ബെൻസ് ഇവികളുടെ വിളയാട്ടം! EQS 680 -ക്ക് പിന്നാലെ 580 SUV ലോഞ്ച് ചെയ്ത് ബ്രാൻഡ്
മെർസിഡീസ് ബെൻസ് EQS 580 ഇന്ത്യയിൽ 1.41 കോടി രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മെഴ്‌സിഡീസ്-മെയ്‌ബാക്ക് EQS 680 ലോഞ്ച് ചെയ്‌ത് പത്ത് ദിവസത്തിനുള്ളിലാണ് ഓൾ-ഇലക്‌ട്രിക് എസ്‌യുവിയുടെ ലോഞ്ച് കമ്പനി നടത്തിയിരിക്കുന്നത്, ഇതിനോടകം തന്നെ ബ്രാൻഡിന് 50-ലധികം ഓർഡറുകൾ ലഭിച്ചിരിക്കുകയാണ്. പൂനെയിലെ ചക്കനിലുള്ള സ്ഥാപനത്തിൽ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് എസ്‌യുവി യുഎസിനു പുറത്തുള്ള ആദ്യത്തെ വിപണിയായിരിക്കും. EQS 580 എസ്‌യുവി ഈ വർഷം നിർമ്മാതാവിൽ നിന്നുള്ള മൂന്നാമത്തെയും അവസാനത്തെയും ലോഞ്ച് കൂടിയാണ്. 1.41 കോടി രൂപ വിലയുള്ള EQS ചെറിയ EQE എസ്‌യുവിയേക്കാൾ വെറും 2 ലക്ഷം രൂപ കൂടുതലാണ്.
EQS 580 അതിൻ്റെ മിക്ക സ്റ്റൈലിംഗുകളും EQS 680 മെയ്ബാക്കുമായി പങ്കിടുന്നതാണ്, സ്റ്റാൻഡേർഡ് കോൺട്രാസ്റ്റ് ബ്ലാക്ക് ഗ്രിൽ എലമെൻ്റ്, DRL-കൾക്കായുള്ള വ്യത്യസ്ത ലൈറ്റിംഗ് സിഗ്നേച്ചറുകൾ എന്നിങ്ങനെയുള്ള കുറച്ച് ഘടകങ്ങളിൽ മാത്രമാണ് വ്യത്യാസം. ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സെൻട്രൽ ടച്ച്‌സ്‌ക്രീൻ, പാസഞ്ചർ-സൈഡ് ഡിസ്‌പ്ലേ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ സിംഗിൾ പീസ് ഡിസ്‌പ്ലേയുള്ള EQS സെഡാനിൽ കാണുന്ന MBUX ഹൈപ്പർസ്‌ക്രീനും EQS എസ്‌യുവിക്ക് ലഭിക്കുന്നു.

അവസാന നിരയിലും ക്യാപ്റ്റൻ സീറ്റുകൾ ഓപ്ഷനുള്ള മൂന്ന് നിര സീറ്റുകളാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ബർമെസ്റ്റർ 3D സറൗണ്ട് സൗണ്ട് സിസ്റ്റം, പവർഡ് തൈ സപ്പോർട്ട് വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന രണ്ടാം നിര സീറ്റുകൾ, പിൻസീറ്റ് എൻ്റർടെയ്ൻമെൻ്റ്, റിയർ ആംറെസ്റ്റിൽ നീക്കം ചെയ്യാവുന്ന ടാബ്‌ലെറ്റ്, തുടർച്ചയായി ക്രമീകരിക്കാവുന്ന ഡാംപിംഗ് ഉള്ള എയർ സസ്‌പെൻഷൻ എന്നിവയാണ് എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്ന മറ്റ് ചില സവിശേഷതകൾ.
റിയർ ആക്സിൽ സ്റ്റിയറിങ്ങും ഈ മോഡലിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പവർട്രെയിൻ നോക്കിയാൽ മുൻവശത്ത്, എസ്‌യുവിയിൽ 122 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു, അത് 536 bhp പരമാവധി പവറും 858 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്ന ഒരു ഡ്യുവൽ-മോട്ടോർ സജ്ജീകരിച്ചിരിക്കുന്നു. EQS 580 ന് 4.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത വരെ പോകാനാകും, കൂടാതെ മണിക്കൂറിൽ 210 കിലാമീറ്ററാണ് വാഹനത്തിൻ്റെ പരമാവധി വേഗത.

എആർഎഐ സാക്ഷ്യപ്പെടുത്തിയ വാഹനത്തിൻ്റെ റേഞ്ച് കണക്ക് 809 കിലോമീറ്ററാണ്. ഇന്ത്യൻ വിപണിയിൽ ഇതിന് സമാനമായ എതിരാളികളൊന്നും ഇല്ലെങ്കിലും, വിലയുടെ കാര്യത്തിൽ അതിൻ്റെ ഏറ്റവും അടുത്ത എതിരാളികൾ BMW iX, Audi Q8 e-tron, വരാനിരിക്കുന്ന Kia EV9 എന്നിവയൊക്കെയാണ്. ഒരാഴ്ച്ച് മുൻപ് അവതരിപ്പിച്ച മെയ്ബാക്ക് EQS ഇലക്ട്രിക് എസ്‌യുവിയിലേക്ക് നോക്കിയാൽ ഇതിന് 2.25 കോടി രൂപയാണ് രാജ്യത്ത് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഇന്റീരിയറിൽ ട്രിപ്പിൾ സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള EQS എസ്‌യുവിയുടെ അതേ ലേഔട്ടാണ് വൈദ്യുത പതിപ്പിലും പിന്തുടർന്നിരിക്കുന്നത്. പക്ഷേ മെയ്ബാക്ക് നിർദ്ദിഷ്ട സ്റ്റാർട്ട്-അപ്പ് സീക്വൻസുകൾ. പിൻസീറ്റ് എൻ്റർടെയ്ൻമെൻ്റ് പാക്കേജിൽ രണ്ട് 11.6 ഇഞ്ച് ഡിസ്പ്ലേകൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. വാഹനത്തിന് പുറത്ത് വരെ ഉപയോഗിക്കാവുന്ന MBUX ടാബ്‌ലെറ്റും പിൻഭാഗത്തുണ്ട്. മെയ്ബാക്ക് EQS എസ്‌യുവിക്ക് രണ്ട് ഓപ്‌ഷണൽ പാക്കേജുകളും മെർസിഡീസ് ബെൻസ് ഒരുക്കിയിട്ടുണ്ട്.

അതായത് തെർമൽ കപ്പ് ഹോൾഡറുകൾ, MBUX റിയർ ടാബ്‌ലെറ്റിനുള്ള ഷെൽഫ്, നാല് USB-C പോർട്ടുകൾ, രണ്ട് HDMI ഇൻ്റർഫേസുകൾ എന്നിവ ഉൾപ്പെടുന്ന Chauffeur പാക്കേജ്, ഫസ്റ്റ് ക്ലാസ് റിയർ പാക്കേജ് എന്നിവയാണവ. ഓപ്ഷണൽ ആഡ്-ഓണുകളിൽ ഫോൾഡിംഗ് ടേബിളുകൾ, ഒരു കൂളിംഗ് കമ്പാർട്ട്മെന്റ്, സിൽവർ പൂശിയ ഷാംപെയ്ൻ ഗോബ്ലറ്റുകൾ എന്നിവയും ഉൾപ്പെടുന്നു.
മെയ്ബാക്ക് EQS എസ്‌യുവി 680 ട്രിമ്മിലാണ് മെർസിഡീസ് ബെൻസ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സെറ്റപ്പിൽ വരുന്ന കാറിന് മൊത്തത്തിൽ 658 bhp പവറിൽ പരമാവധി 950 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്ന് കമ്പനി പറയുന്നു. സ്റ്റാൻഡേർഡായി 4മാറ്റിക് ഓൾവീൽ ഡ്രൈവ് സാങ്കേതികവിദ്യയും ഇവിക്ക് ലഭിക്കുന്നുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മണിക്കൂറിൽ 0-100 കി.മീ വേഗതയിൽ കുതിക്കാൻ മോഡലിന് വെറും 4.4 സെക്കൻഡ് മതിയാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








