എംജിക്ക് രാശി ഇലക്ട്രിക് വാഹനങ്ങൾ! പെട്രോളിനും ഡീസൽ മോഡലിനും ചിലവില്ല, റെക്കോർഡ് വിൽപ്പനയുമായി ബ്രാൻഡ്
ഇലക്ട്രിക് വാഹനങ്ങളും അത് പോലെ തന്നെ ഐസിഇ എഞ്ചിൻ മോഡലുകളും ഒരു പോലെ നിർമിക്കുന്ന നിരവധി ബ്രാൻഡുകൾ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ ഇവരിൽ എംജി ഒരു പ്രത്യേക നേട്ടം കൈവരിച്ചിരിക്കുകയാണ്. ഐസിഇ എഞ്ചിൻ മോഡലുകളേക്കാൾ റെക്കോർഡ് വിൽപ്പന നേടിയിരിക്കുകയാണ് എംജിയുടെ ഇവി വാഹനങ്ങൾ. JSW എംജി മോട്ടോർ ഇന്ത്യ ഒക്ടോബറിലെ വിൽപ്പന കണക്കുകൾ പുറത്ത് വിട്ടതിൽ, മൊത്തം 7,045 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു. ഇതിൽ വിതരണം ചെയ്ത വാഹനങ്ങളിൽ 70 ശതമാനവും ഇലക്ട്രിക് ആണ്. ICE വിൽപ്പനയേക്കാൾ കൂടുതൽ ഇവി വിൽപ്പന നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹന നിർമ്മാതാവായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ മാസം, എംജി വിൻഡ്‌സർ ഇവി അവതരിപ്പിക്കുന്നതിന് മുമ്പ്, ഐസിഇ വിൽപ്പന 51 ശതമാനമായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിൻ്ഡസറിൻ്റെ കൂടിതൽ വിശേഷങ്ങൾ നോക്കിയാൽ വിൻഡ്‌സറിൻ്റെ അടിസ്ഥാന വില 9.99 ലക്ഷം രൂപയാണെങ്കിലും ബാറ്ററി-ആസ്-എ-സർവീസ് (BaaS) ആയാണ് വരുന്നത്. ഒരു കിലോമീറ്ററിന് 3.50 രൂപ നിരക്കിൽ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ മാത്രമാണ് കാറിന്റെ ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുക.

എംജി വിൻഡ്‌സർ ഇവിയുടെ ബേസ് മോഡൽ വിലയുടെ കാര്യത്തിലാണ് ആളുകളെ അടുപ്പിക്കുക. ബേസാണെങ്കിലും യാതൊരു കുറവും വരുത്താതെയാണ് വണ്ടി പണികഴിപ്പിച്ചിരിക്കുന്നത്. എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ എന്നിവ പോലുള്ള സിഗ്നേച്ചർ സവിശേഷതകളെല്ലാം വിൻഡ്‌സർ എക്‌സൈറ്റിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.
എന്നാൽ ടോപ്പ് എൻഡിലെ 18 ഇഞ്ച് അലോയ് വീലുകൾക്ക് പകരം വീൽ കവറുകളുള്ള 17 ഇഞ്ച് സ്റ്റീൽ വീലുകളിലാണ് വിൻഡ്‌സർ ഇവിയുടെ ബേസ് എക്സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഒരു പേൾ വൈറ്റ് കളർ ഓപ്ഷൻ മാത്രമേ ഇതിലുണ്ടാവൂ. ഇന്റീരിയറിലേക്ക് കയറിയാൽ ഫാബ്രിക് സീറ്റുകൾ, ചെറിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പോലുള്ള ഫീച്ചറുകളാണ് മോഡലിൽ കൊടുത്തിരിക്കുന്നത്.

ഈ വേരിയൻ്റിൽ ഐസ്മാർട്ട് സ്യൂട്ടിൽ നിന്നുള്ള കണക്റ്റഡ് കാർ ഫീച്ചറുകളിൽ ഭൂരിഭാഗവും എംജി വാഗ്ദാനം ചെയ്യുന്നുമില്ല. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, ചാരിയിരിക്കാവുന്ന 'എയ്‌റോ-ലോഞ്ച്' റിയർ സീറ്റുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ വിൻഡ്‌സറിലെ സ്റ്റാൻഡേർഡ് ഫീച്ചറുകളായതിനാൽ എക്‌സൈറ്റിൽ ഇതെല്ലാം കിട്ടും. ഈ വേരിയൻ്റിന് 6 സ്പീക്കർ സൌണ്ട് സിസ്റ്റവും കമ്പനി ഒരുക്കിയിട്ടുണ്ട്. വിൻഡ്‌സറിൽ മിക്ക സേഫ്റ്റി ഫീച്ചറുകളും സ്റ്റാൻഡേർഡായി എംജി വാഗ്ദാനം ചെയ്യുന്നതിനാൽ ഇക്കാര്യത്തിലും ആശങ്കയൊന്നും വേണ്ട.
6 എയർബാഗുകൾ, ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഡിസ്‌ക് ബ്രേക്കുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം എക്സൈറ്റിലുണ്ട്. 360-ഡിഗ്രി ക്യാമറയും എൽഇഡി കോർണറിംഗ് ലൈറ്റുകളും മാത്രമാണ് ബേസ് വേരിയന്റിൽ നഷ്‌ടമാവുന്നത്. 3.3 kW പോർട്ടബിൾ ചാർജിംഗ് കേബിളും 3.3 kW എസി ഹോം ചാർജിംഗ് ബോക്സും ചാർജിംഗിനായി ലഭിക്കും.
വിൻഡ്‌സറിൻ്റെ ടോപ്പ്-സ്പെക്ക് വേരിയൻ്റായ എസെൻസിൽ പനോരമിക് ഗ്ലാസ് റൂഫാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ആംബിയൻ്റ് ലൈറ്റിംഗ്, 9-സ്പീക്കർ ഓഡിയോ സിസ്റ്റം, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മറ്റ് വേരിയൻ്റുകളിൽ ഓപ്‌ഷണലായി വാഗ്ദാനം ചെയ്യുന്ന 7.4 kW എസി ഫാസ്റ്റ് ചാർജർ എന്നിവയും ഇതിലുണ്ട്. ടർക്കോയ്സ് ഗ്രീൻ, സ്റ്റാർബർസ്റ്റ് ബ്ലാക്ക്, ക്ലേ ബീജ്, പേൾ വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകളുള്ള ഒരേയൊരു വേരിയന്റും ഇതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








