ഫോർച്ച്യൂണർ വിട്ടേക്ക്! ഇപ്പോൾ പിടിച്ചാൽ 6 ലക്ഷം രൂപ ലാഭത്തിൽ ഈ വമ്പൻ എസ്‌യുവി സ്വന്തമാക്കാം

ഓണം മുതൽ ഇനി അങ്ങോട്ട് ഇന്ത്യ മുഴുവൻ ഒരു ഉത്സവ സീസണിലേക്കും ആഘോഷങ്ങളിലേക്കും ചുവടു വെയ്ക്കുകയാണ്. ഇന്ത്യൻ വിപണിയിലെ വാഹന നിർമ്മാതാക്കളും വർഷതത്തിൽ ഏറ്റവും കാത്തിരിക്കുന്ന ഒരു കാലയളവും ഇത് തന്നെയാണ്. പുത്തൻ മോഡലുകൾ അവതരിപ്പിക്കാനും തങ്ങളുടെ വിൽപ്പന കണക്കുകൾ മെച്ചപ്പെടുത്താനും എല്ലാം വളരെ അനുയോജ്യമായ സമയമായിട്ടാണ് കമ്പനികൾ ഈ അവസരത്തെ കാണുന്നത്. എംജി മോട്ടോറും ഈ കാലയളവ് മൊത്തത്തിൽ ഉപയോഗപ്പെടുത്താനുള്ള പരിപാടികളിലാണ്. ഒട്ടനവധി പുത്തൻ മോഡലുകളും നനിലവിലുള്ള വാഹനങ്ങളുടെ പരിഷ്കരിച്ചതും അപ്പ്ഡേറ്റ് ചെയ്തതുമായ പതിപ്പുകളും അണിയറയിൽ ഒരുക്കത്തിലാണ്.

അതോടൊപ്പം ഗ്ലോസ്റ്റർ, ഹെക്ടർ, ആസ്റ്റർ, ZS ഇവി, കോമെറ്റ് ഇവി എന്നിവയുൾപ്പെടെയുള്ള മോഡൽ ലൈനപ്പിൽ എംജി മോട്ടോർ ഇന്ത്യ ഡീലർമാർ ഈ മാസം കനത്ത കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുകയാണ്. ഒരു പുതിയ എംജി കാർ ഇപ്പോൾ സ്വന്തമാക്കുകയാണ് എങ്കിൽ നിങ്ങൾക്ക് എത്രത്തോളം ലാഭിക്കാം എന്നറിയാൻ തുടർന്നു വായിക്കുക.

എംജി ഗ്ലോസ്റ്റർ: എംജിയുടെ ഇന്ത്യയിലെ മുൻനിര മോഡലാണ് ഫുൾസൈസ് എസ്‌യുവിയായ ഗ്ലോസ്റ്റർ, ഡീലർ തലത്തിൽ 6.0 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഓഫറുകളോടെ വാഹനം ലഭ്യമാണ്. ഗ്ലോസ്റ്ററിന്റെ ഒരു മിഡ് -ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കുന്നതിൻ്റെ വക്കിലാണ് അതാണ് ഇത്രയും വലിയ ഓഫറിന്റെ പ്രധാന കാരണം.

ഇത് പ്രീ - ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വാങ്ങാനുള്ള ഏറ്റവും നല്ല സമയമാക്കി ഈ കാലയളവിനെ മാറ്റുന്നു. നിലവിൽ 38.80 ലക്ഷം മുതൽ 43.87 ലക്ഷം വരെയാണ് ഗ്ലോസ്റ്ററിൻ്റെ വില. ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണർ, സ്‌കോഡ കൊഡിയാക്ക്, ജീപ്പ് മെറിഡിയൻ, നിസാൻ എക്‌സ്-ട്രെയിൽ എന്നിവയുമായിട്ടാണ് എസ്‌യുവി മത്സരിക്കുന്നത്.

എംജി ഹെക്ടർ: ഇന്ത്യയിലെ എംജി മോട്ടോറിന്റെ ആദ്യ മോഡലായ ഹെക്ടറിന് 3.0 ലക്ഷം രൂപ വരെ കിഴിവുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ടാറ്റ ഹാരിയർ/ സഫാരി, ഹ്യുണ്ടായി അൽകാസർ, മഹീന്ദ്ര XUV700 എതിരാളിയായ മോഡലിന്റെ അഞ്ച് സീറ്റ് പതിപ്പിന് 13.99 ലക്ഷം രൂപ മുതലാണ് വില വരുന്നത്.

അതോടൊപ്പം മൂന്ന് നിരകളുള്ള ഹെക്ടർ പ്ലസിന് 17 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്നു. എഞ്ചിൻ ഓപ്ഷനുകളിൽ FCA -ൽ നിന്ന് സോഴ്സ് ചെയ്ത 170 bhp പവർ പുറപ്പെടുവിക്കുന്ന, 2.0 -ലിറ്റർ ഡീസൽ, 143 bhp പവർ നൽകുന്ന, 1.5 -ലിറ്റർ ടർബോ -പെട്രോൾ യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു.

എംജി ആസ്റ്റർ: ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും നേരിട്ടുള്ള എതിരാളിയായ ആസ്റ്റർ 2.0 ലക്ഷം രൂപ വരെ വിലമതിക്കുന്ന ആനുകൂല്യങ്ങളുമായി ഇപ്പോൾ ലഭ്യമാണ്. 9.98 ലക്ഷം രൂപ മുതൽ വിലയുള്ള ആസ്റ്റർ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മിഡ്സൈസ് എസ്‌യുവികളിൽ ഒന്നാണ്. 1.5 -ലിറ്റർ NA പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.3 -ലിറ്റർ ടർബോ -പെട്രോൾ യൂണിറ്റ്, അഞ്ച്-സ്പീഡ് MT, CVT, 6-സ്പീഡ് AT ട്രാൻസ്മിഷൻ ഓപ്ഷനുകൾ എന്നിവയുമായി ഇത് ലഭ്യമാണ്.

എംജി ZS ഇവി: ആസ്റ്ററിൻ്റെ ഫുൾ ഇലക്ട്രിക് പതിപ്പിന് 2.2 ലക്ഷം രൂപ വരെ കിഴിവ് ഇപ്പോൾ ലഭിക്കും. ഒരു ഫുൾ ചാർജിൽ 461 കിലോമീറ്റർ (ARAI) സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന 50.3 kWh ബാറ്ററി പായ്ക്കാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

മുൻവശത്ത് ഘടിപ്പിച്ചിട്ടുള്ള സിംഗിൾ ഇലക്ട്രിക് മോട്ടോർ 176 bhp പവറും 280 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ZS ഇവി 18.98 ലക്ഷം മുതൽ 25.44 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് എംജി വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇത് ഒരു ഇവി നോക്കുന്നവർക്ക് വളരെ മികച്ച ഡീലുകളിൽ ഒന്നാണ്.

എംജി കോമെറ്റ് ഇവി: എംജിയുടെ എൻട്രി ലെവൽ ഓഫറിംഗായ കോമെറ്റ് ഇവിക്ക് ഈ മാസം 90,000 രൂപ വരെ കിഴിവ് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 6.99 ലക്ഷം മുതൽ 9.53 ലക്ഷം രൂപ വരെ വിലയുള്ള കോമെറ്റ് ഇവി ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ കൂടെയാണ്.

ടാറ്റ ടിയാഗോ ഇവി എതിരാളിയായ കോമെറ്റിൽ 17.3 kWh ബാറ്ററി പായ്ക്കാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരിക്കുന്നത്, ഒറ്റ ചാർജിൽ 230 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും ഇത് വാഗ്ദാനം ചെയ്യുന്നു. പിന്നിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ 42 bhp പവറും 110 Nm ടോർക്കും പുറപ്പെടുവിക്കുന്നു. ഈ ഓഫറുകൾക്കും ഡീലുകൾക്കും പ്രാദേശിക അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉണ്ടാവാം.

More from DriveSpark

Article Published On: Tuesday, August 27, 2024, 13:07 [IST]
English summary
Mg motor offering discounts upto 6 lakh on its model range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X