230 കി.മീ റേഞ്ചുള്ള ഇലക്ട്രിക് കാര്‍ 4.99 ലക്ഷത്തിന്! എല്ലാവരെ കൊണ്ടും ഇവി വാങ്ങിപ്പിക്കാന്‍ എംജി
ഒരു ഇവി വാങ്ങാന്‍ വിചാരിച്ചാല്‍ അതിന്റെ ഉയര്‍ന്ന വിലയാണ് പലരെയും പിന്നോട്ടടിപ്പിച്ചിരുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന ഇലക്ട്രിക് കാര്‍ എംജി കോമെറ്റ് ഇവിയാണ്. എംജി കോമെറ്റ് ഇവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 6.99 ലക്ഷം രൂപ മുതലാണ്. ഈ കാറിന്റെ കുറഞ്ഞ വിലയും ഒതുക്കമുള്ള വലിപ്പവും കാരണം സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ അതിവേഗം ഇതിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. കോമെറ്റ് ഇഷ്ടപ്പെട്ടെങ്കിലും 7 ലക്ഷം ഇല്ലാത്തതിനാല്‍ പെട്രോള്‍ വണ്ടി വാങ്ങാന്‍ നില്‍ക്കുന്നവരാണെങ്കില്‍ നിങ്ങളെങ്കില്‍ ഒരു സന്തോഷവാര്‍ത്തയുണ്ട്. നിങ്ങള്‍ക്ക് ഇപ്പോള്‍ വെറും 5 ലക്ഷം രൂപക്ക് എംജി കോമെറ്റ് ഇവി സ്വന്തമാക്കാം.
ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രാപ്യമാക്കാന്‍ വേണ്ടി എംജി നൂതനമായ ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) പ്രോഗ്രാമിന് പുതിയ വിന്‍ഡ്‌സര്‍ ഇവിയിലൂടെ തുടക്കമിട്ടിരുന്നു. BaaS പ്രോഗ്രാമിന് കീഴില്‍ 9.99 ലക്ഷം രൂപയ്ക്കാണ് ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനമായ വിന്‍ഡ്‌സര്‍ എംജി വില്‍ക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ ബാറ്ററി വാങ്ങുന്നതിന് പകരം കിലോമീറ്ററിന് നിശ്ചിത തുകയ്ക്ക് വാടകയ്ക്ക് എടുക്കുന്ന പ്രോഗ്രാമാണ് BaaS.

കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഇവി സാമ്പത്തികമായി ആക്സസ് ചെയ്യാനായി കോമെറ്റ് ഇവി, ZS ഇവി എന്നീ മോഡലുകളെ കൂടി ചേര്‍ത്ത് എംജി ഈ പദ്ധതി വിപുലീകരിച്ചു. ഇന്ത്യയില്‍ ഇവികളോട് പലരും മുഖംതിരിഞ്ഞ് നില്‍ക്കാന്‍ കാരണം അവ വാങ്ങാനുള്ള ഉയര്‍ന്ന പ്രാരംഭ ചെലവുകളാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് ഇലക്ടിക് മൊബിലിറ്റി സ്വീകരിക്കുന്നത് എളുപ്പമാക്കുന്നതിനാണ് ഈ നീക്കം.
BaaS പ്രോഗ്രാമിന് കീഴില്‍ ഡ്രൈവ് ചെയ്യുന്ന ദൂരത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ ബാറ്ററി ഉപയോഗത്തിന് ഫീസ് നല്‍കുന്നു. ഇപ്പോള്‍ 4.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമായ കോമറ്റ് ഇവിക്ക് കിലോമീറ്ററിന് 2.5 രൂപയാണ് ബാറ്ററി വാടകയായി ഈടാക്കുന്നത്. മറുവശത്ത് ZS ഇവിയുടെ പ്രാരംഭ വില 13.99 ലക്ഷം രൂപയാണ്. ബാറ്ററി വാടക കിലോമീറ്ററിന് 4.5 രൂപയാണ്.

മൂന്ന് വര്‍ഷത്തിന് ശേഷം 60% ബൈബാക്ക് മൂല്യം ഉറപ്പ് നല്‍കുന്നതാണ് BaaS പ്രോഗ്രാമിന്റെ മറ്റൊരു ആകര്‍ഷണം. വാഹനം തിരികെ നല്‍കാനോ അപ്‌ഗ്രേഡ് ചെയ്യാനോ ഉള്ള ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വ ബോധം നല്‍കുന്നുവെന്ന് മാത്രമല്ല ഉടമകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളും മുന്‍ഗണനകളുമായി യോജിപ്പിക്കുകയും ചെയ്യുന്നു.
ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 55-ലധികം i-SMART ഫീച്ചറുകള്‍ക്കൊപ്പമാണ് എംജി കോമെറ്റ് ഇവി വരുന്നത്. 17.3 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവറെടുക്കുന്ന ഈ 4 സീറ്റര്‍ ഇലക്ട്രിക് ഹാച്ച്ബാക്ക് 230 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ARAI അവകാശപ്പെടുന്നത്. 42 PS പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന റിയര്‍-വീല്‍ ഡ്രൈവ് ഇലക്ട്രിക് മോട്ടോറുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.

എംജി കോമറ്റ് ഇവിക്ക് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളില്ല. പക്ഷേ ടാറ്റ ടിയാഗോ ഇവി, സിട്രണ്‍ eC3 എന്നിവയ്ക്ക് താങ്ങാനാവുന്ന ഒരു ബദലാണ് ഇത്. ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയ ആദ്യത്തെ ലോംഗ് റേഞ്ച് ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് എംജി ZS ഇവി. 50.3 kWh ബാറ്ററി പായ്ക്കും 177 PS പവറും 280 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമാണ് ഇതിന്റെ പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നത്.
ഈ ഇവിക്ക് ഒറ്റ ചാര്‍ജില്‍ 461 കി.മീ ദൂരം ഓടാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഹ്യുണ്ടായി കോന ഇലക്ട്രിക്, BYD അറ്റോ 3, എന്നിവയാണ് എംജി ZS ഇവിയുടെ പ്രധാന എതിരാളികള്‍. ടാറ്റ നെക്‌സോണ്‍ ഇവി, മഹീന്ദ്ര XUV400 എന്നിവയുടെ ചെലവേറിയ ഒരു ബദലായി ഇതിനെ വേണമെങ്കില്‍ കണക്കാക്കാം.
BaaS പ്രോഗ്രാം കൊണ്ട് വ്യക്തികള്‍ക്ക് മാത്രമല്ല ഉപകാരമുള്ളത്. ഇത് ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ മൊത്തത്തിലുള്ള സ്വീകാര്യത വര്‍ദ്ധിപ്പിക്കും. കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ഓഫര്‍ ചെയ്യുന്നതിനൊപ്പം ബൈബാക്ക് ഓഫറുകള്‍ കൂടി നല്‍കുന്നതോടെ ഉപഭോക്താക്കളുടെ പ്രധാന ആശങ്കകള്‍ എല്ലാം എംജി പരിഹരിക്കുന്നു. ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് ലളിതമാക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ മലിനീകരണം കുറഞ്ഞ സീറോ എമിഷന്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന്റെ ലക്ഷ്യങ്ങളെ BaaS പ്രോഗ്രാം പിന്തുണയ്ക്കുന്നു.


Click it and Unblock the Notifications








