ബെൻസ് വാങ്ങാൻ ഇനി ചിലവ് കൂടും! കാശ് കൂടുതൽ കരുതിക്കോ, വില കൂട്ടാൻ പോകുവാണെന്ന് കമ്പനി
സെലിബ്രിറ്റികളുടേയും ബിസിനസുകാരുടേയും പ്രിയപ്പെട്ട ബ്രാൻഡാണ് മെർസിഡീസ് ബെൻസ്. എന്നാൽ അടുത്ത വർഷം തൊട്ട് ബെൻസ് വാങ്ങാൻ പോകുമ്പോൾ അൽപ്പം കാശ് കൂടുതൽ കരുതിക്കോളാൻ ആണ് കമ്പനി പറയുന്നത്. 2025 ജനുവരി 1 മുതൽ ബെൻസിൻ്റെ എല്ലാ മോഡലുകൾക്കും മൂന്ന് ശതമാനം വില വർധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. GLC-യ്‌ക്ക് 2 ലക്ഷം രൂപ വർധിപ്പിക്കുകയും ഏറ്റവും മികച്ച മെർസിഡീസ് മെയ്ബാക്ക് S 680 ആഡംബര ലിമോസിൻ്റെ വില 9 ലക്ഷം രൂപയോളം വിർധിപ്പിക്കുമെന്നാണ് ബ്രാൻഡ് പറഞ്ഞിരിക്കുന്നത്.
വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ, പണപ്പെരുപ്പം, ഉയർന്ന പ്രവർത്തനച്ചെലവ് എന്നിവയെല്ലാം കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളിൽ ഗണ്യമായ സമ്മർദ്ദം ചെലുത്തുന്നതാണ് വില വർധനവിന് ബ്രാൻഡിനെ പ്രേരിപ്പിച്ചിരിക്കുന്ന ഘടകങ്ങൾ. മെർസിഡീസ് ബെൻസിൻ്റെ പുതിയ വിശേഷങ്ങളിലേക്ക് നോക്കിയാൽ മെര്‍സിഡീസ് ബെന്‍സ് ഈ വര്‍ഷത്തെ അവരുടെ 14-ാമത്തെയും അവസാനത്തെയും കാറായ AMG C 63 S E പെര്‍ഫോമന്‍സ് പുറത്തിറക്കിയിരുന്നു.

S 63 E പെര്‍ഫോമന്‍സ്, GT 63 E പെര്‍ഫോമന്‍സ് എന്നിവക്ക് ശേഷം മെര്‍സിഡീസ് പുറത്തിറക്കുന്ന മൂന്നാമത്തെ AMG പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറാണ് ഇത്. ഡിസൈന്‍ വശം നോക്കുമ്പോള്‍ മെര്‍സിഡീസ്AMG C 63 S E പെര്‍ഫോമന്‍സ് സാധാരണ C-ക്ലാസിനേക്കാള്‍ കൂടുതല്‍ മസ്‌കുലര്‍ ആയി കാണപ്പെടുന്നു. AMG സ്‌റ്റൈലിലുള്ള വെര്‍ട്ടിക്കല്‍ ബാറുമായി വരുന്ന ഫ്രണ്ട് ഗ്രില്ലിലാണ് കാറില്‍ വരുന്ന ഏറ്റവും വലിയ മാറ്റം.
ഫ്രണ്ട് ഫെന്‍ഡറുകള്‍ക്ക് 2 ഇഞ്ച് വീതിയും 'ടര്‍ബോ ഇ പെര്‍ഫോമന്‍സ്' ബാഡ്ജിംഗോടുകൂടിയ ഗ്ലോസ് ബ്ലാക്ക് മിനി വീലുകളുമുണ്ട്. എയര്‍ വെന്റുകള്‍ ബമ്പറിന്റെ വശങ്ങളിലാണ്. കാറിന്റെ പിന്‍ശത്തേക്ക് നീങ്ങിയാല്‍ ഒരു ബ്ലാക്ക് ഡിഫ്യൂസറും ബൂട്ട്-ലിപ് സ്പോയിലറും ഉണ്ട്. കറുത്ത എക്സ്ഹോസ്റ്റ് ടിപ്പുകള്‍ സ്‌റ്റൈലിഷായി കാണപ്പെടുന്നു. വശങ്ങളിലേക്ക് നീങ്ങിയാല്‍ കാറില്‍ പുത്തന്‍ ഡിസൈനിലുള്ള 19 ഇഞ്ച് ഇഞ്ച് അലോയ് വീലുകള്‍ കാണാം.

AMG പെര്‍ഫോമന്‍സ് സ്റ്റിയറിംഗ് വീല്‍, നാപ്പ ലെതറില്‍ തീര്‍ത്ത വെന്റിലേറ്റഡ് സ്‌പോര്‍ട്‌സ് സീറ്റ്, എക്സ്‌ക്ലൂസീവ് ബ്ലാക്ക് AMG എംബ്ലം ഹുഡ് ബാഡ്ജ്, 15-സ്പീക്കര്‍ ബര്‍മന്‍ ഓഡിയോ സിസ്റ്റം, ഹെഡ്-അപ് ഡിസ്‌പ്ലേ, ഓപ്ഷണല്‍ AMG എയറോഡൈനാമിക്സോടുകൂടിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള വോയ്സ് നിയന്ത്രണം മള്‍ട്ടിമീഡിയ സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
8 AMG ഡൈനാമിക് സെലക്ട് ഡ്രൈവ് മോഡുകള്‍, അഡാപ്റ്റീവ് ഡാംപിംഗ് സിസ്റ്റത്തോടുകൂടിയ AMG റൈഡ് കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍, 2.5-ഡിഗ്രി റിയര്‍ ആക്‌സില്‍ സ്റ്റിയറിംഗ് എന്നിവയാണ് AMG C 63 SE പെര്‍ഫോമന്‍സിലെ മറ്റ് സവിശേഷതകള്‍. 360 ഡിഗ്രി ക്യാമറ, 7 എയര്‍ബാഗുകള്‍, ADAS സ്യൂട്ട് എന്നിവ സുരക്ഷയൊരുക്കുന്നു.

ഈ കാറിന്റെ പ്രധാന ആകര്‍ഷണം അതിന്റെ എഞ്ചിനാണ്. V8 എഞ്ചിന് പകരം ഒരു റിയര്‍ ആക്‌സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശക്തമായ 2.0 ലിറ്റര്‍, ഇന്‍ലൈന്‍, 4-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. ഡ്രിഫ്റ്റ് മോഡ് ഉള്ള 4MATIC+ ഓള്‍-വീല്‍ ഡ്രൈവ് സാങ്കേതികതയും സെഡാനില്‍ വരുന്നു. 671 bhp പവറും 1019 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
ഇലക്ട്രിക്, കംഫര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട്+, ബാറ്ററി ഹോള്‍ഡ്, റേസ്, ഇന്‍ഡിവിജ്വല്‍, സ്ലിപ്പറി എന്നിങ്ങനെ 8 ഡ്രൈവ് മോഡുകള്‍ കാറില്‍ വരുന്നു. കാറിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഏപ്രിലില്‍ ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.95 കോടി രൂപയാണ് മെര്‍സിഡീസ് AMG C 63 S E പെര്‍ഫോമന്‍സിന്റെ എക്‌സ്‌ഷോറൂം വില. ഈ കാറിന് ഇന്ത്യയില്‍ നേരിട്ട് എതിരാളികളില്ല.


Click it and Unblock the Notifications








