കുറച്ചില്ലെങ്കിലും കൂട്ടാതിരുന്നൂടെ എംജീ... എതിരാളിക്ക് വില കൂടി, സൈഡിലിരുന്ന് ചിരിച്ച് ക്രെറ്റ
ഉത്സവകാലത്ത് കമ്പനികള്‍ തങ്ങളുടെ കാറുകളുടെ വില കുറച്ച് പരമാവധി വില്‍പ്പന വാരാനാണ് ശ്രദ്ധിക്കുക. എന്നാല്‍ ഈ സമയത്ത് കാറുകളുടെ വില കൂട്ടിയാല്‍ എങ്ങനെ ഇരിക്കും. അത്തരമൊരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ ജെഎസ്ഡബ്ല്യു-എംജി മോട്ടോര്‍ ഇന്ത്യ ചെയ്യുന്നത്. ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എന്നീ എസ്‌യുവികള്‍ക്ക് പിന്നാലെ എംജി ആസ്റ്റര്‍ മിഡ്-സൈസ് എസ്‌യുവിയുടെ വിലയും വര്‍ധിപ്പിച്ചു. വില പരിഷ്‌കാരം രാജ്യത്ത് ഉടനടി പ്രാബല്യത്തില്‍ വന്നു. മിഡ്‌സൈസ് എസ്‌യുവിയുടെ തിരഞ്ഞെടുത്ത വേരിയന്റുകളുടെ വിലയാണ് ഉയര്‍ത്തിയിരിക്കുന്നത്. എംജി ആസ്റ്റര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ ഇനി ഷോറൂമിലെത്തുമ്പോള്‍ 27000 രൂപ വരെ അധികം കരുതണം.
ഇക്കഴിഞ്ഞ ജൂണിലും എംജി ആസ്റ്ററിന്റെ വില കൂട്ടിയിരുന്നു. സ്പ്രിന്റ്, ഷൈന്‍, സെലക്ട്, ഷാര്‍പ്പ് പ്രോ, സാവി പ്രോ എന്നീ അഞ്ച് വേരിയന്റുകളില്‍ എസ്യുവി ലഭ്യമാണ്. ബ്ലാക്ക്, കാന്‍ഡി വൈറ്റ്, ഗ്ലേസ് റെഡ്, അറോറ സില്‍വര്‍, ഹവാന ഗ്രേ, സ്റ്റാറി ബ്ലാക്ക് റൂഫുള്ള കാന്‍ഡി വൈറ്റ് തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാന്‍ സാധിക്കും.

ഹുഡിന് കീഴില്‍ ആസ്റ്ററിന് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോള്‍ അല്ലെങ്കില്‍ 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു. NA പെട്രോള്‍ എഞ്ചിന്‍ 108 bhp പവറും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 138 bhp പവറും 220 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ് ടര്‍ബോ മില്‍. ആസ്റ്റര്‍ മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 5 സ്പീഡ് മാനുവല്‍, CVT, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ എന്നിവയാണവ.
ഇനി വില വര്‍ധനവിനെ കുറിച്ച് വിശദമായി നോക്കിയാല്‍ ആസ്റ്ററിന്റെ സാവി പ്രോ 1.3 AT സാംഗ്രിയ റെഡ്, സാവി പ്രോ 1.5 CVT സാംഗ്രിയ റെഡ്, സാവി പ്രോ 1.5 CVT ഐവറി പതിപ്പുകള്‍ 27,000 രൂപയാണ് കൂടുന്നത്. ഷാര്‍പ്പ് പ്രോ 1.5 CVT ഐവറി, ഷാര്‍പ്പ് പ്രോ 1.5 MT ഐവറി, സെലക്ട് 1.5 CVT ഐവറി പതിപ്പുകള്‍ക്ക് യഥാക്രമം 26000, 24000, 21000 രൂപ വീതം കൂടി.

ഷൈന്‍ 1.5 MT ഐവറിയും സെലക്ട് 1.5 MT ഐവറിയും വാങ്ങുന്ന ഉപഭോക്താക്കള്‍ ഇനി മുതല്‍ 20000 വീതം അധികം മുടക്കാന്‍ തയാറാകണം. എംജി ആസ്റ്റര്‍ റേഞ്ചിലെ മറ്റെല്ലാ പതിപ്പുകളുടെയും വിലയില്‍ മാറ്റമില്ല. എംജി ആസ്റ്ററിന്റെ ബേസ് വേരിയന്റിന്റെ വില 9.98 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 18.35 ലക്ഷം രൂപ വരെ േപാകുന്നു. എക്‌സ്-ഷോറൂം വിലകളാണിത്.
2024 അപ്‌ഡേറ്റിന്റെ സമയത്ത് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം തുടങ്ങിയ അധിക ഫീച്ചറുകള്‍ ആസ്റ്ററിന് ലഭിച്ചിരുന്നു. പുതിയ കണക്റ്റഡ് ഫീച്ചറുകളുള്ള ഐ-സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് സോഫ്റ്റ്വെയറും എംജി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍, സോഫ്റ്റ്-ടച്ച് ഡാഷ്ബോര്‍ഡ്, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകളുമായാണ് എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റ് വരുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍ എന്നിവയോടാണ് എംജി് ആസ്റ്റര്‍ മത്സരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








