530 കി.മീ റേഞ്ചുള്ള ഈ എംജി ഇവി ചില മലയാളികള്‍ക്ക് വാങ്ങാം; ഇന്ത്യയിലുള്ളവര്‍ക്ക് ഇപ്പോള്‍ കിട്ടില്ല

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളിലാണ് ഇപ്പോള്‍ എംജി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എംജിയില്‍ നിന്നുള്ള പുത്തന്‍ ഉല്‍പ്പന്നമായ വിന്‍ഡ്‌സര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങാന്‍ പോകുകയാണ്. ഓരോ മൂന്ന് മാസവും കൂടുമ്പോള്‍ ഒരു പുത്തന്‍ ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ച് മാരുതിയെ പോലെ വളരാനാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ നീക്കം. അതുകൊണ്ട് തന്നെ എംജി ഏത് കാര്‍ വിദേശത്ത് അവതരിപ്പിച്ചാലും ഇന്ത്യക്കാരുടെ ശ്രദ്ധ യാന്ത്രികമായി അങ്ങോട്ട് തിരിയും. ഇപ്പോള്‍ എംജി മോട്ടോര്‍ ഒരു പുതിയ ഇലക്ട്രിക് കാര്‍ മിഡില്‍ ഈസ്റ്റില്‍ അവതരിപ്പിച്ചു. ഇതിന്റെ വിലയും മറ്റ് വിശേഷങ്ങളും ചുവടെ വായിക്കാം.

100 വര്‍ഷത്തിന്റെ പാരമ്പര്യമുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി ഇപ്പോള്‍ ചൈനക്കാരുടെ ഉടമസ്ഥതയിലാണ്. 2019-ല്‍ ഹെക്ടര്‍ എസ്‌യുവിയുമായാണ് എംജി ഇന്ത്യയില്‍ എത്തിയത്. പലതരം ബോഡി സ്‌റ്റൈലിലുള്ള കാറുകള്‍ ഇപ്പോള്‍ എംജി ഇന്ത്യയില്‍ വില്‍ക്കുന്നു. ZS ഇവി, കോമെറ്റ് ഇവി എന്നിങ്ങനെ രണ്ട് ഇലക്ട്രിക് കാറുകളും എംജി ഇന്ത്യയില്‍ വില്‍ക്കുന്നു. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറാണ് എംജി കോമെറ്റ് ഇവി.

mg4 electric

വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ തങ്ങളുടെ ഇവി പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ എംജി മോട്ടോര്‍ (MG Motor) പദ്ധതിയിടുന്നു. വിദേശ വിപണികളില്‍ മികച്ച അഭിപ്രായം നേടിയ കാറുകളില്‍ പലതും ഉടന്‍ ഇന്ത്യയിലുമെത്തും. അതുകൊണ്ട് തന്നെ എംജി ഒരു പുതിയ ഇവി ലോഞ്ച് ചെയ്യുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയേറെയാണ്. ഇപ്പോള്‍ MG4 ഇലക്ട്രിക് (MG4 electric) എന്ന പുതിയ ഇലക്ട്രിക് കാര്‍ ആണ് എംജി പശ്ചിമേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, ഇറാന്‍, ഇറാഖ് എന്നിവയുള്‍പ്പെടെ മൊത്തം 21 രാജ്യങ്ങളെയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്ന് വിളിക്കുന്നത്. ധാരാളം മലയാളികളാണ് മേഖലയില്‍ ജോലി ചെയ്യുന്നത്. വിദേശത്തുള്ള ചില മലയാളികള്‍ക്കെങ്കിലും ഈ കാര്‍ വാങ്ങാന്‍ പറ്റിയേക്കും. എണ്ണപ്പാടങ്ങള്‍ കൊണ്ട് സമ്പന്നമായ ഗള്‍ഫ് നാടുകളില്‍ 26,150 ഡോളര്‍ പ്രാരംഭ വിലയിലാണ് എംജി പുത്തന്‍ ഇവി അവതരിപ്പിച്ചത്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 22 ലക്ഷം രൂപ വരും.

mg4 electric side design

മൂന്ന് വേരിയന്റുകളിലായാണ് MG4 ഇലക്ട്രിക് കാര്‍ ഓഫര്‍ ചെയ്യുന്നത്. കോം, ലക്സ്, എക്സ് പവര്‍ എന്നിവയാണ് മൂന്ന് വേരിയന്റുകള്‍. കോം വേരിയന്റിന് 51kWh ബാറ്ററിയാണ് ലഭിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ പരമാവധി 465 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ലക്സ് വേരിയന്റിന് അല്‍പ്പം വലിയ 64kWh ബാറ്ററിയാണ് ലഭിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 530 കിലോമീറ്ററും ടോപ്പ് എക്സ് പവര്‍ വേരിയന്റില്‍ 400 കിലോമീറ്ററും റേഞ്ചാണ് എംജി മോട്ടോര്‍ കമ്പനി അവകാശപ്പെടുന്നത്.

സ്റ്റാന്‍ഡേര്‍ഡ്, സ്പോര്‍ട്ട്, കസ്റ്റം, സ്നോ, ഇക്കോ എന്നിങ്ങനെ 5 വ്യത്യസ്ത ഡ്രൈവിംഗ് മോഡുകള്‍ ഈ കാറില്‍ ലഭ്യമാണ്. ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിംഗ് രീതിക്കും സാഹചര്യത്തിനും അനുസരിച്ച് ഡ്രൈവിംഗ് മോഡ് സജ്ജമാക്കാന്‍ കഴിയും. യാത്രക്കാരുടെ സുരക്ഷയ്ക്കായി കാറിന് ഇലക്ട്രോണിക് സ്റ്റിയറിംഗ് സിസ്റ്റം, ഒരു ബോക്‌സ് ബ്രേക്ക് സിസ്റ്റം, ബാറ്ററി അമിതമായി ചൂടാകുന്നതില്‍ നിന്നുള്ള സംരക്ഷണം എന്നിവ ലഭിക്കുന്നു. ഇവ കൂടാതെ MG4 ഇവിക്ക് വയര്‍ലെസ് ചാര്‍ജറും 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ലഭിക്കുന്നു.

mg4 electric interior

വിവിധ നിറങ്ങളില്‍ ഈ കാര്‍ വാങ്ങാവുന്നതാണ്. MG4 എക്‌സ്പവര്‍ വേരിയന്റില്‍ ആകര്‍ഷകമായ ഗ്രീന്‍ കളര്‍ ഓപ്ഷനില്‍ ലഭ്യമാകും. വരും വര്‍ഷങ്ങളില്‍ ഈ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ എത്തുന്നതിന് മുമ്പേ തന്നെ ഇത് ചൈനീസ് വിപണിയിലും അരങ്ങേറിയിരുന്നു. അതുകൊണ്ട് തന്നെ MG4 ഇലക്ട്രിക് കാറിന്റെ ഇന്ത്യന്‍ എന്‍ട്രിക്ക് അധികം സമയമെടുക്കില്ലെന്ന് വേണം കരുതാന്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 20, 2024, 13:00 [IST]
English summary
Mg motor introduced mg4 electric in middle east price range feature details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X