അഞ്ചും പത്തും അല്ല കോടികൾ മുടക്കാനൊരുങ്ങി ബെൻസ്, നിങ്ങൾക്കും വേണ്ടേ ബെൻസിൻ്റെ അന്തസ്സ്
വഴിയിലൂടെ ഒരു ബെൻസ് പോകുന്നത് കണ്ടാൽ നോക്കിനിൽക്കാത്ത ആരും തന്നെ കാണില്ല. അത് സ്വന്തമാക്കണമെന്ന് മനസിൽ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ജർമ്മൻ കാർ നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ് 2024-ൽ ഇന്ത്യയ്‌ക്കായുള്ള 24 മില്യൺ ഡോളറിൻ്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്, മാർക്കറ്റ് അനുസരിച്ച് തുക കൂട്ടുമെന്നാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് പുതിയതായി അറിയിച്ചിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ വിറ്റഴിച്ച നാല് കാറുകളിൽ ഒരെണ്ണം 1.5 കോടി രൂപയ്ക്ക് മുകളിലുള്ള ടോപ്പ് എൻഡ് മോഡലാണെന്ന് ഏപ്രിലിൽ മെഴ്‌സിഡസ് ബെൻസിൻ നിന്നുളള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
മാർച്ച് പാദത്തിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ എക്കാലത്തെയും ഉയർന്ന വിൽപ്പനയാണ് നേടിയത്, 2024-ൽ ഒൻപത് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്. ഈ ലൈനപ്പിൽ മൂന്ന് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും നാല് പുതിയ ടോപ്പ് എൻഡ് വാഹനങ്ങളും ഉൾപ്പെടുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2024 ലെ ഒന്നാം പാദത്തിൽ, ബ്രാൻഡിൻ്റെ ഇവികളുടെ പോർട്ട്‌ഫോളിയോ വർഷം തോറും 130 ശതമാനം വളർച്ച് കൈവരിച്ചിട്ടുണ്ട്, ഇത് EQE എസയുവിയുടെ ശക്തമായ സ്വാധീനം കൊണ്ട് മാത്രമാണ്. ഇലക്ട്രിക് ഓഫറുകൾ കൂടുതൽ വിപുലീകരിക്കുന്നതിനായി, 2024-ൻ്റെ ബാക്കി പാദത്തിൽ മൂന്ന് പുതിയ EV-കൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്, വർഷാവസാനത്തോടെ അതിൻ്റെ ഇലക്ട്രിക് ലൈനപ്പ് ആറ് മോഡലുകളായി ഇരട്ടിയാക്കുന്നതിലേക്കാണ് കമ്പനി ലക്ഷ്യമിടുന്നത്.
ബെൻസിൻ്റെ മറ്റ് പുതിയ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ബെന്‍സിന്റെ ജനപ്രിയ മോഡലുകളാണ് GLC എസ്‌യുവിയും C-ക്ലാസ് സെഡാനും. പുത്തന്‍ പവര്‍ട്രെയിനും ഫീച്ചറുകളും ചേര്‍ത്ത് GLC എസ്‌യുവിയുടെയും C-ക്ലാസ് സെഡാന്റെയും 2024 മോഡലുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്. പുതിയ GLC 300 4MATIC 75.90 ലക്ഷം രൂപ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.

GLC 220d 4MATIC സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 76.90 ലക്ഷം രൂപ മുടക്കാന്‍ തയാറാകണം. C-ക്ലാസ് മോഡലുകളിലേക്ക് വന്നാല്‍ C 200-ന് 61.85 ലക്ഷം രൂപയും C 220d-ന് 62.85 ലക്ഷം രൂപയുമാണ് വില. അതേസമയം C 300 AMG ലൈനിന് 69 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. 2016-ലാണ് ഈ കാര്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതിന് ശേഷം ഇതുവരെ മെര്‍സിഡീസ് GLC എസ്‌യുവിയുടെ ഏകദേശം 14,000 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
അപ്‌ഡേറ്റഡ് മെര്‍സിഡീസ് GLC-ക്ക് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. കൂളിംഗ്, ഹീറ്റിംഗ് ഫംഗ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഈ സീറ്റുകള്‍ മൂന്ന് സ്‌റ്റെപ്പുകളായി സജ്ജീകരിക്കാനും ഡോര്‍ പാനലിലെ ബട്ടണുകള്‍ വഴി നിയന്ത്രിക്കാനും കഴിയും. കൂടാതെ, GLC-ക്ക് രണ്ടാം നിരയില്‍ സൈഡ് എയര്‍ബാഗുകള്‍ ലഭിക്കുന്നു. കാറിലെ മൊത്തം എയര്‍ബാഗുകളുടെ എണ്ണം ഒമ്പതായി മാറിയത് ലക്ഷ്വറി എസ്‌യുവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കിടയിലെ പ്രിയപ്പെട്ട മോഡലുകളില്‍ ഒന്നാക്കി ഇതിനെ മാറ്റുന്നു.
2024 മെര്‍സിഡീസ്-ബെന്‍സ് GLC എസ്‌യുവിയിലെ 2.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നത് തുടരുന്നു. മെര്‍സിഡീസ് C-ക്ലാസ് ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു 3 സീരീസ്, ഔഡി A4 എന്നിവയുമായാണ് മത്സരിക്കുന്നത്. AMG ലൈന്‍ സ്‌റ്റൈലിംഗ്, 'നൈറ്റ് പാക്കേജ്', ഡിജിറ്റല്‍ ലൈറ്റുകള്‍, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം എന്നിവ ഉള്‍ക്കൊള്ളുന്ന C 300 AMG ലൈന്‍ ഉപയോഗിച്ച് C 300d മാറ്റിസ്ഥാപിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.
ഇതോടെ കാര്‍ C-ക്ലാസ് ലൈനപ്പിലെ പുതിയ റേഞ്ച് ടോപ്പിംഗ് മോഡലായി മാറി. ലക്ഷ്വറി സെഡാന്‍ സെഗ്‌മെന്റില്‍ ഡീസലിനേക്കാള്‍ പെട്രോള്‍ മോഡലുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്ന സാഹചര്യത്തിലാണ് വേരിയന്റുകള്‍ മാറ്റിസ്ഥാപിച്ചത്. ലക്ഷ്വറി സെഡാന്‍ വിഭാഗത്തില്‍ 70 ശതമാനം വില്‍പ്പനയും പെട്രോള്‍ വേരിയന്റുകള്‍ക്കാണെന്നാണ് കമ്പനി അധികൃതര്‍ തന്നെ വ്യക്താമാക്കുന്നത്.


Click it and Unblock the Notifications








