമ്പനികളെല്ലാം തന്നെ വിദേശ വിപണികളിലുള്ള തങ്ങളുടെ മികച്ച മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കുന്ന തിരക്കിലാണ്. അതിന്റെ ഭാഗമായിട്ടാണ് മക്‌ലാരന്‍ തങ്ങളുടെ 750S ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

mclaren 750s launched in india

കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു മക്‌ലാരന്‍ 750S ആഗോള മാര്‍ക്കറ്റില്‍ അരങ്ങേറിയത്. 5.91 കോടി രൂപയാണ് ഈ പുതിയ മക്‌ലാരന്‍ കാറിന്റെ എക്സ്‌ഷോറൂം വില. അതായത് മലയാളത്തില്‍ ഒരു സാധാരണ സിനിമ നിര്‍മിക്കുന്ന ബജറ്റ് ഏതാണ്ട് ഇത്രയേ വരൂവെന്ന് സാരം. മുഴുവനായി ഇറക്കുമതി ചെയ്യുന്ന കാര്‍ മോഡല്‍ കൂപ്പെ, സ്‌പൈഡര്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

തങ്ങളുടെ ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ സീരീസ്-പ്രൊഡക്ഷന്‍ കാറാണിതെന്ന് മക്‌ലാരന്‍ അവകാശപ്പെടുന്നു. പുത്തന്‍ മോഡലിന് ഔട്ട്ഗോയിംഗ് മോഡലായ മക്‌ലാരന്‍ 720S-നേക്കാള്‍ ഭാരം കുറവാണെന്ന് മാത്രമല്ല പെര്‍ഫോമന്‍സ്, എയറോഡൈനാമിക്സ് എന്നിവയില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങളും നടത്തുന്നു. 720S-ന്റെ അതേ M840T എഞ്ചിനാണ് 750S-ന് ലഭിക്കുന്നത്.

mclaren 750s

പവര്‍ ഡെലിവറി മെച്ചപ്പെടുത്തലിനായുള്ള കാലിബറേഷന് പുറമെ പുതിയ ട്രിപ്പിള്‍-ലെയര്‍ ഹെഡ് ഗാസ്‌കറ്റ്, പുതിയ ട്വിന്‍ ഫ്യുവല്‍ പമ്പുകള്‍, ഉയര്‍ന്ന മര്‍ദ്ദമുള്ള ടര്‍ബോസ്, ലൈറ്റര്‍ പിസ്റ്റണുകള്‍, സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ് സ്‌പോര്‍ട്‌സ് എക്‌സ്‌ഹോസ്റ്റ് എന്നിവ ലഭിക്കുന്നു. മക്‌ലാരന്‍ 750S-ലെ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഫ്‌ലാറ്റ്-പ്ലെയ്ന്‍ V8 എഞ്ചിന്‍ പരമാവധി 750 bhp പവറും 800 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

ഈ കാറിന്റെ കാര്യക്ഷമതയ്ക്കുള്ള ഒരു കാരണം ശക്തമായ എഞ്ചിനാണെങ്കില്‍, മറ്റൊന്ന് ഭാരമാണ്. പുതിയ മക്‌ലാരന്‍ 750ട-ന് 1,277 കിലോഗ്രാം മാത്രമാണ് ഭാരം. ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ 30 കിലോഗ്രാം ഭാരം കുറവാണ് പുതിയ കാറിന്. ഇക്കാരണത്താല്‍ പുതിയ 750S കൂടുതല്‍ വേഗതയുള്ളതാണ്. ഭാരം കുറഞ്ഞതിനാല്‍ തന്നെ 720S മോഡലിനേക്കാള്‍ 10% വേഗതയുള്ളതാണ് പുതിയ 750S.

mclaren 750s side view

വെറും 2.8 സെക്കന്‍ഡില്‍ പുതിയ മക്‌ലാരന്‍ 750S-ന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും 4.4 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും. 331 കിലോമീറ്ററാണ് ഈ പുതിയ മക്‌ലാരന്‍ കാറിന്റെ ഉയര്‍ന്ന വേഗത. കാര്‍ബണ്‍ ഫൈബര്‍ ഷെല്‍ഡ് അലോയ് വീലുകളാണ് കാറില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇന്‍സ്ട്രുഗെമന്റ് ക്ലസ്റ്റര്‍ ട്രിം ചെയ്തതും ഭാരം കുറയ്ക്കാന്‍ സഹായിച്ചു. ഇതുകൂടാതെ ഈ കാറില്‍ റേസ് സീറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കാറിന്റെ ഷാസിയില്‍ മാറ്റമില്ല. എന്നിരുന്നാലും, 750S-ല്‍ ഒരു പുതിയ ഫ്രണ്ട് ബമ്പറും വലിയ എയര്‍ ഇന്‍ടേക്കുകളും പഴയ 720S മോഡലില്‍ നിന്ന് വ്യത്യസ്തമാണ്. അതുപോലെ, കാറിന്റെ ആക്റ്റീവ് റിയര്‍ വിംഗ് വലിപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ 750S ഔട്ട്ഗോയിംഗ് 720S-നേക്കാള്‍ മികച്ച ഡൗണ്‍ഫോഴ്സും ബ്രേക്കിംഗ് പെര്‍ഫോമന്‍സ് നല്‍കുന്നു.

mclaren 750s interior

അശ്രദ്ധ കുറയ്ക്കാനും ഡ്രൈവറും റോഡും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ഓവര്‍ഹോള്‍ ചെയ്ത കോക്ക്പിറ്റ് ലക്ഷ്യമിടുന്നു. അകത്തളത്തില്‍ ഡ്രൈവ് മോഡ് സെലക്ടര്‍ ബട്ടണുകള്‍ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. അതുപോലെ, ഡാഷ്ബോര്‍ഡ് കണ്‍ട്രോളുകളും ലോഞ്ച് കണ്‍ട്രോള്‍, എയ്‌റോഡൈനാമിക് അഡ്്ജസ്റ്റ്മന്റ് കണ്‍ട്രോള്‍ എന്നിവ ഡ്രൈവര്‍ക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനാവുന്ന വിധത്തില്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.

ഈ കാറിനിപ്പോള്‍ ഒരു സസ്‌പെന്‍ഷന്‍ ലിഫ്റ്റ് ഫംഗ്ഷനും ലഭിക്കുന്നു. ഡാഷ്‌ബോര്‍ഡിലെ ഒരു ബട്ടണ്‍ ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം. 4 സെക്കന്‍ഡിനുള്ളില്‍ ഇത് വിന്യസിക്കാനാകും. കാറിനത്തെ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനിപ്പോള്‍ എച്ച്ഡിയാണ്. മാത്രമല്ല ഇന്‍പുട്ടുകളോട് ഇപ്പോള്‍ എളുപ്പം പ്രതികരിക്കുന്നു. സ്പീച്ച് കമാന്‍ഡുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്ന ഇന്‍-കാര്‍ മൈക്രോഫോണും മികച്ച വ്യൂ നല്‍കുന്ന പാര്‍ക്ക് അസിസ്റ്റ് ക്യാമറയും മുതല്‍ക്കൂട്ടാണ്.

mclaren 750s rear spoiler

മാത്രമല്ല ആപ്പിള്‍ കാര്‍പ്ലേയും വയര്‍ലെസ് ചാര്‍ജറും മക്‌ലാരന്‍ കാറില്‍ ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. കോടികള്‍ വിലയുള്ള ഈ കാര്‍ പണമുള്ള എല്ലാവര്‍ക്കും വാങ്ങാമെന്ന് കരുതിയാലും നിങ്ങള്‍ക്ക് തെറ്റി. നിലവില്‍ പുതിയ 750S-ന്റെ 20 യൂണിറ്റ് മാത്രമാണ് ഇന്ത്യക്കായി നീക്കി വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പണപ്പെട്ടിയില്‍ കോടികളുണ്ടെങ്കിലും ഈ കാര്‍ സ്വന്തമാക്കാന്‍ സാധിച്ചെന്ന് വരില്ല. ഫെറാറിയുടെ 296 GTB ആണ് ഇന്ത്യന്‍ വിപണിയില്‍ മക്‌ലാരന്‍ 750S-ന്റെ എതിരാളി.

More from DriveSpark

Article Published On: Saturday, January 13, 2024, 14:38 [IST]
English summary
Mclaren 750s supercar launched in india priced at rs 5 91 crore details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X