ഒറ്റചാര്‍ജില്‍ 500+ കി.മീ ഓടാം! ബെന്‍സിന്റെ കുറഞ്ഞ വിലയുള്ള ഇവിയില്‍ പ്രതീക്ഷിക്കേണ്ടത് ഇവയെല്ലാം

ജര്‍മന്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍ പുതുതായി മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ പോകുന്നുണ്ട്. അതിലെ ആദ്യത്തെ മോഡലായ മെര്‍സിഡീസ് ബെന്‍സ് EQA ഇലക്ട്രിക് എസ്‌യുവി 2024 ജൂലൈ എട്ടിന് ഇന്ത്യയില്‍ അവതരിപ്പിക്കും. EQB-ക്ക് താഴെയുള്ള ഇന്ത്യയിലെ മെര്‍സിഡീസ് ബെന്‍സിന്റെ പുതിയ എന്‍ട്രി ലെവല്‍ ഇവി ആയിരിക്കും EQA. ഇന്ത്യയിലെ വളര്‍ന്ന് വരുന്ന ഇലക്ട്രിക് വാഹന വിപണിയോടുള്ള ജര്‍മന്‍ ബ്രാന്‍ഡിന്റെ പ്രതിബദ്ധതയെയാണ് പുത്തന്‍ ലോഞ്ചുകള്‍ വഴി സൂചിപ്പിക്കുന്നത്. വരാന്‍ പോകുന്ന കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയില്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാം എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

എക്‌സ്റ്റീരിയര്‍ സവിശേഷതകള്‍: അതിന്റെ കൂടെപ്പിറപ്പുകളെ അനുസ്മരിപ്പിക്കുന്ന ഒരു രൂപകല്‍പ്പനയാണ് ഈ കാറിനുള്ളത്. സ്റ്റാര്‍ പാറ്റേണോടുകൂടിയ ബ്ലാക്ക് പാനല്‍ സര്‍ഫസ്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ് ഉള്ള ഉയര്‍ന്ന പെര്‍ഫോമന്‍സ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഡിആര്‍എല്ലുകളെ ബന്ധിപ്പിക്കുന്ന ഒരു ലൈറ്റ് ബാന്‍ഡ് എന്നിവ മെര്‍സിഡീസ് EQA എക്‌സ്റ്റീരിയറില്‍ ഉള്‍ക്കൊള്ളുന്നു.

mercedes benz eqa

അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റുള്ള ഹൈ പെര്‍ഫോമന്‍സ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ ഇതിലുണ്ട്. ബോഡി കളറിലുള്ള വീല്‍ ആര്‍ച്ച് ക്ലാഡിംഗ് ഉള്ള AMG ലൈന്‍ എക്സ്റ്റീരിയര്‍ പാക്കേജും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. 18 ഇഞ്ച് അലോയ് വീലുകളിലാണ് മെര്‍സിഡീസ് ബെന്‍സ് EQA ഓടുക. എന്നിരുന്നാലും, AMG ലൈന്‍ ട്രിം 20 ഇഞ്ച് അലോയ് വീലുകളുള്ള AMG സ്‌പെസിഫിക് ബോഡി സ്‌റ്റൈലിംഗ് നല്‍കുന്നു.

ഇന്റീരിയര്‍: സ്പോര്‍ട്സ് സീറ്റുകള്‍, AMG ഫേ്‌ലാര്‍ മാറ്റുകള്‍, അലുമിനിയം ട്രിം, EQA അക്ഷരങ്ങളുള്ള ഇല്യുമിനേറ്റഡ് ഡോര്‍ സില്ലുകള്‍, ഗാല്‍വാനൈസ്ഡ് പാഡില്‍ ഷിഫ്റ്ററുകള്‍, അതുല്യമായ റബ്ബര്‍ സ്റ്റഡ്ഡ് പെഡലുകള്‍ എന്നിവ AMG ലൈന്‍ ട്രിമ്മുകളുടെ ക്യാബിനില്‍ കണ്ടേക്കാം. സീറ്റ് കംഫര്‍ട്ട് പാക്കേജ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെതറില്‍ പൊതിഞ്ഞ മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, റിവേഴ്‌സ് ക്യാമറയുള്ള പാര്‍ക്കിംഗ് പാക്കേജ് എന്നിവ അധിക ഫീച്ചറുകളായി വരും.

mercedes benz eqa

പവര്‍ട്രെയിന്‍: ആഗോള തലത്തില്‍ മെര്‍സിഡീസ് ബെന്‍സ് EQA മൂന്ന് ട്രിമ്മുകളില്‍ ലഭ്യമാണ്. ഇത് WLTP സൈക്കിളില്‍ ഒറ്റ ചാര്‍ജില്‍ 560 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. EQA 300 4MATIC, EQA 350 4MATIC പതിപ്പുകള്‍ യഥാക്രമം 227bhp, 291bhp പവര്‍ ഉത്പാദിപ്പിക്കുന്ന ഡ്യുവല്‍-മോട്ടോര്‍ സജ്ജീകരണങ്ങളോടെയാണ് വരുന്നത്.

188 bhp പവര്‍ നല്‍കുന്ന ബേസ് EQA 250 ട്രിം ഫ്രണ്ട്-വീല്‍ ഡ്രൈവ് സിസ്റ്റവുമായി വരും. മെര്‍സിഡീസ് ബെന്‍സ് ഇലക്ട്രിക് എസ്‌യുവിയുടെ റേഞ്ച് ടോപ്പിംഗ് വേരിയന്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ല. 66.5 kWh ബാറ്ററി പായ്ക്കില്‍ നിന്നായിരിക്കും മെര്‍സിഡീസ് ബെന്‍സ് EQA ഇലക്ട്രിക് എസ്‌യുവി പവര്‍ എടുക്കുക.

mercedes benz eqa front

ഈ കാര്‍ 100 kW ഡിസി ഓണ്‍-ബോര്‍ഡ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. വെറും 40 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഇതുവഴി സാധിക്കും. അതേസമയം, 11kW വാള്‍ ബോക്‌സ് ചാര്‍ജര്‍ അഞ്ച് മണിക്കൂറും 45 മിനിറ്റും കൊണ്ട് 10 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നു.ഏകദേശം 65 ലക്ഷം രൂപയാണ് മെര്‍സിഡീസ് ബെന്‍സ് EQA-ക്ക് ഇന്ത്യയില്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു iX1, കിയ EV6, വോള്‍വോ XC40 റീചാര്‍ജ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഈ ജര്‍മന്‍ കാര്‍ എതിരാളിയാകും. മെര്‍സിഡീസ് ബെന്‍സിന്റെ ഈ എന്‍ട്രി ലെവല്‍ ഇവിയെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളുമായി പങ്കുവെക്കൂ. ആഡംബര സൗകര്യങ്ങളും 500 കിലോമീറ്ററിലേറെ റേഞ്ചുമുള്ള ഇവി തേടുന്ന നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കില്‍ അവര്‍ക്ക് ഈ ലേഖനം അയച്ച് കൊടുക്കൂ.

More from DriveSpark

Article Published On: Tuesday, July 2, 2024, 16:15 [IST]
English summary
Mercedes benz eqa electric suv expected design powertrain range feature price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X