ഓഫറല്ല, ശരിക്കും 1 ലക്ഷം രൂപയ്ക്കടുത്ത് വെട്ടിക്കുറച്ചു! എംജി 'ഇന്റനെറ്റ്' എസ്‌യുവി ഇപ്പോള്‍ കുറഞ്ഞ വിലയില്‍

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ കമ്പനി എംജിയുടെ മുതലാളിമാരായതോടെ നിരവധി മാറ്റങ്ങളാണ് അവര്‍ വരുത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില വെട്ടിക്കുറച്ച കമ്പനി ഐസിഇ വാഹനങ്ങളുടെ കാര്യത്തിലും ഇതേകാര്യം നടപ്പാക്കുകയാണ്.

രാജ്യത്തെ ആദ്യത്തെ ഇന്റര്‍നെറ്റ് കാര്‍ എന്ന ഖ്യാതിയുമായി എത്തിയ മോഡലാണ് എംജി ഹെക്ടര്‍. 2019-ല്‍ വിപണിയില്‍ എത്തിയ മോഡല്‍ എംജിയുടെ ഇന്ത്യയിലെ വില്‍പ്പനക്ക് കാര്യമായ സംഭാവന നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ഹെക്ടറിന്റെ ഷൈന്‍, സ്മാര്‍ട്ട് എന്നീ വേരിയന്റുകള്‍ക്ക് പകരമായി ഷൈന്‍ പ്രോ, സെലക്ട് പ്രോ എന്നീ രണ്ട് പുതിയ വകഭേദങ്ങള്‍ എംജി മോട്ടോര്‍ ഇന്ത്യ അവതരിപ്പിച്ചിരുന്നു.

mg hector

16 ലക്ഷം രൂപയാണ് ഷൈന്‍ പ്രോയുടെ വില. സെലക്ട് പ്രോ സ്വന്തമാക്കാന്‍ 17.30 ലക്ഷം രൂപ മുടക്കണം. ഈ വിലകള്‍ എക്‌സ്‌ഷോറൂമാണ്. എന്നാല്‍ പ്രോ വേരിയന്റൊന്നും വേണ്ട ഈ എസ്‌യുവിയുടെ ബേസ് വേരിയന്റ് മതിയെന്ന് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഹെക്ടറിന്റെ പ്രാരംഭ വില ഇപ്പോള്‍ 13.99 ലക്ഷം രൂപയാക്കി പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് എംജി.

മുമ്പ് 14.95 ലക്ഷം രൂപയായിരുന്നു വില. ഇപ്പോള്‍ 96,000 രൂപ കുറച്ച് മുടക്കിയാല്‍ ഈ എസ്‌യുവിയുടെ സ്‌റ്റൈല്‍ 1.5 പെട്രോള്‍ MT വേരിയന്റ് വീട്ടിലെത്തിക്കാം. ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എംജി ഹെക്ടറിന്റെ വില കുറക്കുന്നതെന്നതാണ് ശ്രദ്ധേയം. ഇത്തവണ വില കുറയ്ക്കുന്നതിനുള്ള കാരണങ്ങളൊന്നും എംജി വ്യക്തമാക്കിയിട്ടില്ല. എങ്കിലും എതിരാളികള്‍ക്കിടയില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമായ വിലയില്‍ ഹെക്ടറിനെ പുനസ്ഥാപിക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് തോന്നുന്നു.

mg hector side

അടുത്തിടെ റീസെയില്‍ വാല്യുവിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച ഡീസല്‍ എസ്‌യുവിയാണ് എംജി ഹെക്ടര്‍ എന്നും ഒരു പഠനം വെളിപ്പെടുത്തുകയുണ്ടായി. ഹ്യുണ്ടായി ക്രെറ്റയെയും കിയ സെല്‍റ്റോസിനെയും മഹീന്ദ്ര XUV700 എസ്‌യുവിയെയുമെല്ലാം പിന്തള്ളിയാണ് വാഹനം ഈ നേട്ടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയമാണ്. ഈ കാര്‍ മോഡലിന്റെ വില കുറയ്ക്കുക കൂടി ചെയ്തതോടെ ഇന്ത്യയിലെ എംജി കാര്‍ പ്രേമികള്‍ ആവേശത്തിലാണ്.

പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് എംജി ഹെക്ടര്‍ വിപണിയിലെത്തുന്നത്. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് എംജി ഹെക്ടറിന് തുടിപ്പേകുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ 141 bhp പവറില്‍ 250 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഹെക്ടറിലെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 170 bhp കരുത്തില്‍ പരമാവധി 350 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കുന്നു.

mg hector interior

ഹെക്ടര്‍ പെട്രോള്‍ മാനുവല്‍, സിവിടി ഗിയര്‍ ബോക്‌സ് ഓപ്ഷനുകളില്‍ വാങ്ങാം. അതേസമയം 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണ് ഡീസല്‍ എഞ്ചിനൊപ്പം വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പോര്‍ട്രെയിറ്റ് സംവിധാനമുള്ള എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 75-ലധികം ഇന്‍-കാര്‍ കണക്റ്റിവിറ്റിയുള്ള ഐ-സ്മാര്‍ട്ട് സാങ്കേതികവിദ്യ, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 അഡാനമസ് ഫീച്ചര്‍ എന്നിവ ഈ കാര്‍ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

ഈ കാറില്‍ നിരവധി സുരക്ഷാ സംവിധാനങ്ങളും എംജി ഒരുക്കുന്നുണ്ട്. സ്റ്റീല്‍ ബോഡി, 360 ഡിഗ്രി ക്യാമറ, 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയാണ് ചില പ്രത്യേകതകള്‍. ഇതോടൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് ജാം അസിസ്റ്റ് തുടങ്ങിയവയും ADAS ഫീച്ചറിലൂടെ ലഭിക്കുന്നു. ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV700 എസ്‌യുവിയുടെ 5-സീറ്റര്‍ പതിപ്പ് എന്നിവയെയാണ് എംജി ഹെക്ടര്‍ നേരിടുന്നത്.

mg hector top view

അതേസമയം ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കാസര്‍, 7 സീറ്റര്‍ XUV700 എന്നിവക്കെതിരെ ഹെക്ടര്‍ പ്ലസ് പോരാടുന്നു. എതിരാളികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ജനപ്രിയതയില്‍ ഹെക്ടര്‍ കുറച്ച് താഴെയാണ്. ഇത് മാറ്റിയെടുക്കാനായിട്ടാണ് കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ എസ്‌യുവി വില്‍പ്പനക്കെത്തിക്കാന്‍ തീരുമാനിച്ചതെന്ന് തോന്നുന്നു. ഏതായാലും ഈ സുപ്രധാന തീരുമാനം വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, March 6, 2024, 10:40 [IST]
English summary
Mg hector range now starting at rs 13 99 lakh become affordable by rs 96000 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X