രാമനെ കാണാൻ കാവി ഉടുത്ത് ഹെക്ടർ; ക്ഷേത്ര പ്രതിഷ്ഠയ്ക്ക് ആവേശം ഉയരുന്നു

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾക്കായി രാജ്യമെമ്പാടുമുള്ള ഭക്തർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജനുവരി 22 -നാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്, എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങളും ഭക്തരും അവരുടേതായ രീതിയിൽ ഇത് ആഘോഷിക്കാനുള്ള പല വഴികൾ കണ്ടെത്തുകയാണ്. പലരും ഈ അവസരത്തിൽ അയോധ്യ സന്ദർശിക്കാൻ പദ്ധതിയിടുമ്പോൾ, മറ്റുചിലർ അവരുടെ അടുത്തുള്ള ക്ഷേത്രങ്ങളിൽ ഈ ചടങ്ങ് ആഘോഷിക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ പരിപാടിയ്ക്ക് മുന്നോടിയായി തന്റെ എംജി ഹെക്ടർ എസ്‌യുവിയെ രാം മന്ദിർ ലിവറി കൊണ്ട് അലങ്കരിച്ച സൂറത്തിൽ നിന്നുള്ള ഒരു വ്യക്തിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. രവി ഫൈറ്റർ.9000 എന്നയാളാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചത്. ശ്രീരാമന്റെ ചിത്രമുള്ള ഒരു വലിയ പതാക വീശിയടിക്കുന്നത് വീഡിയോയിൽ കാണാം.

രാമനെ കാണാൻ കാവി ഉടുത്ത് ഹെക്ടർ

എംജി ഹെക്ടർ എസ്‌യുവിയുടെ പനോരമിക് സൺറൂഫിന് പുറത്തേക്ക് നിൽക്കുന്ന വ്യക്തിയെ നമുക്ക് കാണാം, വാഹനം പൂർണ്ണമായും രാമന്റെ ലിവറിയും പുതുതായി നിർമ്മിച്ച അയോധ്യ ക്ഷേത്രത്തിന്റെ ചിത്രം കൊണ്ട് പൊതിഞ്ഞതാണ്. മുഴുവൻ റാപ്പിനും കാവി/ സാഫ്രൺ നിറമുണ്ട്, കൂടാതെ ഹിന്ദിയിൽ "ജയ് ശ്രീ റാം" എന്നും എഴുതിയിരിക്കുന്നു.

വീഡിയോയിൽ കാണുന്ന എംജി ഹെക്ടർ ഒരു പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പാണ്. വീഡിയോയിലെ എസ്‌യുവിയുടെ ഉടമയാണ് രവി ഖരാഡിയാണ്, ഇത് അദ്ദേഹത്തിന്റെ ആഘോഷത്തിന്റെ രീതിയാണ്. താൻ ഭഗവാൻ ശ്രീരാമന്റെ കടുത്ത ഭക്തനാണ്, അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കുന്നത് തനിക്ക് വളരെയധികം സന്തോഷം നൽകുന്നതാണ് എന്ന് മാധ്യമങ്ങളോട് സംസാരിച്ച ഖരാദി പറഞ്ഞു.

രാമനെ കാണാൻ കാവി ഉടുത്ത് ഹെക്ടർ

കാർ രൂപകല്പന ചെയ്ത ശേഷം, വരുന്ന നാലു ദിവസത്തിനുള്ളിൽ താൻ ഈ പുതിയ രൂപത്തിൽ വാഹനവുമായി അയോധ്യയിലേക്ക് പോകും എന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ തലത്തിൽ, പുതിയ രൂപകൽപ്പനയിൽ തനിക്ക് അങ്ങേയറ്റം സംതൃപ്തി തോന്നുന്നു, കാരണം ഇത് തന്റെ ഭാഗത്ത് നിന്നും ശ്രീരാമന് ഒരു പ്രത്യേക സമ്മാനമാണ് എന്നും ഖരാദി കൂട്ടിച്ചേർത്തു.

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. പൂർണ്ണമായും റാപ്പ് ചെയ്ത എംജി ഹെക്ടർ നടക്കാനിരിക്കുന്ന ഈ ചടങ്ങിനായുള്ള ഉടമയുടെ ആവേശത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ്. ഇത് കൂടാതെ, ഗുജറാത്തിൽ നിന്നും ചടങ്ങിനായി എത്തിക്കുന്ന 108 അടി നീളമുള്ള സാംബ്രാണി തിരിയെക്കുറിച്ചും റിപ്പോർട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത്തരം കൂടുതൽ വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി വീഡിയോയിലെ കാറിനെക്കുറിച്ച് പറഞ്ഞാൽ, 2019 -ൽ പുറത്തിറക്കിയ എംജിയുടെ ഇന്ത്യൻ വിപണിയിലെ ആദ്യ മോഡലാണ് ഹെക്ടർ. അതിനുശേഷം, മുൻതലമുറ പതിപ്പിനെ അപേക്ഷിച്ച് നിലവിലെ പതിപ്പിൽ കൂടുതൽ പ്രീമിയം രൂപത്തിലും ശൈലിയിലുമുള്ള ക്യാബിനും എക്സ്റ്റീരിയറും വാഗ്ദാനം ചെയ്യുന്ന രണ്ട് അപ്‌ഡേറ്റുകൾ വാഹത്തിന് ലഭിച്ചു. ഡ്രൈവർക്ക് കൂടുതൽ കംഫർട്ടും സേഫ്റ്റിയും നൽകാൻ ലെവൽ 2 ADAS ഫീച്ചറുകളുമായാണ് നിലവിലെ പതിപ്പ് വരുന്നത്.

1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലും 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനിലും എംജി ഹെക്ടർ ലഭ്യമാണ്. ഡീസൽ വേരിയന്റിൽ ഒരു ഓട്ടോമാറ്റിക് യൂണിറ്റ് വരുന്നില്ല, അതേസമയം പെട്രോൾ വേരിയന്റിൽ ഒരു CVT ഓപ്ഷൻ കമ്പനി വാഗ്ദാനം ചെയ്യുന്നു. വീഡിയോയിലെ കാറിന്റെ ഉടമ തന്റെ കാറിൽ ഈ റാപ്പ് ദീർഘകാലം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ അതോ ചടങ്ങിന് ശേഷം അത് നീക്കം ചെയ്യുമോ എന്ന് വ്യക്തമല്ല.

രാമനെ കാണാൻ കാവി ഉടുത്ത് ഹെക്ടർ

എന്നാൽ ഇതിന് മോട്ടോർ വാഹന വകുപ്പിൽ നിന്നും അനുമതി ആവശ്യമാണ്. ഇത് ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല. കഴിഞ്ഞ വർഷം, G 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് അവസരം ലഭിച്ചിരുന്നു, ആ അവസരത്തിൽ ഗുജറാത്തിൽ നിന്നുള്ള ബിസിനസുകാരനായ സിദ്ധാർത്ഥ് ദോഷി തന്റെ ജാഗ്വാർ XF ആഡംബര സെഡാൻ G 20 തീമിൽ റാപ്പ് ചെയ്ത് ജനങ്ങളിൽ അവബോധം വളർത്തിയിരുന്നു.

More from DriveSpark

Article Published On: Thursday, January 18, 2024, 13:42 [IST]
English summary
Mg hector suv wrapped in ram mandir theme all set for upcoming ceremony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X