ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ വാങ്ങാനിരുന്നവര്‍ക്ക് 'ഷോക്ക്'! പൈസ കുറവുള്ളവര്‍ പേടിക്കേണ്ട
ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് എസ്‌യുവി എന്ന വിശേഷണവുമായി എത്തിയ എംജി ഹെക്ടര്‍ ഏവര്‍ക്കും സുപരിചിതമാണ്. കഴിഞ്ഞ ദിവസം എംജി ഹെക്ടറിന്റെയും അതിന്റെ മൂന്ന് വരി പതിപ്പായ ഹെക്ടര്‍ പ്ലസിന്റെയും വില കമ്പനി ഉയര്‍ത്തിയിരുന്നു. 30,000 രൂപ വരെയാണ് എസ്‌യുവിയുടെ വില കൂട്ടിയത്. ഹെക്ടറിനെ കുടാതെ തങ്ങളുടെ ഇലക്ട്രിക് കാറുകളായ കോമെറ്റിന്റെയും ZS ഇവിയുടെയും വിലകള്‍ കൂടി കൂട്ടിയിരിക്കുകയാണ് എംജി ഇപ്പോള്‍. ഈ രണ്ട് കാറുകളുടെയും ഏതൊക്കെ വേരിയന്റുകളെയാണ് വില വര്‍ധനവ് ബാധിച്ചതെന്നും ഇനി മുതല്‍ ഇവ വാങ്ങാന്‍ എത്ര രൂപ അധികം മുടക്കേണ്ടി വരുമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ചുവടെ വിശദീകരിക്കാം.
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാറായ കോമെറ്റില്‍ നിന്ന് തന്നെ നമുക്ക് തുടങ്ങാം. ഈ കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റുകളുടെ വില എംജി ഉയര്‍ത്താത്തതിനാല്‍ സാധാരണക്കാര്‍ക്ക് ആശ്വസിക്കാം. എംജി കോമെറ്റിന്റെ ബേസ് എക്‌സിക്യൂട്ടീവ് എക്‌സൈറ്റ് ട്രിമ്മുകളുടെ വിലയിലാണ് മാറ്റമില്ലാത്തത്. എക്സൈറ്റ് FC, എക്സ്‌ക്ലൂസീവ്, എക്സ്‌ക്ലൂസീവ് FC ട്രിമ്മുകള്‍ക്ക് ഇപ്പോള്‍ 11,000 രൂപ മുതല്‍ 13,000 രൂപ വരെ വില കൂടിയിട്ടുണ്ട്.

എക്‌സൈറ്റ് FC ട്രിമ്മിന് മുമ്പ് 8.34 ലക്ഷം രൂപയായിരുന്നു വില. ഇപ്പോള്‍ ഇതിന് 8.45 ലക്ഷം രൂപ വിലയായി മുടക്കേണ്ടതുണ്ട്. അതായത് 11,000 രൂപ കൂടി. എക്‌സ്‌ക്ലൂസിവ് ട്രിമ്മിന് 12,000 രൂപ കൂടി വില ഇപ്പോള്‍ 9 ലക്ഷം രൂപയായി. 8.88 ലക്ഷമായിരുന്നു പഴയ വില. 9.24 ലക്ഷം രൂപ വിലയുണ്ടായിരുന്ന എക്‌സ്‌ക്ലൂസീവ് FC ട്രിമ്മിന് ഇനി മുതല്‍ 9.37 ലക്ഷം രൂപ മുടക്കണം.
13,000 രൂപയാണ് വര്‍ധനവ്. കോമെറ്റ് ഇവിയുടെ 100 ഇയര്‍ ലിമിറ്റഡ് എഡിഷന്റെ വിലയില്‍ മാറ്റമില്ല. 9.40 ലക്ഷം രൂപക്ക് ലിമിറ്റഡ് എഡിഷൻ കോമെറ്റ് വാങ്ങാനാകും. എക്‌സ്‌ഷോറൂം വിലകളാണിത്. വില വര്‍ദ്ധനവിന് മുമ്പുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീച്ചര്‍ അപ്ഡേറ്റുകളൊന്നും ഇല്ല എന്നത് ശ്രദ്ധേയമാണ്.

17.3 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവറെടുക്കുന്ന ഈ 4 സീറ്റര്‍ ഇലക്ട്രിക് ഹാച്ച്ബാക്ക് 230 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ARAI അവകാശപ്പെടുന്നത്. 42 PS പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന റിയര്‍-വീല്‍ ഡ്രൈവ് ഇലക്ട്രിക് മോട്ടോറുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. എംജി കോമറ്റ് ഇവിക്ക് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളില്ല. പക്ഷേ ടാറ്റ ടിയാഗോ ഇവി, സിട്രണ്‍ eC3 എന്നിവയ്ക്ക് താങ്ങാനാവുന്ന ഒരു ബദലാണ് ഇത്.
എംജി ZS ഇവിയിലേക്ക് വന്നാല്‍ ഇതിന്റെയും ബേസ് എക്സിക്യുട്ടീവ്, എക്സൈറ്റ് പ്രോ ട്രിമ്മുകളില്‍ കമ്പനി കൈവെച്ചിട്ടില്ല. അതിനാല്‍ ബേസ് ട്രിമ്മുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉഭോക്താക്കള്‍ കൂടുതല്‍ പണം നല്‍കേണ്ടതില്ല. ഇവയ്ക്ക് മുമ്പുള്ള പോലെ യഥാക്രമം 18.98 ലക്ഷം രൂപയും 19.98 ലക്ഷം രൂപയുമാണ് വില. ZS ഇവിയുടെ 100 ഇയര്‍ ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ വിലയിലും മാറ്റമില്ല.

എക്സ്‌ക്ലൂസീവ് പ്ലസ് ട്രിമ്മിന് 25,000 രൂപ വര്‍ധിച്ച് വില 24.23 ലക്ഷം രൂപയായി. 23.98 ലക്ഷം രൂപയായിരുന്നു മുന്‍വില. എക്‌സ്‌ക്ലൂസീവ് പ്ലസ് ഡ്യുവല്‍ ടോണ്‍ ട്രിമ്മിന് 24000 രൂപ കൂടി 24.44 ലക്ഷമായി വില. ZS ഇവിയുടെ എസെന്‍സ് ട്രിമ്മുകള്‍ക്ക് ഇപ്പോള്‍ 25,000 രൂപ വരെ വില കൂടുതലാണ്. 25.233 ലക്ഷമാണ് പുതിയ വില.
ഡ്യുവല്‍-ടോണ്‍ പതിപ്പുകള്‍ക്ക് മുമ്പത്തേക്കാള്‍ 24,000 രൂപ അധികം മുടക്കണം. വില വര്‍ധിച്ചെങ്കിലും ഈ മോഡലിലും ഫീച്ചര്‍, ഡിസൈന്‍ അപ്‌ഡേറ്റുകള്‍ ഒന്നും വരുത്തിയിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയ ആദ്യത്തെ ലോംഗ് റേഞ്ച് ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് എംജി ZS ഇവി. 50.3 kWh ബാറ്ററി പായ്ക്കും 177 PS പവറും 280 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമാണ് ഇതിന്റെ പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നത്.
ഈ ഇവിക്ക് ഒറ്റ ചാര്‍ജില്‍ 461 കി.മീ ദൂരം ഓടാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഹ്യുണ്ടായി കോന ഇലക്ട്രിക്, BYD അറ്റോ 3, എന്നിവയാണ് എംജി ZS ഇവിയുടെ പ്രധാന എതിരാളികള്‍. ടാറ്റ നെക്സോണ്‍ ഇവി, മഹീന്ദ്ര XUV400 എന്നിവയുടെ ചെലവേറിയ ഒരു ബദലായി ഇതിനെ വേണമെങ്കില്‍ കണക്കാക്കാം. മാരുതിയുടെ വരാന്‍ പോകുന്ന കന്നി ഇവിയായ eVX-ന്റെ വെല്ലുവിളിയും ഭാവിയില്‍ എംജി ZS ഇവി ഏറ്റെടുക്കേണ്ടതായി വരും.


Click it and Unblock the Notifications








