ഇലക്ട്രിക് ജി-വാഗണിന്റെ വരവുറപ്പിച്ച് മെര്‍സിഡീസ്; സെലിബ്രിറ്റികളേ... പണപ്പെട്ടി റെഡിയല്ലേ?

ഇന്ത്യയില്‍ ആഡംബര കാറുകള്‍ക്ക് വര്‍ധിച്ച് വരുന്ന ഡിമാന്‍ഡ് മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ജര്‍മന്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സ്. തിങ്കളാഴ്ച (2024 ജനുവരി 31) GLA, GLE 53 കൂപ്പെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറക്കിയ മെര്‍സിഡീസ് ഓള്‍ ഇലക്ട്രിക് EQG കണ്‍സെപ്റ്റ് ആദ്യമായി രാജ്യത്ത് പ്രദര്‍ശിപ്പിച്ചു.

2021-ല്‍ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ഓള്‍-ഇലക്ട്രിക് ജി-വാഗണ്‍ ബ്രാന്‍ഡ് ആദ്യമായി അവതരിപ്പിച്ചത്. മറനീക്കി പ്രദര്‍ശിപ്പിച്ചുവെന്ന് മാത്രമല്ല പ്രൊഡക്ഷന്‍ സ്പെക്ക് EQG ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും മെര്‍സിഡീസ് അറിയിച്ചു. ഈ വര്‍ഷം അവസാനം അവസാനത്തോടെ EQG വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്കണിക് എസ്‌യുവിയുടെ ഇലക്ട്രിക് അവതാരമായതിനാല്‍ തന്നെ EQG-യുടെ പ്രൊഡക്ഷന്‍-സ്പെക്ക് പതിപ്പ് കണ്‍സെപ്റ്റിന്റെ ബോക്സി ലുക്ക് നിലനിര്‍ത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

mercedes benz concept eqg showcased

എന്നിരുന്നാലും ഐസിഇ പതിപ്പില്‍ നിന്ന് വേര്‍തിരിക്കാനും EQ നിരയിലേക്ക് കൊണ്ടുവരാനും EQG-യുടെ ജി-ക്ലാസ് ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇലക്ട്രിക് മോഡലിനെ അതിന്റെ കൂടപ്പിറപ്പിനേക്കാള്‍ കൂടുതല്‍ എയറോഡൈനാമിക് കാര്യക്ഷമമായ മോഡലാക്കി മാറ്റാന്‍ ഈ മാറ്റങ്ങള്‍ സഹായിച്ചേക്കും. റേഞ്ചിന്റെ കാര്യത്തിലും ഇത് സഹായകരമായിരിക്കും. ഇലക്ട്രിക് ജി-ക്ലാസിന്റെ ലാഡര്‍-ഫ്രെയിം ഷാസിയിലായിരിക്കും ബാറ്ററി പായ്ക്ക് ഘടിപ്പിക്കുക.

പ്രൊഡക്ഷന്‍-സ്‌പെക് EQG കണ്‍സെപ്റ്റ് EQG-യുടെ ക്വാഡ്-മോട്ടോര്‍, ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണവും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോഡലിന്റെ പവര്‍ ഔട്ട്പുട്ട് കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും വെറും 4.5 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ EQG-ക്ക് സാധിക്കുമെന്നാണ് മെര്‍സിഡീസ് അവകാശപ്പെടുന്നത്. ഓരോ വീലിലും ഒരോ മോട്ടോര്‍ കാണപ്പെടുന്നതിനാല്‍ പ്രൊഡക്ഷന് കയറുന്ന ഇലക്ട്രിക് എസ്‌യുവി ഓഫ്‌റോഡ് ശേഷിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

mercedes benz concept eqg grille

എന്നാല്‍ എത്ര പേര്‍ ഈ അവസരം മുതലെടുക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. ഓരോ വീല്‍ സെറ്റപ്പിലെയും മോട്ടോര്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് EQG-ക്ക് അതിന്റേതായ സിഗ്‌നേച്ചര്‍ മൂവ് ഉണ്ടെന്നാണ്. എന്നാല്‍ ഇന്ന് ഇത് ഇലക്ട്രിക് എസ്‌യുവികള്‍ക്കിടയില്‍ സാധാരണമായി മാറിയിരിക്കുന്നു. മെര്‍സിഡീസ് EQG കണ്‍സെപ്റ്റ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുകയും പ്രൊഡക്ഷന്‍-സ്‌പെക്ക് മോഡല്‍ ഇന്ത്യയില്‍ വരുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തത് ഏറെ സന്തോഷിപ്പിക്കുക ഇന്ത്യയിലെ പണക്കാരായ ആളുകളെയായിരിക്കും.

കാരണം അത്തരക്കാര്‍ക്കിടയില്‍ ജി-വാഗണ്‍ എന്ന മോഡല്‍ എത്രത്തോളം ജനപ്രിയമാണെന്ന് തെളിയിക്കുന്നതാണ് അതിന്റെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നുള്ള ബ്രാന്‍ഡിന്റെ പ്രഖ്യാപനം. ഏതായാലും സെലിബ്രിറ്റികളും ബിസിനസ് ടൈക്കൂണുകളും യംഗ് പ്രഫഷനലുകളുമെല്ലാം പുതിയ മോഡലിനായുള്ള കാത്തിരിപ്പിലായിരിക്കും ഇനി. മെര്‍സിഡീസുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ 2023 മധ്യത്തോടെയാണ ആഗോള വിപണിയില്‍ അവതരിപ്പിച്ച് GLA ഫെയ്സ്ലിഫ്റ്റ് മോഡല്‍ ബ്രാന്‍ഡ് ചൊവ്വാഴ്ച ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു.

mercedes benz concept eqg rear

50.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് എസ്‌യുവി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. GLA 200, GLA 220d 4Matic, GLA 220d 4Matic AMG ലൈന്‍ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളില്‍ എസ്‌യുവി വാങ്ങാന്‍ സാധിക്കും. GLA 200 ട്രിമ്മിന് 50.50 ലക്ഷം രൂപയും GLA 220d 4Matic ട്രിമ്മിന് 54.75 ലക്ഷം രൂപയുമാണ് വില.

അതേസമയം GLA 220d 4Matic AMG ലൈനിന് 56.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. കോസ്‌മെറ്റിക് പരിഷ്‌കാരങ്ങക്കൊപ്പം മൊത്തത്തിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ചില സുപ്രധാന ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്താണ് 2024 GLA അരങ്ങേറിയിരിക്കുന്നത്. ഇതുകൂടാതെ പെര്‍ഫോമന്‍സ് കാറുകള്‍ തപ്പുന്ന ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കാനായി മെര്‍സിഡീസ് AMG GLE 53 കൂപ്പെയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. 1.85 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പെര്‍ഫോമന്‍സ് ആഡംബര കാര്‍ ഇന്ത്യയിലെത്തിയത്.

mercedes benz concept eqg side

വേരിയന്റിന് അനുസരിച്ച് വില 2.25 കോടി രൂപ വരെ ഉയരുന്നു. മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നുമില്ലെങ്കിലും ഡിസൈന്‍ വശം സൂക്ഷ്മമായ പരിഷ്‌കാരങ്ങള്‍ ഈ മോഡലിലും ജര്‍മന്‍ ബ്രാന്‍ഡ് വരുത്തിയിട്ടുണ്ട്. ഏതായാലും പുത്തന്‍ മോഡലുകളുടെ വരവ് ഈ വര്‍ഷവും ഷോറൂമുകള്‍ നിറക്കുമെന്നാണ് മെര്‍സിഡീസിന്റെ പ്രതീക്ഷ. ഇവ കൂടാതെ ആഗോള വിപണിയിലുള്ള നിരവധി മോഡലുകളും സമീപഭാവിയില്‍ ജര്‍മന്‍ കമ്പനി ഇന്ത്യന്‍ തീരത്തെത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, January 31, 2024, 16:30 [IST]
English summary
Mercedes benz eqg electric suv concept showcased in india electric g wagen launch confirmed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X