എംജി ഇലക്ട്രിക് കാറുകള്‍ ജനങ്ങള്‍ ചോദിച്ച് വാങ്ങുന്നു! വില്‍പ്പനയില്‍ റെക്കോഡ് കുതിപ്പ്
ജൂലൈ മാസം പിറന്നതോടെ വാഹന നിര്‍മാതാക്കള്‍ 2024 ജൂണ്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു തുടങ്ങി. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പോയമാസവും സ്ഥിരത പുലര്‍ത്തി വില്‍പ്പന ലക്ഷ്യം മറികടന്നു. ബ്രിട്ടീഷ് വംശജരായ കാര്‍ നിര്‍മ്മാതാവ് കഴിഞ്ഞ മാസം 4,644 കാറുകളാണ് വിറ്റത്. ഇലക്ട്രിക് വാഹന വില്‍പ്പന റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നതാണ് എംജിക്ക് കരുത്തായത്. ZS ഇവി, കോമെറ്റ് ഇവി എന്നിങ്ങനെ രണ്ട് ഇലക്ട്രിക് കാറുകളാണ് എംജി ഇന്ത്യയില്‍ വില്‍പ്പനക്ക് എത്തിക്കുന്നത്. ZS ഇവിയാണ് റെക്കോഡ് വില്‍പ്പന നേടിയത്. 2024 ജൂണ്‍ മാസത്തിലെ എംജിയുടെ വില്‍പ്പന കണക്കുകള്‍ നമുക്ക് പരിശോധിക്കാം.
2023 ജൂണില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ 4,276 യൂണിറ്റുകള്‍ വിറ്റു. 2023 ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 8.61 ശതമാനം വളര്‍ച്ച നേടി. വില്‍പ്പന 368 യൂണിറ്റ് മെച്ചപ്പെട്ടു. വില്‍പ്പനയിലെ വളര്‍ച്ച എംജി മോട്ടോറിന്റെ വിപണി തന്ത്രത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവിനെയും ഉയര്‍ത്തിക്കാണിക്കുന്നു.

എന്നാല്‍ 2024 മെയ് മാസം നേടിയ വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോള്‍ നേരിയ ഇടിവുണ്ട്. 2024 മെയ് മാസത്തില്‍ എംജിയുടെ വില്‍പ്പന 4,769 യൂണിറ്റായിരുന്നു. 125 യൂണിറ്റുകളുടെ (2.62 ശതമാനം) ഇടിവാണ് രേഖപ്പെടുത്തിയത്. 2019-ലാണ് ബ്രാന്‍ഡിന്റെ മുന്‍നിര ഇലക്ട്രിക് എസ്‌യുവിയായ ZS ഇവി ഇന്ത്യയില്‍ അരങ്ങേറിയത്. ഇലക്ട്രിക് എസ്‌യുവിയുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് എംജിയുടെ ജൂണ്‍ മാസത്തെ വില്‍പ്പനയിലെ ഏറ്റവും വലിയ ഹൈലൈറ്റ്.
കഴിഞ്ഞ മാസം 1861 യൂണിറ്റ് ഇവിയാണ് എംജി വിതരണം ചെയ്തത്. ജൂണ്‍ മാസത്തിലെ എംജിയുടെ വില്‍പ്പനയുടെ 40 ശതമാനം സംഭാവന ചെയ്തത് ZS ഇവിയും കോമെറ്റും ചേര്‍ന്നാണ്. അതായത് കഴിഞ്ഞ മാസം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്ത ഓരോ രണ്ട് വാഹനങ്ങളില്‍ ഒന്ന് ഇലക്ട്രിക് കാറുകളാണ്. ന്യൂ എനര്‍ജി വാഹനങ്ങള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് വളര്‍ന്ന് വരുന്നുവെന്നത് സാക്ഷ്യപ്പെടുത്തുകയാണ് ഈ വില്‍പ്പന കണക്കുകള്‍.

ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ടാം മാസമാണ് ZS ഇവി പ്രതിമാസ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്നത്. മെയ് മാസത്തിലും എംജി മോട്ടോറിന്റെ വില്‍പ്പനയുടെ 35 ശതമാനത്തിലധികം നേടിയത് ZS ഇവി നയിക്കുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നായിരുന്നു. എംജിയുടെ പോയ മാസത്തെ പ്രകടനം ഭാവിയിലെ വിപണി പ്രവണതകളെയും ഉപഭോക്തൃ പരിഗണനകളിലെ മാറ്റങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.
ഇവി സാങ്കേതികവിദ്യയിലെ വര്‍ദ്ധിച്ചുവരുന്ന അവബോധവും പുരോഗതിയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു ZS ഇവിയുടെ റേഞ്ച്, പെര്‍ഫോമന്‍സ്, താങ്ങാനാവുന്ന വില, ആകര്‍ഷകമായ ഫീച്ചറുകള്‍ എന്നിവ ഇതിനെ ഒരു ജനപ്രിയ ചോയ്സാക്കി മാറ്റുന്നു. എംജി മോട്ടോറിന്റെ ഇവി വില്‍പ്പനയിലെ വര്‍ധനവിന് മറ്റൊരു പ്രധാന സംഭാവന കോമറ്റ് ഇവി ആണ്.
ഇന്ത്യയില്‍ ഒരാള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറിന്റെ വില 7.98 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ് സ്പെക് വേരിയന്റിന് 9.98 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍ (ഐസിഇ) വാഹനങ്ങള്‍ വിപണിയില്‍ ഗണ്യമായ പങ്ക് നിലനിര്‍ത്തി. 2,783 യൂണിറ്റുകള്‍ വിറ്റഴിച്ച ഐസിഇ വാഹനങ്ങള്‍ എംജിയുടെ മൊത്തം വില്‍പ്പനയുടെ 59.93 ശതമാനം പ്രതിനിധീകരിക്കുന്നു.
ന്യൂ എനര്‍ജി വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി സന്തുലിതമാക്കിക്കൊണ്ട് വൈവിധ്യമാര്‍ന്ന ഉപഭോക്തൃ മുന്‍ഗണനകളും ആവശ്യങ്ങളും നിറവേറ്റി ഐസിഇ വാഹനങ്ങള്‍ ഓട്ടോമോട്ടീവ് മേഖലയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത് തുടരുന്നു, എംജി മോട്ടോറിന്റെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി ഹെക്ടര്‍ തുടരുന്നു. ആസ്റ്റര്‍, ഗ്ലോസ്റ്റര്‍ തുടങ്ങിയ എസ്‌യുവികളും കാര്‍ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്യുന്നു.

ഫുള്‍സൈസ് എസ്‌യുവി സെഗ്മെന്റില്‍ ടൊയോട്ട ഫോര്‍ച്യൂണറിനോട് മത്സരിക്കുന്ന ഗ്ലോസ്റ്ററിന്റെ രണ്ട് പ്രത്യേക പതിപ്പുകള്‍ അടുത്തിടെ ബ്രാന്‍ഡ് പുറത്തിറക്കിയിരുന്നു. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ് എന്നിവക്കെതിരെയുള്ള മത്സരം കടുപ്പിക്കാനായി ആസ്റ്ററിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പും കാര്‍ നിര്‍മ്മാതാവ് ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








