50 ലക്ഷത്തിന് തട്ടുപൊളിപ്പന്‍ ബെൻസ് കാറെത്തി! ഇനി കച്ചോടം പൊടിപൊടിക്കും

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് 2023 മധ്യത്തോടെയാണ് GLA ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ 2024 ജനുവരി മാസത്തിന്റെ അവസാന ദിവസം കമ്പനി ഈ മോഡല്‍ ഇന്ത്യന്‍ തീരത്തെത്തിച്ചിരിക്കുകയാണ്. ഡിസൈന്‍ മാറ്റങ്ങള്‍ക്കൊപ്പം മൊത്തത്തിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ചില സുീപ്രധാന ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്താണ് 2024 GLA അരങ്ങേറിയിരിക്കുന്നത്.

50.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് എസ്‌യുവി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. GLA 200, GLA 220d 4Matic, GLA 220d 4Matic AMG ലൈന്‍ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളില്‍ എസ്‌യുവി വാങ്ങാന്‍ സാധിക്കും. GLA 200 ട്രിമ്മിന് 50.50 ലക്ഷം രൂപയും GLA 220d 4Matic ട്രിമ്മിന് 54.75 ലക്ഷം രൂപയുമാണ് വില. അതേസമയം GLA 220d 4Matic AMG ലൈനിന് 56.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.

mercedes benz gla launched

GLA ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ അടിസ്ഥാന രൂപകല്‍പനയും ക്രോസ്ഓവര്‍ സ്റ്റാന്‍സും മാറ്റമില്ലാതെ തുടരുന്നു. എങ്കിലും സൂക്ഷ്മമായ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. മുന്‍വശത്താണ് പ്രധാന മാറ്റങ്ങള്‍. ഹെഡ്ലാമ്പുകള്‍ക്ക് പുതിയ ഇന്റേണലുകളും പുതിയ ഐബ്രോ പോലുള്ള എല്‍ഇഡി ഡെടൈം റണ്ണിംഗ് ലാമ്പുകളും ഉണ്ട്. പുതുക്കിയ ബമ്പറിലെ എപ്രണും വീല്‍ ആര്‍ച്ച് ക്ലാഡിംഗും ബോഡി കളറില്‍ ഫിനിഷ് ചെയ്തിട്ടുണ്ട്.

19 ഇഞ്ച് അലോയ് വീലുകളിലാണ് എസ്‌യുവി ഓടുക.അപ്‌ഡേറ്റഡ് ടെയില്‍ ലാമ്പ് ഒഴികെ പിന്‍വശത്ത് കാര്യമായ മാറ്റങ്ങളില്ല. GLA ഫെയ്‌സ്‌ലിഫ്റ്റില്‍ മെര്‍സിഡീസ് പുതിയ സ്‌പെക്ട്രല്‍ ബ്ലൂ എക്സ്റ്റീരിയര്‍ ഷേഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്‍ക്രോം ഇന്‍സര്‍ട്ടുകളുള്ള ഫ്രണ്ട് ഗ്രില്ലുകളാണ് AMG ലൈന്‍ വേരിയന്റുകള്‍ക്ക് ലഭിക്കുന്നത്. അകത്തളത്തിലും അപ്‌ഡേറ്റുകള്‍ വളരെ കുറവാണ്. 2024 മെഴ്സിഡസ് GLA എസ്‌യുവ , ഡ്യുവല്‍-ടോണ്‍ ബ്ലാക്ക്, ബീജ്, ഓള്‍-ബ്ലാക്ക് ഇന്റീരിയറുകള്‍ വാഗ്ദാനം ചെയ്യുന്നു.

mercedes benz gla launched

ഡാഷ്‌ബോര്‍ഡ് ലേഔട്ട് മുമ്പത്തേതിന് സമാനമാണ്, പക്ഷേ ഇതിന് പുനര്‍രൂപകല്‍പ്പന ചെയ്ത ഒരു സെന്റര്‍ കോണ്‍സോള്‍ ലഭിക്കുന്നതിനാല്‍ അധിക സ്‌റ്റോറേജ് സ്‌പെയ്‌സ് ലഭിക്കും. AMG ലൈനില്‍ ടച്ച് അധിഷ്ഠിത കണ്‍ട്രോളുകളുള്ള ഒരു പുതിയ AMG-സ്‌പെക്ക് സ്റ്റിയറിംഗ് വീല്‍ ഉണ്ട്, ഡാഷ്ബോര്‍ഡിന്റെ പാസഞ്ചര്‍ വശത്ത് കാര്‍ബണ്‍ ഫൈബര്‍ പോലുള്ള ഇന്‍സെര്‍ട്ട് ലഭിക്കുന്നു. 2024 GLA മക്കിയാറ്റോ ബീജ്, ആര്‍ട്ടിക്കോ ബ്ലാക്ക് എന്നിങ്ങനെ രണ്ട് അപ്ഹോള്‍സ്റ്ററി ചോയ്സുകള്‍ വാഗ്ദാനം ചെയ്യുന്നു.

ഇരട്ട 10.25 ഇഞ്ച് കണക്ടഡ് സ്‌ക്രീനുകളാണ് ഡാഷ്ബോര്‍ഡിന്റെ പ്രധാന ഹൈലൈറ്റ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ പിന്തുണക്കുന്ന അപ്‌ഡേറ്റഡ് MBUX സോഫ്റ്റ്‌വെയറിലാണ് ഈ സ്‌ക്രീനുകള്‍ റണ്‍ ചെയ്യുന്നത്. ഡിജിറ്റല്‍ ഡയലുകള്‍ ഇപ്പോള്‍ പുതിയ തീമുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു. 4Matic സജ്ജീകരിച്ച മോഡലുകളില്‍ പുതിയ ഓഫ്റോഡ് തീം തിരഞ്ഞെടുക്കാം.

360-ഡിഗ്രി ക്യാമറയുടെ കൂട്ടിച്ചേര്‍ക്കലാണ് ക്യാബിനിലെ പ്രധാനപ്പെട്ട അപ്‌ഡേറ്റുകളില്‍ ഒന്ന്. ട്വിന്‍-പേന്‍ സണ്‍റൂഫ്, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനോട് കൂടിയ പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പുതിയ ജെസ്റ്റര്‍ കണ്‍ട്രോള്‍ഡ് ടെയില്‍ഗേറ്റ്, ഒരു പുതിയ ഡിജിറ്റല്‍ കീ എന്നിവയും മറ്റ് പ്രധാനപ്പെട്ട സവിശേഷതകളാണ്.

ഏഴ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ബ്രേക്കിംഗ്, ഓട്ടോ ഹൈ ബീം അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍ക്കൊള്ളുന്നത്. ഫേള്‍ഡബിള്‍ റിയര്‍ സീറ്റ് ആന്റസ്റ്റും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ലഭിക്കാത്താണ് കുറവായി പറയാനുള്ളത്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ GLA പ്രീഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ വാഗ്ദാനം ചെയ്തിരുന്ന അതേ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുമായി വരുന്നു. 1.3-ലിറ്റര്‍, നാല്-സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍എഞ്ചിന്‍ 163 bhp പവറും 270 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. 7-സ്പീഡ് DCT ഗിയര്‍ബോക്സുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു.

ഇത് ഫ്രണ്ട്-വീല്‍ ഡ്രൈവില്‍ മാത്രമാണ് വാങ്ങാനാകുക. രണ്ടാമത്തെ 2.0-ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ യൂണിറ്റ് 190 bhp പവറും 400 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. 8-സ്പീഡ് DCT ഗിയര്‍ബോക്സിനൊപ്പം മെര്‍സിഡീസിന്റെ 4Matic ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തില്‍ മാത്രമേ ലഭ്യമാകൂ.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ പെട്രോള്‍ പതിപ്പ് 8.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. അതേസമയം GLA 220d 4Matic 7.5 സെക്കന്‍ഡില്‍ 0-100 kmph വേഗത തൊടും. പെട്രോള്‍ പതിപ്പിന് ലിറ്ററിന് 17.4 കിലോമീറ്ററും ഡീസല്‍ പതിപ്പിന് 18.9 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. മെര്‍സിഡീസ് ബെന്‍സ് GLA ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു X1, ഔഡി Q3 എന്നിവയോട് എതിരിടുന്നു.

More from DriveSpark

Article Published On: Wednesday, January 31, 2024, 14:31 [IST]
English summary
Mercedes benz gla facelift launched in india price specs mileage feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X