3 കൊല്ലം പരിപാലനത്തിന് നയാപൈസ ചെലവില്ല! ഫോര്‍ച്യൂണറിന്റെ വില്‍പ്പന അടര്‍ത്തിയെടുക്കാന്‍ എംജി ഗ്ലോസ്റ്റർ

ഇന്ത്യയില്‍ ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റിലെ മുടിചൂടാമന്നനാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. കള്‍ട്ട് ഫാന്‍സും വന്‍ ജനപ്രീതിയുമുള്ള ടൊയോട്ട എസ്‌യുവിയെ ഒന്ന് വിറപ്പിക്കാന്‍ പോലും നിലവില്‍ മാര്‍ക്കറ്റിലുള്ള എസ്‌യുവികള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് സത്യം. എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഫീച്ചറുകളും സൗകര്യങ്ങളും കുറവാണെങ്കിലും ഫോര്‍ച്യൂണറിനെ തോല്‍പ്പിക്കാന്‍ എതരാളികള്‍ക്ക് സാധിക്കാത്തതിന് രണ്ട്, മൂന്ന് കാരണങ്ങളുണ്ട്.

അതില്‍ ഒന്നാമത്തേത് വിഐപികള്‍, ബിസിനസുകാര്‍, രാഷ്ട്രീയക്കാര്‍, ഓഫ്-റോഡ് പ്രേമികള്‍ എന്നിവര്‍ക്കിടയിലെ ജനപ്രീതിയാണ്. ടൊയോട്ട വാഹനങ്ങളുടെ വിശ്വാസ്യതയും കുറഞ്ഞ പരിപാലന ചെലവുമാണ് രണ്ടാമത്തേത്. റീസെയില്‍ വാല്യുവാണ് മൂന്നാമത്തെ കാരണം. ഇതില്‍ ആദ്യത്തെ സംഗതിയുടെ കാര്യം എതിരാളികള്‍ നോക്കുകയേ വേണ്ട. എന്നാല്‍ പരിപാലനച്ചെലവിന്റെയും റീസെയില്‍ വാല്യുവിന്റെയും കാര്യത്തില്‍ ഒരു ശ്രമം നടത്താന്‍ പറ്റിയേക്കും.

mg gloster promises zero maintenance costs

എംജി മോട്ടോര്‍ ഫോര്‍ച്യൂണറിനെ നേരിടാനിറക്കിയ മോഡലാണ് ഗ്ലോസ്റ്റര്‍. ആഡംബരവും ടെക്‌നോളജിയും തുളുമ്പുന്ന ഒരു ഫുള്‍സൈസ് എസ്യുവിയാണ് ഗ്ലോസ്റ്റര്‍. റീസെയില്‍ വാല്യുവിന്റെയും പരിപാലനച്ചെലവിന്റെയും കാര്യത്തില്‍ ഫോര്‍ച്യൂണറിനെ വെല്ലാനായി എംജി മോട്ടോര്‍ ഇന്ത്യ ഗ്ലോസ്റ്ററിനായി ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് പ്രോഗ്രാം അവതരിപ്പിച്ചു. പുതിയ ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍ പ്രോഗ്രാമിലൂടെ ടൊയോട്ട ഫോര്‍ച്യൂണറില്‍ നിന്ന് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.

എസ്‌യുവി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മെയിന്റനന്‍സ് ചെലവുകളെ കുറിച്ച് യാതൊരു ബേജാറുമില്ലാതെ സമാധാനമായിട്ട് ഇരിക്കാമെന്നതാണ് എംജി മുന്നോട്ട് വെക്കുന്ന ഓഫര്‍. ടൊയോട്ടയുടെ കുറഞ്ഞ മെയിന്റനന്‍സ് ചെലവുകളേക്കാള്‍ എന്തുകൊണ്ടും മെച്ചമാണെല്ലോ ചെലവുകളേ ഇല്ലെന്നത്. വിശദമായി പറഞ്ഞാല്‍ ഈ പ്രോഗ്രാമിന് കീഴില്‍ വണ്ടി വാങ്ങിയ അന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് ഗ്ലോസ്റ്റര്‍ ഉടമകള്‍ക്ക് സര്‍വീസ് റിപ്പയര്‍ ചെലവുകള്‍ക്ക് നയാപൈസ ചെലവ് വരില്ല.

mg gloster promises zero maintenance costs

മൂന്ന് കൊല്ലം അല്ലെങ്കില്‍ വാഹനം 45,000 കിലോമീറ്റര്‍ പിന്നിടുന്ന വരെയായിരിക്കും ഈ സേവനം. ഇതില്‍ ഏതാണോ ആദ്യം വരുന്നത്, അത് പരിഗണിക്കും. സര്‍വീസ്, റിപ്പയര്‍ ചെലവുകള്‍ മാത്രമല്ല കമ്പനി വഹിക്കുന്നതെന്നതാണ് ഈ ഒരു പ്രോഗ്രാമിന്റെ പ്രത്യേകത. വൈപ്പര്‍ ബ്ലേഡുകള്‍, എഞ്ചിന്‍ ഓയില്‍, ഓയില്‍ ഫില്‍ട്ടറുകള്‍, ഇലക്ട്രിക്കല്‍ വയറിംഗ്, ഹോസുകള്‍, മോട്ടോറുകള്‍, ബ്രേക്ക് പാഡുകള്‍ എന്നിങ്ങനെയുള്ള വാഹന ഘടകങ്ങളുടെ ചെലവുകളും ഈ പ്രോഗ്രാമിന് കീഴില്‍ വരുന്നുവെന്നതാണ് ശ്രദ്ധേയം.

ഞങ്ങള്‍ക്ക് ലഭിച്ച വാര്‍ത്താ കുറിപ്പില്‍ നിബന്ധനകള്‍ക്ക് വിധേയമെന്ന് സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നം ഉള്ളതിനാല്‍ എംജിയുടെ പുതിയ ഓണര്‍ഷിപ്പ് പ്രോഗ്രാമിനെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ അറിയാന്‍ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാന്‍ താല്‍പര്യപ്പെടുന്നു. തുടക്കത്തില്‍ പറഞ്ഞ പോലെ റീസെയില്‍ വാല്യൂ ആയിരിക്കും ഫോര്‍ച്യൂണറിനെ അപേക്ഷിച്ച് ഗ്ലോസ്റ്ററിനെ പോലുള്ള നൂതന ബദലുകളിലേക്ക് തിരിയാതിരിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന സംഗതി.

mg gloster promises zero maintenance costs

എന്നാല്‍ ബൈ ബാക്ക് ഓപ്ഷനിലൂടെ ഈ വിഷയത്തിലും കമ്പനി പരിഹാരം കാണുന്നു. എംജി ഗ്ലോസ്റ്റര്‍ ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സിന്റെ ഭാഗമായി 3 വര്‍ഷത്തെ ഉടമസ്ഥതയ്ക്ക് ശേഷം ഉറപ്പായ ബൈബാക്ക് ഓപ്ഷനുണ്ട്. അധികം പണംമുടക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് ഈ 3 വര്‍ഷത്തെ അല്ലെങ്കില്‍ 45,000 കിലോമീറ്റര്‍ കവറേജ് 5 വര്‍ഷമോ അല്ലെങ്കില്‍ 75,000 കിലോമീറ്ററോ ആയി ദീര്‍ഘിപ്പിക്കാം. ഏറെ വര്‍ഷം ഉപയോഗിക്കാനുള്ള ഉദ്ദേശത്തില്‍ കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഏറെ ഉപകാരപ്രദമായിരിക്കും.

മാത്രമല്ല ഗ്ലോസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും കമ്പനി അണിറയില്‍ ഒരുക്കുന്നുണ്ട്. ഇന്ത്യന്‍ നിരത്തുകളില്‍ ഈ മോഡലിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നതിനാല്‍ വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫുള്‍സൈസ് എസ്‌യുവിയുടെ മുഖംമിനുക്കിയ പതിപ്പ് വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളുമായിട്ടാകും ഈ മോഡല്‍ വരിക. പൊതുവേ എംജി കാറുകള്‍ ഫീച്ചറുകളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

നിലവിലെ മോഡലിന്റെ വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ലെവല്‍ 2 ADAS പാക്കേജ് എന്നിവ ഫെയ്സ്ലിഫ്റ്റ് മോഡലിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ കൂടുതല്‍ നൂതനമായ സംവിധാനങ്ങളും ഒരുക്കിയേക്കാം. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും എസ്‌യുവിക്ക് കരുത്തേകുക.

സിംഗിള്‍ ടര്‍ബോ, ട്വിന്‍ ടര്‍ബോ എന്നിങ്ങനെ രണ്ട് വേരിയന്റുകളായിരിക്കും ലഭിക്കുക. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാകും എഞ്ചിന്‍ ഇണചേര്‍ക്കുക. 38.80 ലക്ഷം മുതല്‍ 43.87 ലക്ഷം രൂപ വരെയാണ് ഗ്ലോസ്റ്ററിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഫോര്‍ച്യൂണറിനെ കൂടാതെ ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക് എന്നിവയാണ് മറ്റ് എതിരാളികള്‍.

More from DriveSpark

Article Published On: Wednesday, April 17, 2024, 10:04 [IST]
English summary
Mg gloster ownership experience program promising zero maintenance cost for three years details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X