7 പേര്‍ക്ക് അടിച്ച്‌പൊളിച്ച് പോകാം; 'ബ്ലാക്ക് ബീസ്റ്റ്' സ്വന്തമാക്കാന്‍ 1.34 ലക്ഷം കുറച്ച് മുടക്കിയാല്‍ മതി

ചൈനീസ് ഉടമസ്ഥതയിലുണ്ടായിരുന്ന ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായി എംജി മോട്ടോറില്‍ ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യു വന്‍ നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യന്‍ ഉടമകളെ ലഭിച്ചതോടെ ചില നിര്‍ണായക തീരുമാനങ്ങളും കമ്പനി അടുത്ത കാലത്തായി കൈക്കൊണ്ടിരുന്നു. കമ്പനിയുടെ മുഴുവന്‍ ശ്രേണിയുടെയും വിലകള്‍ 2024 ഫെബ്രുവരിയില്‍ പരിഷ്‌ക്കരിച്ചത്ായിരുന്നു അത്.

എംജിയുടെ വാഹന നിരയില്‍ തിരഞ്ഞെടുത്ത മോഡലുകളുടെ വില ഗണ്യമായി കുറച്ചത് വാഹനപ്രേമികള്‍ക്ക് വലിയ സന്തോഷം പകരുകയാണ്. മുന്‍നിര എസ്‌യുവിയായ ഗ്ലോസ്റ്ററിന്റെ വില 1.34 ലക്ഷം രൂപ വെട്ടിക്കുറച്ചതാണ് അതില്‍ ഏറ്റവും പ്രധാനം. ഷാര്‍പ്പ്, സാവി, ബ്ലാക്ക്സ്റ്റോം എന്നിവയുള്‍പ്പെടെ മൂന്ന് ട്രിം ലെവലുകളിലാണ് എംജി ഗ്ലോസ്റ്റര്‍ എസ്‌യുവി വില്‍പ്പനക്കെത്തിക്കുന്നത്.

mg gloster blackstorm

ഇതില്‍ ബ്ലാക്ക്സ്റ്റോം ടര്‍ബോക്ക് 1.34 ലക്ഷം രൂപയും ട്വിന്‍ ടര്‍ബോക്ക് 87,000 രൂപയും ഇനി കുറച്ച് മുടക്കിയാല്‍ മതി. ഇതോടെ എംജി ഗ്ലോസ്റ്റര്‍ ബ്ലാക്ക്സ്റ്റോം ടര്‍ബോ ഡീസലിന്റെ പുതുക്കിയ എക്‌സ്‌ഷോറൂം വില 39.71 ലക്ഷം രൂപയായി. അതേസമയം 42.99 ലക്ഷം രൂപയാണ് ബ്ലാക്ക്സ്റ്റോം ട്വിന്‍-ടര്‍ബോ ഡീസലിന്റെ പുതിയ വില. മറ്റ് ഗ്ലോസ്റ്റര്‍ ട്രിമ്മുകളുടെ വിലയില്‍ മാറ്റമില്ല.

അറിയാത്തവര്‍ക്കായി മറ്റ് ഗ്ലോസ്റ്റര്‍ വേരിയന്റുകളില്‍ നിന്ന് ബ്ലാക്ക്‌സ്‌റ്റേമിനെ വ്യത്യസ്തമാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ടാറ്റ മോട്ടോര്‍സ് ഡാര്‍ക്ക് എഡിഷന്‍, മാരുതി സുസുക്കി ബ്ലാക്ക് എഡിഷന്‍, ഫോക്‌സ്‌വാഗണ്‍ ഡാര്‍ക്ക് ബ്ലാക്ക് പേള്‍ എന്നിവയില്‍ നടപ്പാക്കി വിജയിച്ച ഓള്‍ ബ്ലാക്ക് ലുക്കാണ് എംജി പ്രീമിയം എസ്‌യുവിയില്‍ നടപ്പാക്കിയത്. മെറ്റല്‍ ബ്ലാക്ക്, മെറ്റല്‍ ആഷ് എന്നിങ്ങനെ രണ്ട് പെയിന്റ് ഓപ്ഷനിലാണ് ഇത് വിപണിയില്‍ എത്തിയത്.

mg gloster blackstorm walkaround

എംജി ഗ്ലോസ്റ്റര്‍ ബ്ലാക്ക്സ്റ്റോമിന് ബ്ലാക്ക്ഡ്-ഔട്ട് മെഷ് ഗ്രില്ലും സ്വെപ്റ്റ്-ബാക്ക് എല്‍ഇഡി ഹെഡ്ലൈറ്റുകളും സ്‌കള്‍പ്‌ചേര്‍ഡ് ഹുഡും ഉണ്ട്. റൂഫ് റെയിലുകള്‍, ഇന്‍ഡിക്കേറ്റര്‍ മൗണ്ടഡ് ഒആര്‍വിഎമ്മുകള്‍, ഷാര്‍പ്പ് ബോഡി ലൈനുകള്‍, ബ്ലാക്ക് പില്ലറുകള്‍, സൈഡ്-സ്റ്റെപ്പറുകള്‍, സ്‌റ്റൈലിഷ് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍. വിന്‍ഡോ വൈപ്പര്‍, ക്രോം ബാര്‍ ബന്ധിപ്പിച്ചിരിക്കുന്ന റാപ് എറൗണ്ട് ടെയില്‍ലാമ്പുകള്‍, ക്വാഡ് എക്സ്ഹോസ്റ്റ് ടിപ്പുകള്‍ എന്നിവ വാഹനത്തിന്റെ പിന്‍ഭാഗത്തെ ആകര്‍ഷണീയമാക്കുന്നു.

എസ്‌യുവിയുടെ ബോഡിയുലടനീളം നിരവധി റെഡ് ആക്‌സന്റുകളും നല്‍കിയിട്ടുണ്ട്. ഇന്റീരിയറിലും ബ്ലാക്ക് ആന്‍ഡ് റെഡ് ട്രീറ്റ്മെന്റ് ലഭിക്കുന്നു. ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ അപ്‌ഹോള്‍സ്റ്ററിയും സ്റ്റിയറിംഗ് വീലിലും ഡാഷ്‌ബോര്‍ഡിലും റെഡ് ആക്‌സന്റുകളും ലഭിക്കുന്നു. 4,985 mm നീളവും 1,926 mm വീതിയും 1,867 mm ഉയരവുമാണ് ഗ്ലോസ്റ്ററിന്റെ വലിപ്പം.

mg gloster

ഗ്ലോസ്റ്റര്‍ ബ്ലാക്ക്സ്റ്റോം 6, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. 6 സീറ്റുകളുള്ള ലേഔട്ടില്‍ ആറ് ക്യാപ്റ്റന്‍ സീറ്റുകളും 7 സീറ്റര്‍ മൂന്നാം നിരയില്‍ ഒരു ബെഞ്ചും ഉള്‍ക്കൊള്ളുന്നു. എംജി ഗ്ലോസ്റ്റര്‍ 2WD, 4WD ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. അതേസമയം ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇത് ലഭ്യമാകുന്നത്. ഹുഡിന് കീഴില്‍ എംജി ഗ്ലോസ്റ്റര്‍ എസ്‌യുവി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്.

2WD പതിപ്പുകള്‍ക്ക് 163 bhp പവറുള്ള 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 218 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിനാണ് 4WD മോഡലിന്റെ ഹൃദയം. ഈ രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേരുന്നു.

ഈ എഞ്ചിന്‍-ഗിയര്‍ ബോക്‌സ് കോംബോ സുഗമമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു. 4WD പതിപ്പിന് ഷിഫ്റ്റ് ഓണ്‍ഫ്‌ലൈ സംവിധാനമുള്ള ബോര്‍ഗ്വാര്‍ണര്‍ ട്രാന്‍സ്ഫര്‍ കെയ്‌സുള്ള ഒരു ഡ്രൈവ്‌ട്രെയിന്‍ ലഭിക്കുന്നു. ബ്ലാക്ക്സ്റ്റോം മോഡലുകള്‍ക്ക് വില കുറച്ചെങ്കിലും എംജി ഗ്ലോസ്റ്റര്‍ എസ്‌യുവിയുടെ മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകളിലോ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നുമില്ല.

12 ഡേ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, 8 വേ അഡ്ജസ്റ്റബിള്‍ പാസഞ്ചര്‍ സീറ്റ്, ഡ്യുവല്‍ പനോരമിക് സണ്‍റൂഫ് എന്നിവയാണ് പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍. ഗ്ലോസ്റ്ററിന്റെ മറ്റ് മോഡലുകളില്‍ നിലവിലുള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ് അസിസ്റ്റ് എന്നിവയുള്‍പ്പെടുന്ന നൂതന ഡ്രൈവര്‍-അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS) ഉള്‍പ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകള്‍ ഗ്ലോസ്റ്റര്‍ ബ്ലാക്ക്‌സ്‌റ്റോം എഡിഷനില്‍ വരുന്നു.

More from DriveSpark

Article Published On: Tuesday, February 6, 2024, 17:02 [IST]
English summary
Mg gloster blackstorm received price cut of up to rs 1 34 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X