എംജിയുടെ അടുത്ത ഇവിയുടെ പേര് ഇതാണോ? പേര് കണ്ടാല്‍ തന്നെ വാങ്ങിപ്പോകും!

വില്‍പ്പനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ടാറ്റ മോട്ടോര്‍സിന് പിന്നില്‍ രണ്ടാമതാണ് എംജി. വില്‍പ്പനയുടെ മൂന്നില്‍ ഒന്നും ഇവികള്‍ സംഭാവന ചെയ്യുന്നതിനാല്‍ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ പോകുകയാണ് ബ്രാന്‍ഡ്. വരാന്‍ പോകുന്ന ഇവിക്ക് ഇടാന്‍ വേണ്ടി എംജി പുതിയെരു പേരും ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി നോക്കാം.

100 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ബ്രിട്ടീഷ് ബ്രാന്‍ഡാണ് എംജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മോറിസ് ഗരാജസ്. ചൈനക്കാാരുടെ കൈവശമുണ്ടായിരുന്ന ഈ ബ്രാന്‍ഡിന്റെ വലിയൊരു പങ്ക് ഓഹരികള്‍ അടുത്തിടെ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു വാങ്ങിയിരുന്നു. അതിന്റെ മാറ്റങ്ങള്‍ അടുത്ത കാലത്തായി കണ്ടുവരുന്നുണ്ട്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്നത് എംജിയാണ്.

mg comet ev

കോമെറ്റ് ഇവി എന്ന കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ വിപണിയില്‍ മികച്ച വില്‍പ്പനയാണ് നേടുന്നത്. ബാറ്ററി വിലയില്‍ വന്ന കുറവിന്റെ പങ്ക് ജനങ്ങളിലേക്ക് എത്തിക്കാന്‍ അടുത്തിടെ എംജി കോമെറ്റിന്റെ വിലയും കുറച്ചിരുന്നു. കൂടുതല്‍ താങ്ങാവുന്ന ഇലക്ട്രിക് കാറായി കോമെറ്റ് മാറിയത് വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെല്ലാം ഇടയിലാണ് എംജി തങ്ങളുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയിലെ മോഡലുകളുടെ എണ്ണം ഉടന്‍ മൂന്നാക്കി ഉയര്‍ത്താന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

എംജി എക്‌സെലര്‍ ഇവി എന്ന പേര് ട്രേഡ്മാര്‍ക്ക് ചാര്‍ത്തിയതോടെയാണ് ഇക്കാര്യം ഉറപ്പായത്. ട്രേഡ്മാര്‍ക്ക് ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് 'അക്‌സപ്്റ്റഡ് ആന്‍ഡ് അഡ്വര്‍ടൈസ്ഡ്' എനനാണ്. അതുകൊണ്ട് തന്നെ വരാന്‍ പോകുന്ന എംജി ഉല്‍പ്പന്നത്തിന് ഈ പേര് ലഭിക്കാന്‍ ബലമായ സാധ്യതകളുണ്ട്. എക്‌സെലര്‍ എന്ന പേരിനൊപ്പം ലോഗോയും ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്. സാധാരണയായി എംജി ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റുകളുടെ പേരുകളാണ് കാറുകള്‍ക്കായി തെരഞ്ഞെടുക്കാറുള്ളത്.

mg excelor ev

ഹെക്ടര്‍, ഗ്ലോസ്റ്റര്‍, ആസ്റ്റര്‍, കോമെറ്റ് എന്നിവയെല്ലാം അങ്ങനെ വന്നതാണ്. എന്നാല്‍ എക്‌സെലര്‍ എന്ന പേരില്‍ ഒരു ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റില്ല. ഒരുപക്ഷേ പേരിന്റെ കാര്യത്തില്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ കമ്പനി തയാറായിക്കാണും. പുതിയ ഇന്ത്യന്‍ മുതലാളിമാരൊക്കെ വന്നതല്ലേ. ആഗോള വിപണിയില്‍ എംജി ഒരുപിടി ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഇന്ത്യന്‍ വിപണി മുന്നില്‍ കണ്ട് ഒരു പുതിയ ഇവി വികസിപ്പിക്കാന്‍ ഏതായാലും കമ്പനി ഇപ്പോള്‍ തുനിഞ്ഞേക്കില്ല.

രാജ്യത്തെ ഇവി വില്‍പ്പന ഇന്നും മന്ദഗതിയിലാണെന്നത് തന്നെ കാരണം. അതുകൊണ്ട് തങ്ങളുടെ ഗ്ലോബല്‍ ലൈനപ്പിലെ ഒരു മോഡല്‍ റീബാഡ്ജ് ചെയ്ത് കൊണ്ടുവരാനാണ് കൂടുതല്‍ സാധ്യത. 2023 ജനുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ കമ്പനി തങ്ങളുടെ എല്ലാ കാറുകളും അന്താരാഷ്ട്ര തലത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇതനുസരിച്ച് എംജി eEMG6 ഹൈബ്രിഡ് സെഡാന്‍, എംജി eHS എസ്‌യുവി, മാര്‍വല്‍ R, എംജി eRX5 എസ്‌യുവി എന്നീ മോഡലുകളെല്ലാം പ്രദര്‍ശിപ്പിച്ചു.

mg excelor ev logo name trademarked

ഇവയില്‍ ഒന്നായിരിക്കും എക്‌സെലര്‍ എന്ന പേരില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുക. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഈ എക്സെലര്‍ ഇവി എന്ന പേരില്‍ എംജി ഏത് കാറാണ് കൊണ്ടുവരാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക് നല്ല ഡിമാന്‍ഡ് ഉള്ളതിനാല്‍ എംജി ഒരു ഇലക്ട്രിക് എസ്‌യുവി കൊണ്ടുവരാനാണ് കൂടുതല്‍ സാധ്യത.

ഈ വര്‍ഷം എകസെലറിന് പുറമെ മറ്റൊരു കാര്‍ കൂടി എംജി ലോഞ്ച് ചെയ്യുന്നുണ്ട്. മുന്‍നിര മോഡലായ എംജി ഗ്ലോസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് അത്. ഗ്ലോസ്റ്റര്‍ എസ്‌യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഈ മാസം അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രചാരമേറി വരുന്ന സാഹചര്യത്തില്‍ അതിന്റെ നേട്ടം കൊയ്യാനാണ് വാഹന നിര്‍മാതാക്കളുടെ പ്ലാന്‍.

mg excelor ev logo name trademarked

മാരുതി സുസുക്കി, ടൊയോട്ട എന്നീ വമ്പന്‍മാര്‍ ഇതുവരെ ഇന്ത്യന്‍ ഇവി വിപണിയില്‍ ഇറങ്ങിയിട്ടില്ല. അതുകൊണ്ട് അവരുടെയെല്ലാം വരവിന് മുമ്പേ കളംനിറയാനാണ് എംജിയുടെ പുറപ്പാട്. എംജി ഇതുവരെ ഇറക്കിയ ഇവികള്‍ തരക്കേടില്ലാത്ത അഭിപ്രായം നേടിയിട്ടുണ്ട്. ഇന്ത്യക്കാരുടെ ആവശ്യകതകള്‍ നിറവേറ്റുന്ന രീതിയില്‍ താങ്ങാവുന്ന വിലയും മികച്ച റേഞ്ചും തരക്കേടില്ലാത്ത ഫീച്ചര്‍ ലിസ്റ്റുമെല്ലാം ഉള്‍ക്കൊള്ളുന്ന വണ്ടിയാണെങ്കില്‍ അത് ഹിറ്റടിക്കമെന്ന് ഉറപ്പിച്ച് പറയാം.

More from DriveSpark

Article Published On: Saturday, March 16, 2024, 10:45 [IST]
English summary
Mg excelor ev name trademarked will be rebadged version of existing global electric car model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X