ഓഫ്റോഡ് രാജാവിന് ഇനി ഹൈബ്രിഡ് കരുത്തും; ഫെയ്‌സ്‌ലിഫ്റ്റ് വെളിപ്പെടുത്തി ജർമ്മൻ ബ്രാൻഡ്

ആഡംബരത്തിനൊപ്പം ഓഫ്റോഡ് മികവുകളുടെ രാജാവ് കൂടെയാണ് മെർസിഡീസ് ബെൻസ് G -ക്ലാസ് അല്ലെങ്കിൽ G -വാഗൺ എന്ന് നമുക്ക് ഏവർക്കും അറിയാം. ഇപ്പോൾ മെർസിഡീസ് G -ക്ലാസ് ലൈനപ്പിന് ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് കൂടെ നൽകിയിരിക്കുകയാണ്. എസ്‌യുവിയുടെ ഈ തലമുറയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ മുഖം മിനുക്കലാണിത്.

പുതുക്കിയ G -ക്ലാസിന് ഇപ്പോൾ മറ്റ് അല്ലറ ചില്ലറ മാറ്റങ്ങൾക്കൊപ്പം ലൈനപ്പിലുടനീളം മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിലെ തലമുറയിലുള്ള G -ക്ലാസ് 2018 -ൽ അനാച്ഛാദനം ചെയ്‌തതാണ്, എന്നാൽ ഇപ്പോൾ അതിൻ്റെ മുഴുവൻ ലൈനപ്പിലും ചെറിയ മാറ്റങ്ങൾ വാഹനത്തിന് ലഭിച്ചു.

G-

കൂടാതെ ഈ വർഷം അവസാം വിപണിയിൽ എത്തിയേക്കാവുന്ന G -ക്ലാസ് ഇവിയിലും കമ്പനി പ്രവർത്തിച്ചു വരികയാണ്, അരങ്ങേറ്റത്തിൽ ഈ മോഡലിനെ EQG എന്ന് വിളിക്കാൻ സാധ്യതയുണ്ട്. 48V മൈൽഡ് ഹൈബ്രിഡ് ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററുമായി (ISG) ഘടിപ്പിച്ചിട്ടുണ്ട്, എങ്കിലും എൻട്രി ലെവൽ മോഡൽ 3.0 ലിറ്റർ സ്‌ട്രെയിറ്റ് സിക്‌സ് ഡീസൽ യൂണിറ്റ് ഉപയോഗിക്കുന്നത് തുടരും.

ഇത് 357 bhp പവർ ഉയർത്തുന്നു, അതേസമയം torque ഉം 750 Nm ആയി ബൂസ്റ്റ് ചെയ്യുന്നു, അതുകൊണ്ടാണ് വാഹനത്തെ ഇപ്പോൾ G400d -ൽ നിന്ന് G450d -ലേക്ക് റീബാഡ്ജ് ചെയ്തിരിക്കുന്നത്. G500 മോഡൽ ചില വിപണികളിൽ വാഗ്ദാനം ചെയ്യുന്നത് തുടരും, അതിൻ്റെ 3.0 ലിറ്റർ ആറ് സിലിണ്ടർ ഇൻ ലൈൻ പെട്രോൾ യൂണിറ്റ് ഇപ്പോൾ 436 bhp ഉയർന്ന പവർ ഔട്ട്പുട്ട് നൽകുന്നു.

G-

G -ക്ലാസിന്റെ അപ്പ്ഡേറ്റിൽ സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾ നിർമ്മാതാക്കൾ വരുത്തിയിട്ടുണ്ട്. ഒരു പുതിയ ഫ്രണ്ട് ബമ്പറും റേഡിയേറ്റർ ഗ്രില്ലും വാഹനത്തിന് ലഭിക്കുന്നതായി നമുക്ക് ശ്രദ്ധിക്കാം, അതോടൊപ്പം A -പില്ലറുകൾ സൂക്ഷ്മമായി വൃത്താകൃതിയിലാക്കി വിൻഡ്‌സ്‌ക്രീനിൻ്റെ മുൻവശത്ത് ഒരു പുതിയ ലിപ് ചേർത്തിരിക്കുന്നതായി കാണാം.

പിന്നീടുള്ള രണ്ട് മാറ്റങ്ങളും എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇൻ്റീരിയർ നോയിസ് കുറയ്ക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, കൂടാതെ ഇലക്ട്രിക് പതിപ്പിനായുള്ള അപ്പ്ഡേറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയുമാണ്. ഈ മാറ്റങ്ങൾ എല്ലാം ചേർത്ത്, G -ക്ലാസിൻ്റെ ഡ്രാഗ് കോഫിഫിഷ്യൻ്റ് 0.53 -ൽ നിന്ന് 0.48 ആയി കുറച്ചതായി Mäntele അവകാശപ്പെടുന്നു.

G-

ഫ്രണ്ട് ഫേസിംഗ് ക്യാമറ ഇപ്പോൾ ഫ്രണ്ട് ബമ്പറിൽ താഴെയായി ഘടിപ്പിച്ചിരിക്കുന്നു, അതിനാൽ ഇത് ഒരു പുതിയ ട്രാൻസ്പരന്റ് ബോണറ്റ് വ്യൂ ഉപയോഗിച്ച് മികച്ച വിസിബിലിറ്റി പ്രദാനം ചെയ്യുന്നു. എന്നാൽ ക്യാമറ ക്ലീനായിരിക്കുന്നു എന്ന് ഉറപ്പാക്കാൻ മെർസിഡീസിന് ഒരു ചെറിയ ഓട്ടോ-ഡിപ്ലോയിംഗ് വാഷർ ജെറ്റ് ഈ മാറ്റത്തിനു വേണ്ടി ഘടിപ്പിക്കേണ്ടിയതായി വന്നു.

G -വാഗണിന്റെ ഉള്ളിൽ, GLS ഫെയ്‌സ്‌ലിഫ്റ്റിൽ ഡ്യൂട്ടി ചെയ്യുന്ന MBUX ഇൻഫോടെയിൻമെൻ്റ് സിസ്റ്റത്തിൻ്റെ അതേ പതിപ്പാണ് G -ക്ലാസിന് ലഭിക്കുന്നത്. അതോടൊപ്പം ടെമ്പറേച്ചർ കൺട്രോൾഡ് കപ്പ് ഹോൾഡറുകളും വയർലെസ് മൊബൈൽ ചാർജറും സഹിതം വാഹനത്തിന് ആദ്യമായി ഒരു ടച്ച്‌സ്‌ക്രീൻ യൂണിറ്റ് ലഭിക്കുന്നു.

G-

പ്രായോഗികതയുടെ മറ്റൊരു ഫീച്ചറായി, G -ക്ലാസ് ഇപ്പോൾ ആദ്യമായി കീലെസ് എൻട്രി കൂടെ അവതരിപ്പിക്കുന്നു. ഇതൊരു ചെറിയ മാറ്റമാണെങ്കിലും, ഡോർ ഹാൻഡിൽ പുനർരൂപകൽപ്പന ചെയ്യാതെ ഇൻസ്റ്റോൾ ചെയ്യുന്നതിന് കാര്യമായ ജോലി തന്നെയാണ്. ഡാഷ്‌ബോർഡിൻ്റെ നടുവിലുള്ള ഓഫ്-റോഡ് 'കൺട്രോൾ സെൻ്റർ' പ്രധാന ഫംഗ്‌ഷനുകളിലേക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി നവീകരിച്ചിട്ടുണ്ട് എന്നതും ഒരു അപ്പ്ഡേറ്റാണ്.

ഇതിൽ മാറ്റമില്ലാത്തത് മോഡലിൻ്റെ ഓഫ്റോഡ് കപ്പാസിറ്റിയ്ക്കാണ്, വാഹനത്തിന് 229 mm ഗ്രൗണ്ട് ക്ലിയറൻസ്, 700 mm ഫോർഡിംഗ് ഡെപ്ത്, 31 ഡിഗ്രി അപ്രോച്ച് ആംഗിൾ, 35 ഡിഗ്രി വരെ ചരിവുകളിൽ സ്റ്റെബിലിറ്റി നിലനിർത്താനുള്ള കഴിവ് എന്നിവയുണ്ട്. ഇന്നും മികച്ച ഒരു ഓഫ്റോഡർ തന്നെയാണ് G-വാഗൺ എന്ന് നിസംശയം പറയാം.

More from DriveSpark

Article Published On: Wednesday, March 27, 2024, 10:49 [IST]
English summary
Mercedes revealed new g class facelift model with hybrid powertrain and few updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X