മൂന്നാമത്തെ കൺവേർട്ടിബിൾ അവതരിപ്പിച്ച് ബെൻസ്, 1.10 കോടിക്ക് ബെൻസിൻ്റെ അന്തസ്സ് നിങ്ങൾക്ക് സ്വന്തം
മെർസിഡീസ്-ബെൻസ് പുതിയ CLE കാബ്രിയോലെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 1.10 കോടി രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില. പുതിയ മെർസിഡീസ്-ബെൻസ് CLE കാബ്രിയോലെറ്റ് ഇന്ത്യയിലെത്തുന്നത് CBU യൂണിറ്റായിട്ടാണ്. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും പുതിയ കൺവെർട്ടിബിൾ ഓഫറാണ് പുതിയ മോഡൽ, കൂടാതെ AMG ലൈൻ ട്രിമ്മിൽ മാത്രമായിരിക്കും ഈ മോഡൽ ലഭ്യമാവുക എന്നും കമ്പനി പ്രത്യേകം പറയുന്നുണ്ട്. CLE കാബ്രിയോലെറ്റ് സി ക്സാസും ഇ ക്ലാസ് കാബ്രിയോലെറ്റ് എന്നിവയ്ക്കിടയിലായിരിക്കും പുതിയ മോഡൽ ലൈനപ്പ് ചെയ്യുന്നത്. പുതിയ CLE കാബ്രിയോലെറ്റ് കഴിഞ്ഞ വർഷം ജൂലൈയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു, ഇത് മോഡുലാർ റിയർ ആർക്കിടെക്ചർ (MRA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
സി-ക്ലാസ് സെഡാനുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ CLE കാബ്രിയോലെറ്റ് അൽപ്പം നീളം കൂടിയതാണ്, കൂടാതെ C-, E-ക്ലാസ് ഓഫറുകളിൽ നിന്ന് സ്റ്റൈലിംഗ് സൂചനകൾ കടമെടുക്കുന്നുണ്ട്. ഷാർക്ക്-നോസ് ഇഫക്‌റ്റുള്ള ഒരു വലിയ ഗ്രില്ലും നീളമുള്ള ബോണറ്റും ബൂട്ടിലേക്ക് ഒതുങ്ങുന്ന സോഫ്റ്റ് ടോപ്പ് ഫാബ്രിക് റൂഫും ഇതിൽ ഉൾപ്പെടുന്നവയാണ്. വലിയ ഇൻടേക്കുകളും പുതിയ അലോയ് വീലുകളുമുള്ള കൂടുതൽ വ്യക്തമായ ബമ്പറുകൾ പോലെയുള്ള സ്പോർട്ടിയർ ടച്ചുകൾ AMG ലൈൻ മോഡലിൽ കമ്പനി ചേർക്കുന്നുണ്ട്.

വാഹനത്തിൻ്റെ സ്പെസിഫിക്കഷേനുകളിലേക്ക് നോക്കിയാൽ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് ലഭിക്കുന്നത്. 254 BHP പരമാവധി പവറും 400 NM പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. CLE 300 കാബ്രിയോലെറ്റ് മോഡലിന് പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ 6.6 സെക്കൻഡ് മതി. മണിക്കൂറിൽ 250 കിലോമീറ്ററാണ് വാഹനത്തിൻ്റെ പരമാവധി വേഗം
CLE കാബ്രിയോലെറ്റിലെ ക്യാബിനുളളിലെ വിശേഷങ്ങൾ നോക്കിയാൽ 12.3 ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും 11.9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഉൾപ്പെടെ സി-ക്ലാസിൽ നിന്ന് വൻതോതിൽ കടമെടുത്തിട്ടുണ്ട്. നാല് സീറ്റുകളുള്ള ലേഔട്ടാണ് മോഡലിന് ലഭിക്കുന്നത്. പിന്നിലെ യാത്രക്കാർക്കായി പ്രത്യേക ഹെഡ് എയർബാഗുകളുള്ള വാഹന നിർമ്മാതാക്കളുടെ ആദ്യ കാബ്രിയോലെറ്റ് കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ചുവപ്പ് നിറത്തിൽ പൂർത്തിയാക്കിയ സോഫ്റ്റ് ടോപ്പിന് 60 കിലോമീറ്റർ വേഗതയിൽ 20 സെക്കൻഡിനുള്ളിൽ തുറക്കാനും അടയ്ക്കാനും കഴിയും.

മെർസിഡീസ് ബെൻസിൻ്റെ ഇന്ത്യയിലെ വാഹന വിപണിയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കുകയാണെങ്കിൽ തങ്ങളുടെ പുതിയ 'വിഷ്‌ബോക്‌സ്' ക്യാമ്പയിനിലൂടെ ആഡംബര കാറുകള്‍ വാങ്ങുന്ന പ്രക്രിയ വളരെ ലളിതമാക്കി മാറ്റുകയാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി വിവിധ സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു മെര്‍സിഡീസ് ബെന്‍സ് സ്വന്തമാക്കുന്നതിനുള്ള പ്രക്രിയ ലളിതമാക്കുകയാണ് ഈ സംരംഭം വഴി ജര്‍മന്‍ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കളുടെ വിവിധ സാമ്പത്തിക മുന്‍ഗണനകള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത പ്ലാനുകള്‍ വഴി ആഡംബര കാറുകള്‍ കൂടുതല്‍ പ്രാപ്യമാക്കുകയാണ് മെര്‍സിഡീസ്. 'സ്റ്റെപ്പ്-അപ്പ് ഇഎംഐ', 'ഉയര്‍ന്ന ആനുവല്‍ പേഔട്ടിനൊപ്പം കുറഞ്ഞ ഇഎംഐ', 'ഇഎംഐ ഹോളിഡേ' തുടങ്ങിയ ഓപ്ഷനുകളാണ് വിഷ്ബോക്സ് ക്യാമ്പയിനില്‍ ഉള്‍പ്പെടുന്നു.

കുറഞ്ഞ പ്രതിമാസ തിരിച്ചടവ് താല്‍പ്പര്യപ്പെടുന്നവര്‍ക്ക് സ്റ്റെപ്പ്-അപ്പ് ഇഎംഐ അനുയോജ്യമാണ്. ഈ ഓപ്ഷന്‍ ഓരോ വര്‍ഷവും ഇഎംഐ ക്രമേണ വര്‍ധിപ്പിക്കുകയും ഒരു വലിയ അന്തിമ പേയ്‌മെന്റില്‍ അവസാനിക്കുകയും ചെയ്യുന്നു. ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകള്‍ക്കോ അവരുടെ വാഹനം അപ്‌ഗ്രേഡ് ചെയ്യാനോ വില്‍ക്കാനോ പദ്ധതിയിടുന്ന വ്യക്തികള്‍ക്കോ അനുയോജ്യമായ പ്ലാന്‍ ആണിത്. 39,000 രൂപ മുതലാണ് മാസതവണ ആരംഭിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








