വിൽപ്പനയിൽ 18 ശതമാനത്തിൻ്റെ വളർച്ചയുമായി എംജി; 2023 കച്ചവടം കലക്കി തിമിർത്തു

2023 വർഷം എല്ലാ വാഹന നിർമാതാക്കൾക്കും കുതിപ്പിൻ്റെ ഒരു വർഷം തന്നെയായിരുന്നു. എംജി മോട്ടോർസിനെ സംബന്ധിച്ചിടത്തോളം 2023 വർഷത്തിൽ 18 ശതമാനത്തിൻ്റെ വളർച്ചയാണ് റീട്ടെയിൽ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. 2023 ഡിസംബറിൽ 4,400 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്, കഴിഞ്ഞ വർഷം അതേ മാസത്തെ അപേക്ഷിച്ച് 13 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഐസിഇ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കൊപ്പം തന്നെ ഇലക്ട്രിക് വാഹന വിൽപ്പനയിലും കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട് എന്നാണ് കമ്പനി പറയുന്നത്. 2023 ൽ ബ്രാൻഡിന്റെ ഇന്ത്യയിലെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയിൽ ഇലക്ട്രിക് കാറുകൾ നിർണായക പങ്ക് വഹിച്ചതായി വാഹന നിർമ്മാതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്.

വിൽപ്പനയിൽ 18 ശതമാനത്തിൻ്റെ വളർച്ചയുമായി എംജി

മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ നാലിലൊന്ന് ഇലക്ട്രിക് വാഹനങ്ങളിൽ നിന്നാണെന്ന് എംജി മോട്ടോർ ഇന്ത്യ അവകാശപ്പെടുന്നു. MG മോട്ടോർ ഇന്ത്യ നിലവിൽ ZS EV, Comet തുടങ്ങിയ ഇലക്ട്രിക് കാറുകളാണ് വിൽക്കുന്നത്. ZS EV യും കോമറ്റും ചേർന്ന് ഇന്നുവരെ ഏകദേശം 20,000 യൂണിറ്റുകൾ വിറ്റഴിച്ചതായിട്ടാണ് കമ്പനിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

എംജി നിലവിൽ ഇന്ത്യയിൽ ഹെക്ടർ, ഹെക്ടർ പ്ലസ്, ആസ്റ്റർ, ഗ്ലോസ്റ്റർ തുടങ്ങിയ എസ്‌യുവികളാണ് വിൽക്കുന്നത്, രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായി 2023ലാണ് എംജി കോമറ്റ് പുറത്തിറക്കിയത്. ഇലക്ട്രിക് വാഹന വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി, പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിനൊപ്പം, വാഹന നിർമ്മാതാവ് അതിന്റെ ഇവി ലൈനപ്പും വിപുലീകരിക്കാൻ പോകുകയാണ്.

വിൽപ്പനയിൽ 18 ശതമാനത്തിൻ്റെ വളർച്ചയുമായി എംജി

2028 ഓടെ ഇന്ത്യയിൽ അഞ്ച് പുതിയ കാറുകൾ അവതരിപ്പിക്കാനാണ് എംജി ലക്ഷ്യമിടുന്നത്, അതിൽ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങളായിരിക്കും. ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എംജി മോട്ടോര്‍ ഇന്ത്യയുടെ 35 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരുന്നു. സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളില്‍ കേന്ദ്രീകരിച്ച് ഇന്ത്യയുടെ ഓട്ടോമോട്ടീവ് ലാന്‍ഡ്സ്‌കേപ്പില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ സംയുക്ത സംരംഭത്തിലൂടെയാണ് ജെഎസ്ഡബ്ല്യു ചൈനീസ് കമ്പനിയായ SAIC-യുമായി തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചത്.

സ്റ്റീല്‍, സിമന്റ്, പെയിന്റ്‌സ്, ഇ-കൊമേഴ്സ്, സ്പോര്‍ട്സ് തുടങ്ങി എല്ലാ മേഖലകളിലും സാന്നിധ്യമുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പാണിവര്‍. ഏതായാലും ഓഹരിക്കൈമാറ്റത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ഷെയര്‍ഹോള്‍ഡര്‍ കരാറും ഷെയര്‍ പര്‍ച്ചേസ് ആന്‍ഡ് ഷെയര്‍ സബ്സ്‌ക്രിപ്ഷന്‍ കരാറും ലണ്ടനിലെ എംജി ഓഫീസില്‍ വച്ച് SAIC പ്രസിഡന്റ് വാങ് സിയാവോഖിയും ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പാര്‍ത്ത് ജിന്‍ഡാലും ഒപ്പുവച്ചു.

വിൽപ്പനയിൽ 18 ശതമാനത്തിൻ്റെ വളർച്ചയുമായി എംജി

ഓട്ടോമോട്ടീവ് വ്യവസായത്തിലേക്കുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പ്രവേശനമാണ് ഈ നീക്കം വഴി അടയാളപ്പെടുത്തുന്നത്. പുതിയ സംയുക്ത പങ്കാളിത്തത്തിലൂടെ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ഉല്‍പ്പാദന ശേഷി വിപുലീകരണം, വാഹനങ്ങളുടെ വിപുലമായ ശ്രേണി അവതരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. SAIC പുതിയ ഉല്‍പ്പന്നങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നത് തുടരുമെന്ന് കമ്പനികള്‍ അറിയിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങള്‍ കാരണം എംജി മോട്ടോര്‍ ഇന്ത്യയുടെ വിപുലീകരണ പദ്ധതികള്‍ വൈകിയിരുന്നു. അയല്‍രാജ്യവുമായുള്ള പ്രശ്‌നങ്ങള്‍ കാരണം ചൈനീസ് നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു സര്‍ക്കാര്‍. എന്നാല്‍ പുതിയ നിക്ഷേപകരെ കിട്ടിയതോ എംജി മോട്ടോര്‍ ഇന്ത്യയുടെ വിപുലീകരണ ശ്രമങ്ങള്‍ തുടരാം. പ്രാദേശിക ഉല്‍പാദനം കൂട്ടുന്നതിനായി ബ്രാന്‍ഡ് തങ്ങളുടെ രണ്ടാമത്തെ പ്ലാന്റിന്റെ പണിപ്പുരയിലാണെന്ന് പറയപ്പെടുന്നു.

വിൽപ്പനയിൽ 18 ശതമാനത്തിൻ്റെ വളർച്ചയുമായി എംജി

ഇന്ത്യയുടെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന ഖ്യാതിയുമായി എത്തിയ ഹെക്ടര്‍ എസ്‌യുവിയായിരുന്നു എംജിയുടെ കന്നി ഉല്‍പ്പന്നം. കമ്പനി ഇതുവരെ ഇന്ത്യയില്‍ രണ്ട് ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്. എംജി കോമറ്റ് ഇവി, ആസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ZS ഇവി, ഗ്ലോസ്റ്റര്‍ എന്നീ മോഡലുകളാണ് എംജി നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്.

2024 -ൽ എംജിയുടെ വാഹനം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇനി അധികം താമസിക്കേണ്ട. പുതുവർഷത്തിൽ എംജിയിൽ നിങ്ങളുടെ കുടുംബവുമായി ചുറ്റിയടിക്കാം. നിങ്ങൾ ഒരു എംജി കസ്റ്റമറാണെങ്കിൽ നിങ്ങളുടെ അനുഭവം പങ്കുവയ്ക്കാൻ മറക്കരുത്. വാഹനത്തിൻ്റെ സർവീസ്, മെയിൻ്റെനൻസ്, മൈലേജ് എന്തിനെ പറ്റിയും നിങ്ങൾക്ക് കമൻ്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.

Article Published On: Monday, January 1, 2024, 19:13 [IST]
English summary
Mg motor registered 18 percent growth of sales in 2023 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X