5 സീറ്റര്‍ പതിപ്പ് ആദ്യം കിട്ടിയത് ഇന്ത്യക്ക്! ബെന്‍സിന്റെ ഇലക്ട്രിക് എസ്‌യുവി മുഖംമിനുക്കി വിപണിയില്‍

രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികളുമായി മെര്‍സിഡീസ്-ബെന്‍സ് ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിക് വാഹന പോര്‍ട്ട്ഫോളിയോ തിങ്കളാഴ്ച വിപുലീകരിച്ചു. എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറായ EQA പുറത്തിറക്കിയതിന് ശേഷം ജര്‍മ്മന്‍ ഓട്ടോ ഭീമന്‍ EQB ഇലക്ട്രിക് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പുതിയ വേരിയന്റും അവതരിപ്പിച്ചു. നിലവിലുള്ള വേരിയന്റിനൊപ്പം EQB 5 സീറ്റ് കോണ്‍ഫിഗറേഷനും വാഗ്ദാനം ചെയ്യും.2024 അപ്‌ഡേറ്റുമായി വരുന്ന EQB ഇപ്പോള്‍ 70.9 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് EQB ഇലക്ട്രിക് ആര്‍ട്ട് ലൈന്‍, എഎംജി ലൈന്‍ എന്നിങ്ങനെ രണ്ട് രൂപങ്ങളില്‍ വാങ്ങാം.

7 സീറ്റര്‍ ലേഔട്ടില്‍ വരുന്ന മെര്‍സിഡീസ് ഇല്കട്രിക് ആര്‍ട്ട്‌ലൈനിന്റെ വിലയാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. 5 സീറ്റര്‍ ലേഔട്ടില്‍ വരുന്ന EQB എഎംജി ലൈന്‍ 77.5 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. 5 സീറ്റര്‍ EQB ലഭിക്കുന്ന ആദ്യ വിപണിയാണ് ഇന്ത്യ എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മെര്‍സിഡീസ് ബെന്‍സ് EQB ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

mercedes eqb

EQA ഇന്ന് പുറത്തിറക്കുന്നത് വരെ ഇന്ത്യയിലെ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് കാറായിരുന്നു ഇത്. മെര്‍സിഡീസ്-ബെന്‍സ് അതിന്റെ ഏറ്റവും പുതിയ ആവര്‍ത്തനത്തില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതില്‍ എഎംജി പോലെയുള്ള എക്സ്റ്റീരിയര്‍ ഡിസൈന്‍ അപ്ഡേറ്റുകളും പുതിയതും സ്പോര്‍ട്ടിയര്‍ എഎംജി ലൈന്‍ ഓള്‍-ബ്ലാക്ക് ഇന്റീരിയര്‍ തീമും ഉള്‍പ്പെടുന്നു.

പരിഷ്‌കരിച്ച ബമ്പറുകള്‍ക്കൊപ്പം ഫുള്‍ വിഡ്ത്തിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ക്ക് ഒരു പുതിയ ഹൊറിസോണ്ടല്‍ പാറ്റേണും ലഭിക്കുന്നു. ഇലക്ട്രിക് എസ്‌യുവി 19 ഇഞ്ച് അലോയ് വീലുകളിലാണ് ഓടുന്നത്. EQB-യുടെ അഞ്ച് സീറ്ററിന്റെ വലിപ്പം അതിന്റെ 7 സീറ്റര്‍ പതിപ്പിന് സമാനമാണ് EQB എഎംജി ലൈനില്‍ സ്പോര്‍ട്സ് സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് ലൈറ്റ്, മെമ്മറി ഫംഗ്ഷനുള്ള പവര്‍ഡ് ഫ്രണ്ട്-വരി സീറ്റുകള്‍, ഡോര്‍ പാനലുകളില്‍ ഇലുമിനേറ്റഡ് സ്റ്റാര്‍ പാറ്റേണുകളുള്ള ബ്ലാക്ക്-ഔട്ട് ഇന്റീരിയറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

mercedes benz eqb

EQB ഫെയ്സ്ലിഫ്റ്റിന് ഏറ്റവും പുതിയ MBUX ഇന്‍ഫോടെയ്ന്‍മെന്റ് ഇന്റര്‍ഫേസ്, ഡോള്‍ബി അറ്റ്മോസോടുകൂടിയ ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ, ADAS ലെവല്‍ 2 ഫംഗ്ഷനുകള്‍ എന്നിവയുണ്ട്. ലെവല്‍-2 ADAS സാങ്കേതികവിദ്യയുടെ അവതരണത്തോടെ EQB ഇലക്ട്രിക് എസ്‌യുവിയുടെ സേഫ്റ്റി കൂടി.

ആക്റ്റീവ് ലെയ്ന്‍ അസിസ്റ്റ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോമേറ്റഡ് പാര്‍ക്കിംഗ്, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗ് ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, എആര്‍ നാവിഗേഷന്‍ എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ഉപയോഗിച്ച് ഇവിയുടെ സേഫ്റ്റി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിച്ചു.പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ EQB 250+ ട്രിം 70.5kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുന്നുന്നത്.

mercedes benz eqb interior

ഫ്രണ്ട് മൗണ്ടഡ് സിംഗിള്‍ ഇലക്ട്രിക് മോട്ടോറും 190hp പവറും 385Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഇരട്ട-മോട്ടോര്‍ സജ്ജീകരണത്തോടെയുള്ള EQB 350 4Matic ഡ്രൈവ് സംയോജിതമായി 292hp പവറും 520Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. EQB 350 4Matic വെറും 6.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

ചെറിയ ബാറ്ററി പായ്ക്ക് WLTP സൈക്കിളില്‍ 447 കിലോമീറ്ററും വലിയ യൂണിറ്റ് ഒറ്റ ചാര്‍ജില്‍ 535 കിലോമീറ്റര്‍ വരെയും റേഞ്ച് നല്‍കുന്നു.DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് EQB ഫേസ്ലിഫ്റ്റിന്റെ ബാറ്ററി 32-35 മിനിറ്റിനുള്ളില്‍ 10% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

11kW എസി ചാര്‍ജര്‍ ഉപയോഗിച്ച് 350 4Matic ട്രിം പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന് ഏകദേശം 6 മണിക്കൂര്‍ 45 മിനിറ്റ് എടുക്കും. 250+ ട്രിമ്മിന് ചാര്‍ജിംഗ് സമയം 7 മണിക്കൂര്‍ 15 മിനിറ്റ് ആണ്. EQB-ക്ക് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളികളില്ല. എങ്കിലും വോള്‍വോ XC40 റീചാര്‍ജ്, ബിഎംഡബ്ല്യു iX1 എന്നിവയുടെ വെല്ലുവിളി നേരിടണം. EQB ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറി 2025 ജനുവരിയില്‍ ആരംഭിക്കും.

More from DriveSpark

Article Published On: Monday, July 8, 2024, 16:24 [IST]
English summary
Mercedes benz eqb facelift launched in india price specification range feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X