ചാര്‍ജിംഗ് പ്രശ്‌നം പറഞ്ഞ് ഇവി വാങ്ങാതിരിക്കരുത്! എംജി 500 ദിവസം കൊണ്ട് സ്ഥാപിച്ച ചാര്‍ജറുകളുടെ എണ്ണം കേട്ടോ

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരമേറി വരികയാണ്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറുകള്‍ക്ക് പുറമെ പച്ച നമ്പര്‍പ്ലേറ്റുള്ള കാറുകളും ഇന്ന് നാട്ടിന്‍പുറങ്ങളിലടക്കം സാധാരണ കാഴ്ചയാണ്. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കുന്ന പ്രമുഖ കമ്പനിയാണ് എംജി മോട്ടോര്‍. എംജി ZS ഇവി, എംജി കോമെറ്റ് ഇവി എന്നിവയാണ് ബ്രാന്‍ഡ് പുറത്തിറക്കുന്ന രണ്ട് ഇവികള്‍.

ഇതില്‍ കോമെറ്റ് ഇവിയാണ് ഇന്ത്യയില്‍ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാര്‍. രാജ്യം വൈദ്യുതി വിപ്ലവത്തിലേക്ക് നടന്ന് നീങ്ങുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇവികള്‍ വിപണയില്‍ എത്തിക്കാന്‍ എംജിക്ക് പദ്ധതിയുണ്ട്. എന്നാല്‍ ഇവികള്‍ ജനകീയമാകുന്നതിന് തടസ്സം നില്‍ക്കുന്ന ഒരു സംഗതി നമ്മുടെ നാട്ടില്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ട വിധത്തില്‍ വികസിച്ചിട്ടില്ലെന്നതാണ്. അതുകൊണ്ട് തങ്ങളുടെ പോര്‍ട്‌ഫോളിയോ വലുതാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി എംജി സജീവമായ ഇടപെടല്‍ നടത്തുന്നുണ്ട്.

mg motor 500 ev chargers

ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവി ചാര്‍ജറുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് എംജി. ഇതിന്റെ ഭാഗമായാണ് 2022 അവസാനത്തോടെ 1000 ദിവസം കൊണ്ട് 1000 ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചത്. പദ്ധതി ആരംഭിച്ചിട്ട് ഇപ്പോള്‍ 500 ദിവസം പിന്നിട്ടു. ലക്ഷ്യമിട്ട് പോലെ തന്നെ 500 ദിവസം കൊണ്ട് 500 ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ എംജിക്ക് സാധിച്ചു.

അപ്പാര്‍ട്ടുമെന്റുകള്‍, ഹൗസിംഗ് സൊസൈറ്റികള്‍ എന്നിവയടക്കമുള്ള സ്ഥലങ്ങളിലാണ് ഇവി ചാര്‍ജറുകള്‍ സ്ഥാപിച്ചത്. ഇന്ത്യയിലെ ഏകദേശം 50 പ്രധാന നഗരങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത് 7.4 kW ചാര്‍ജറുകളാണ്. എക്‌സികോം ടെലിസിസ്റ്റംസ്, ഇലക്ട്രീഫൈ, ഇചാര്‍ജര്‍ബെയ്‌സ്, അയോണേജ്, സ്റ്റാറ്റിക് & ഹൈവേ ഡിലൈറ്റ് എന്നീ പങ്കാളികളുടെ സഹകരണത്താടെയാണ് എംജിക്ക് ഈ ഉദ്യമം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നത്. നിലവില്‍ പ്രതിദിനം 1 ചാര്‍ജര്‍ എന്ന കണക്കില്‍ 500 ദിവസത്തിനുള്ളില്‍ 500 ചാര്‍ജറുകള്‍ സ്ഥാപിക്കച്ചിട്ടുണ്ട്.

mg zs ev

ബാക്കിയുള്ള 500 ചാര്‍ജറുകള്‍ വരുന്ന 500 ദിവസത്തിനുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 ദിവസത്തിനുള്ളില്‍ 500 ചാര്‍ജറുകള്‍ എംജി ഇന്‍സ്റ്റാള്‍ ചെയ്തത് വലിയ കാര്യം തന്നെയാണ്. ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ ചാര്‍ജറുകളുടെ എണ്ണം വര്‍ധിക്കുന്നത് കുടുതല്‍ ആളുകള്‍ ഐസി എഞ്ചിന്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇവികളിലേക്ക് ചേക്കേറാന്‍ സഹായിക്കും. ചാര്‍ജറുകള്‍ സ്ഥാപിക്കുക മാത്രമല്ല ഒരു നെറ്റ്വര്‍ക്ക് നിര്‍മ്മിക്കുകയാണ് എംജി മോട്ടോര്‍ ഇന്ത്യ ചെയ്യുന്നത്.

പബ്ലിക്, ഹോം ചാര്‍ജറുകള്‍ ഉള്‍പ്പെടെ, രാജ്യവ്യാപകമായി 15,000-ലധികം ചാര്‍ജിംഗ് പോയിന്റുകളുള്ള എംജി ഇവി അടിസ്ഥാന സൗകര്യ വികസനത്തിനായി ഗ്ലിഡ, TPCL, BPCL, ജിയോ-ബിപി, സ്റ്റാറ്റിക്, സിയോണ്‍, ചാര്‍ജ്‌സോണ്‍ എന്നീ പങ്കാളികളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ, ബാറ്ററി റീസൈക്ലിംഗ്, പുനരുപയോഗം, ലൈഫ് എക്്‌സ്റ്റന്‍ഷന്‍ എന്നിവയ്ക്കായി എംജി ആറ്റെറോ, ലോഹം എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

mg comet ev

അടുത്തിടെ മലിനീകരണ രഹിത ഭാവിക്കായി നിതി ആയോഗ് തുടക്കമിട്ട ശൂന്യ-സീറോ പൊല്യൂഷന്‍ മൊബിലിറ്റി ക്യാമ്പയിനുമായി എംജി കൈകോര്‍ത്തിരുന്നു. മുകളില്‍ പറഞ്ഞ പോലെ എംജി നിലവില്‍ ഇന്ത്യയില്‍ രണ്ട് ഇലക്ട്രിക് കാറുകളാണ് വില്‍ക്കുന്നത്. ഇതില്‍ എംജി ZS ഇവിയാണ് ഏറ്റവും ചെലവേറിയത്. 18.98 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് കാറിന്റെ പ്രാരംഭ വില.

ടോപ് വേരിയന്റിന് 25.20 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്സ്‌ഷോറൂം വിലകളാണിത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറായ എംജി കോമെറ്റിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് വെറും 6.99 ലക്ഷം രൂപയാണ് വില. അതേസമയം, ടോപ് വേരിയന്റിന് 9.24 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില വരുന്നത്. എംജി തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ അവതരിപ്പിക്കും.

ആഗോള വിപണിയില്‍ വില്‍പ്പനക്കെത്തുന്ന ഏതെങ്കിലും മോഡല്‍ ആണോ അതോ ചൈനയില്‍ നിന്ന് സഹോദര ബ്രാന്‍ഡുകളില്‍ നിന്നുള്ള റീബാഡ്ജ് മോഡലുകള്‍ ആകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കമ്പനിയുടെ മൂന്നാമത്തെ ഇലക്ട്രിക് കാര്‍ ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ വില്‍പ്പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കാം നമുക്ക്.

More from DriveSpark

Article Published On: Friday, April 26, 2024, 10:45 [IST]
English summary
Mg motor india has set up 500 ev chargers in 500 days details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X