കറുപ്പിന് ഏഴഴകാണെന്ന് അല്ലേ! എംജി വക ആസ്റ്ററിന് കിടിലൻ ബ്ലാക്ക്സ്റ്റോം എഡീഷൻ, വില എത്രയാണെന്നറിയാമോ

കറുപ്പ് എല്ലാവർക്കും ഇഷ്ടമുളള ഒരു നിറമാണ്, അത് കൊണ്ട് തന്നെ എല്ലാ ബ്രാൻഡുകളുടെ തങ്ങളുടെ ഏതെങ്കിലും ജനപ്രിയ മോഡലുകൾക്ക് ബ്ലാക്ക് എഡീഷൻ കൊണ്ടുവരുന്നത് പതിവാണ്. എംജി ആസ്റ്റർ മോഡലിന് ബ്രാൻഡ് ഇപ്പോൾ ഒരു ബ്ലാക്ക്സ്റ്റോം എഡീഷൻ അവതരിപ്പിച്ചിരിക്കുകയാണ്. മാനുവൽ വേരിയൻ്റിന് 13.44 ലക്ഷം രൂപയും ഓട്ടോമാറ്റിക്ക് വേരിയൻ്റിന് 14.45 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ബ്ലാക്ക്സ്റ്റോമിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ഓൾ-ബ്ലാക്ക് ഹണികോംബ് പാറ്റേൺ ഗ്രിൽ, ബ്ലാക്ക് ഫിനിഷ് ഹെഡ്‌ലാമ്പുകൾ, റെഡ് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകളുള്ള ബ്ലാക്ക് അലോയ് വീലുകൾ, ഗ്ലോസി ബ്ലാക്ക് ഡോർ ഗാർണിഷ് എന്നിവയൊക്കെയാണ് ലഭിക്കുക.

അതോടൊപ്പം തന്നെ ഫ്രണ്ട് ഫെൻഡറുകളിൽ നിങ്ങൾക്ക് ഒരു 'ബ്ലാക്ക്സ്റ്റോം' ലോഗോയും ലഭിക്കുന്നുണ്ട്. ഉള്ളിൽ, മുൻ സീറ്റ് ഹെഡ്‌റെസ്റ്റിൽ റെഡ് സ്റ്റിച്ചിംഗും 'ബ്ലാക്ക് സ്റ്റോം' റെഡ് എംബ്രോയ്ഡറിയും ഉള്ള കറുത്ത അപ്ഹോൾസ്റ്ററിയുള്ള സീറ്റ് ലഭിക്കുന്നു. ആസ്റ്റർ ബ്ലാക്ക് സ്റ്റോം 1.5 ലിറ്റർ എഞ്ചിൻ തിരഞ്ഞെടുത്ത വേരിയൻ്റിൽ മാത്രമേ ലഭ്യമാകൂ, കൂടാതെ മാനുവൽ,ഓട്ടോമാറ്റിക്ക് എന്നീ രണ്ട് ഓപ്ഷനുകളിലും ആദ്യത്തേത് ഫൈവ് സ്പീഡ് യൂണിറ്റും രണ്ടാമത്തേത് സിവിടിയുമാണ്.

ആസ്റ്ററിൻ്റെ മറ്റ് മോഡലുകളിലേക്ക് നോക്കിയാൽ സ്‌പോർട്ട് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ് ഉള്ള ഒരു ഇന്റഗ്രേറ്റഡ് സ്‌പോയിലർ, റിയർ വാഷർ, വൈപ്പർ പോലുള്ള സവിശേഷതകളും എസ്‌യുവിയിലുണ്ട്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതർ സീറ്റുകൾ തുടങ്ങിയ കാര്യങ്ങളാണ് ആസ്റ്ററിലുള്ളത്.

ഇതുകൂടാതെ ആറു തരത്തിൽ ക്രമീകരിക്കാവുന്ന പവർഡ് ഡ്രൈവർ സീറ്റ്, പവർ ഫോൾഡിംഗ്, ഹീറ്റഡ് ORVM-കൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, PM 2.5 AC ഫിൽട്ടർ, ഐ-സ്മാർട്ട് ഇവി 2.0 കണക്റ്റഡ് കാർ ഫീച്ചറുകൾ, 6-സ്പീക്കർ ഓഡിയോ സിസ്റ്റം, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം (ADAS) പോലുള്ള അത്യാധുനിക ഫീച്ചറുകളും എംജി ആസ്റ്ററിനെ അടിപൊളിയാക്കുന്ന സവിശേഷതകളാണ്. പ്രീമിയം ക്യാബിൻ, സുഖപ്രദമായ യാത്ര, വിപുലമായ സവിശേഷതകൾ എന്നിവയാൽ വേറിട്ടുനിൽക്കാനാണ് ആസ്റ്റർ ശ്രമിച്ചിട്ടുള്ളത്.

എസ്‌യുവിയുടെ ADAS ടെക്കിൽ ഓട്ടോണമസ് ലെവൽ 2 സാങ്കേതികവിദ്യയും ആസ്റ്ററിന് ലഭിക്കുന്നുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ഇന്റലിജന്റ് ഹെഡ്‌ലാമ്പ് കൺട്രോൾ, റിയർ ഡ്രൈവ് അസിസ്റ്റ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ നൂതന ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

1.5 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.3 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് എംജി ആസ്റ്റർ വാങ്ങാനാവുന്നത്. ഇതിൽ ആദ്യത്തേത് 110 bhp പവറിൽ 144 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ടർബോ പെട്രോൾ 140 bhp കരുത്തിൽ 220 Nm torque ആണ് നൽകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, ഒരു സിവിടി ടോർക്ക് കൺവെർട്ടർ എന്നിവയാണ് ഉൾപ്പെടുന്നത്.

ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് തുടങ്ങിയ എതിരാളികൾക്കെതിരെയാണ് എംജിയുടെ മിഡ്-സൈസ് എസ്‌യുവി മത്സരിക്കുന്നത്.എംജിയുടെ പുതിയ ആസ്റ്റർ ബ്ലാക്ക്സ്റ്റോം എഡീഷൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ എന്ന് താഴെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ. അത് പോലെ തന്നെ വാഹനം ഷോറൂമുകളിൽ ചെന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ശ്രമിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 26, 2024, 11:30 [IST]
English summary
Mg launches updated astor blackstorm edition price starts from 13 34 checkout the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X