കാശ് റെഡിയാക്കി വച്ചോ, മെർസിഡീസ് ബെൻസിൻ്റെ പുതിയ രണ്ട് മോഡലുകൾ നാളെയെത്തും

മെർസിഡീസ് ബെൻസ് ഓഗസ്റ്റ് എട്ടിന് രാജ്യത്ത് രണ്ട് പുതിയ മോഡലുകൾ അവതരിപ്പിക്കുകയാണ്. മെർസിഡീസ് ബെൻസ് എഎംജി GLC 43 Coupe 4MATIC, CLE കാബ്രിലിയോറ്റ് എന്നീ രണ്ട് മോഡലുകളാണ് നാളെ എത്തുന്നത്, അവ പൂർണമായും ബിൽറ്റ് യൂണിറ്റായി ഇന്ത്യയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ തലമുറ GLC 43 Coupe AMG-യെ മെർസിഡീസ് ബെൻസ് വിപണിയിൽ കൊണ്ടുവരുന്നത്. അതിൻ്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ GLC 43 Coupe AMG-ന് 3.0-ലിറ്റർ V6-ന് പകരമുള്ള പുതിയ നാല്-സിലിണ്ടർ എഞ്ചിനിൽ, പ്രാദേശികമായി അസംബിൾ ചെയ്യുന്നതിനുപകരം ഇപ്പോൾ പൂർണ്ണമായി ഇറക്കുമതി ചെയ്യുന്ന മോഡലിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയ ഏറ്റവും പുതിയ തലമുറ GLC-യെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ തലമുറ Mercedes-AMG GLC 43 Coupe 4MATIC. പുതിയ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ മോട്ടോറിൽ നിന്ന് 421 bhp പരമാവധി പവറും 500 nm പീക്ക് ടോർക്കും 9-സ്പീഡ് ഓട്ടോമാറ്റിക്കുമായി ജോടിയാക്കുമ്പോൾ പുറപ്പെടുവിക്കുന്നുണ്ട്. കൂടുതൽ സ്റ്റൈലിഷ് ലുക്കിനായി ഇതിന് മടങ്ങുന്ന റൂഫാണ് ലഭിക്കുന്നത്. ഇത് പുതിയ GLC അടിസ്ഥാനമാക്കിയുള്ളതിനാൽ, ഇതിന് 11.9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേയുള്ള പുതിയ ഡാഷ്‌ബോർഡ് ലേഔട്ട് ലഭിക്കുന്നുണ്ട്.

അതേസമയം ക്യാബിനിൽ സ്‌പോർട്‌സ് സീറ്റുകൾ, റെഡ് ആക്‌സൻ്റുകൾ, AMG സ്റ്റിയറിംഗ് വീൽ എന്നിവയ്‌ക്കൊപ്പം ഡ്രൈവ് മോഡുകൾക്കായി പ്രത്യേക ഡയൽ സഹിതം AMG നൽകുന്നു. CLE കാബ്രിയോലെറ്റിൻ്റെ രൂപത്തിൽ മെഴ്‌സിഡസ് അതിൻ്റെ മൂന്നാമത്തെ കൺവെർട്ടിബിൾ പുറത്തിറക്കുകയാണ്. സി-ക്ലാസ് അടിസ്ഥാനമാക്കി, പുതിയ മെർസിഡീസ് ബെൻസ് കാബ്രിയോലെറ്റ് രണ്ട് ഡോറുകളുളള സോഫ്റ്റ്-ടോപ്പ് സംവിധാനമാണ് ലഭ്യമാക്കുന്നത്.

അതിൽ നാല് പേർക്ക് സുഖമായി ഇരിക്കാൻ കഴിയും. കൺവേർട്ടിബിൾ ബോഡി ശൈലിക്ക് അനുസൃതമായി റീപ്രൊഫൈൽ ചെയ്ത പിൻഭാഗം ഉപയോഗിച്ച് സ്‌റ്റൈലിംഗ് നിലനിർത്തുമ്പോൾ സി-ക്ലാസിൽ നിന്നുള്ള മിക്ക സവിശേഷതകളും മോഡൽ നിലനിർത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കാൻ സാധിക്കുക. പുതിയ CLE കാബ്രിയോലെറ്റ് കഴിഞ്ഞ വർഷം ജൂലൈയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു, 201 bhp, 254 bhp എന്നിവയിൽ 2.0-ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ കരുത്ത് നൽകുന്നു.

443 bhp കരുത്തുള്ള CLE കാബ്രിയോലെറ്റ് എഎംജിയും ഓഫറിലുണ്ട്. ആഗോളതലത്തിൽ, സി-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ്, ഇ-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് എന്നിവയ്‌ക്ക് പകരമായി മെഴ്‌സിഡസ് CLE കാബ്രിയോലെറ്റ് ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത് സ്റ്റാൻഡേർഡ് സി-ക്ലാസിനേക്കാൾ നീളമുള്ളത്, ഇത് മോഡലിന് ഫോർ-ഡോർ സെഡാനെ അപേക്ഷിച്ച് ഒരു പ്രത്യേക നേട്ടം നൽകുന്നുണ്ട്.

രണ്ട് ഓഫറുകളും സി-ക്ലാസ് ഫാമിലിയുടെ ഭാഗമായിരിക്കുന്നത് കൊണ്ട് തന്നെ വില ഒരു കോടി രൂപയിൽ കൂടുതലായിരിക്കാനാണ് സാധ്യത. മുൻതലമുറ മോഡൽ നിർത്തലാക്കിയതിന് ശേഷം GLC എസ്‌യുവിയുടെ AMG കൂപ്പെ പതിപ്പ് തിരിച്ചുവരവിനായി വണ്ടിഭ്രാന്തൻമാർ കാത്തിരിക്കുകയായിരുന്നു. പുതിയ തലമുറ GLC എസ്‌യുവിയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന GLC 43 കൂപ്പെ കഴിഞ്ഞ വർഷമാണ് ആഗോളതലത്തിൽ പുറത്തിറക്കുന്നത്.

11.9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉള്ള ഇൻ്റീരിയറും ഏറെക്കുറെ സമാനമാണ്. മുൻ തലമുറ C-ക്ലാസ്, E-ക്ലാസ് കൂപ്പെകളെ അപേക്ഷിച്ച് ഫോർ-സീറ്റർ കൺവേർട്ടബിളിന് അധിക നീളമുണ്ട്. മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ, 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാവും CLE കാബ്രിയോലെറ്റിന്റെ ഹൃദയം. ഇതിനും ഒരു കോടിക്ക് മുകളിൽ വില വരും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 7, 2024, 21:40 [IST]
English summary
Mercedes benz india is all set to launch two new models tomorrow details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X