കാർമുകിൽവർണ്ണൻ ഉടനെത്തും; ബ്ലാക്ക്സ്റ്റോം എഡിഷനിലെ പുത്തൻ അതിഥിയെ വെളിപ്പെടുത്തി എംജി
ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ വാഹന വിപണിയായ ഇന്ത്യയിൽ ഇപ്പോൾ പുത്തൻ മോഡലുകൾ അവതരിപ്പിച്ചും നിലവിലുള്ള മോഡലുകളെ പരിഷ്കരിച്ചും മോഡൽ നിരകൾ അപ്പ്ഡേറ്റ് ചെയ്ത് കോംപറ്റീഷനിൽ കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കൾ. ചൈനീസ് കൺട്രോളിലുള്ള ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ എംജി മോട്ടോറിന്റെ കാര്യവും അങ്ങനെ തന്നെ.
അടുത്തിടെ JSW -യുമായി രാജ്യത്ത് ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയ എംജി തങ്ങളുടെ സൈബർസ്റ്റർ ഇവി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. അതിനു ശേഷം പുത്തൻ മോഡലുകളുടെ ഒരു വമ്പൻ നിര തന്നെ ഇതിനു പിന്നാലെ ഉണ്ടാവും എന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. പുത്തൻ മോഡലുകൾക്കായുള്ള കാത്തിരിപ്പിന്റെ വലിയ ഇന്റർവൽ ഒന്നു ലഘൂകരിക്കാൻ തങ്ങളുടെ ജനപ്രിയ മോഡലിന് ഒരു ചെറിയ അപ്പ്ഡേറ്റ് ഇപ്പോൾ അവതരിപ്പിക്കുകയാണ്.
എംജി മോട്ടോർ ഇന്ത്യ കഴിഞ്ഞ വർഷം പകുതിയിൽ ഗ്ലോസ്റ്ററിൻ്റെ ബ്ലാക്ക്‌സ്റ്റോം എഡിഷൻ അവതരിപ്പിച്ചിരുന്നു, അതേസമയം ആസ്റ്റർ ബ്ലാക്ക്‌സ്റ്റോം എഡിഷൻ 2023 സെപ്റ്റംബറിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ, ബ്രിട്ടീഷ് നിർമ്മാതാക്കൾ ഹോക്ടറിന്റെ ബ്ലാക്ക്സ്റ്റോം എഡിഷൻ പുറത്തിറക്കാനുള്ള നീക്കത്തിലാണ്. 2024 ഏപ്രിൽ 10 -ന് വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഹെക്ടർ ബ്ലാക്ക്‌സ്റ്റോമിനെ കമ്പനി ഭാഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്.
മിഡ് സൈസ് എസ്‌യുവി സ്‌പെയ്‌സിൽ ഡാർക്ക് ഷെയ്ഡിലുള്ള സ്പെഷ്യൽ എഡിഷൻ മോഡലുകൾക്ക് വർധിച്ചുവരുന്ന ഡിമാൻഡ് മൂലമാണ് ഈ നീക്കം. എംജി ഗ്ലോസ്റ്റർ, ആസ്റ്റർ ബ്ലാക്ക്‌സ്റ്റോം പതിപ്പുകൾക്ക് സമാനമായ രീതിയിൽ, സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതിന് നിരവധി വിഷ്വൽ അപ്‌ഡേറ്റുകൾ ഹെക്ടർ ബ്ലാക്ക്‌സ്റ്റോമിൽ വരുന്നു.

വിംഗ് മിററുകളിലും ഹെഡ്‌ലാമ്പ് കവറിംഗിലും മറ്റും റെഡ് ആക്സന്റുകളാൽ നിറഞ്ഞ ഒരു ബ്ലാക്ക് എക്സ്റ്റീരിയർ പെയിൻ്റ് സ്കീമിൻ്റെ സാന്നിധ്യം ഔദ്യോഗികമായി കമ്പനി പുറത്തുവിട്ട ചിത്രം കാണിക്കുന്നു. സ്മോക്ക്ഡ് ഔട്ട് ഹെഡ്‌ലാമ്പുകളുള്ള ഡാർക്ക് ക്രോം ഫിനിഷ്ഡ് ഫ്രണ്ട് ഗ്രില്ല് വിഭാഗവും നമുക്ക് കാണാൻ കഴിയും.
എൽഇഡി ടെയിൽ ലാമ്പുകൾക്ക് സ്മോക്ക്ഡ് ഫിനിഷും ഇതിൽ ഉണ്ടായിരിക്കും. ഹെഡ്‌ലൈറ്റ് സറൗണ്ടിംഗുകളിലും ഡാർക്ക് ഫിനിഷ് കാണാം, ഫ്രണ്ട് ഫെൻഡറിന് തൊട്ടുമുകളിൽ ബ്ലാക്ക്‌സ്റ്റോം ബാഡ്ജും കമ്പനി പ്ലേസ് ചെയ്യുന്നുണ്ട്. റെഡ് ബ്രേക്ക് ക്യാലിപ്പറുകളുള്ള 18 ഇഞ്ച് ബ്ലാക്ക് അലോയി വീലുകളും വശങ്ങളിലും പിന്നിലും റെഡ് ആക്‌സൻ്റുകളുമാണ് വാഹനത്തിലെ മറ്റ് ഹൈലൈറ്റുകൾ.
ഇൻ്റീരിയറിലും ബ്ലാക്ക് തീമും കോൺട്രാസ്റ്റ് റെഡ് ഇൻസെർട്ടുകളും സ്റ്റിച്ചിംഗും ഉണ്ടാകും. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, റെഡ് ആംബിയൻ്റ് ലൈറ്റിംഗ്, ഒന്നിലധികം എയർബാഗുകൾ, 360 -ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ബ്ലാക്ക് അപ്‌ഹോൾസ്റ്ററി എന്നിവ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
അത് കൂടാതെ അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, കണക്റ്റഡ് ടെക്, സാംഗ്രിയ റെഡ് തീം എസി വെൻ്റുകൾ, ബ്ലാക്ക് ലെതർ റാപ്പ്ഡ് മൾട്ടിഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ADAS, പനോരമിക് സൺറൂഫ്, ഒരു ബ്ലാക്ക് നിറത്തിലുള്ള ഫ്ലോർ കൺസോൾ എന്നിവ വാഹനത്തിന്റെ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടും.
പെർഫോമെൻസിന്റെ കാര്യത്തിൽ മാറ്റങ്ങൾ ഒന്നുമില്ലാതെ, എംജി ഹെക്ടർ ബ്ലാക്ക്സ്റ്റോം 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോളും, 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനുകളും ഉപയോഗിക്കുന്നത് തുടരും. പെട്രോൾ യൂണിറ്റ് 143 PS പവറും 250 Nm torque ഔട്ട്പുട്ടും ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 170 PS മാക്സ് പവറും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഇതോടൊപ്പം കമ്പനി ഓഫർ ചെയ്യും.


Click it and Unblock the Notifications








